എവറസ്റ്റിെൻറ കാഴ്ചകൾ കണ്ട് ഇലക്ട്രിക് കാർ ചാർജ് ചെയ്യാം; പുതിയ സൗകര്യവുമായി ടെസ്‌ല
text_fieldsഇലക്ട്രിക് കാറുകളിലെ അതികായകരായ ടെസ്‌ല വീണ്ടും ലോകത്തെ ഞെട്ടിക്കുന്നു. ചൈനയിൽ 17,000 അടി ഉയരത്തിൽ എവറസ്റ്റ് ബേസ് ക്യാമ്പിന് സമീപം സൂപ്പർചാർജിങ് സ്റ്റേഷൻ ഒരുക്കിയിരിക്കുകയാണ് ടെസ്‌ല. ഇവിടെനിന്ന് ഭൂമിയിലെ ഏറ്റവും ഉയരം കൂടിയ പർവതശിഖരത്തിെൻറ മനോഹരമായ കാഴ്ച ആസ്വദിക്കാനാകും.
അടുത്തിടെ ചൈനയിൽ ടെസ്‌ല 11 പുതിയ സൂപ്പർചാർജർ സ്റ്റേഷനുകളാണ് സ്ഥാപിച്ചത്. ഇതിലൊന്നാണ് ടിബറ്റിലെ ടിംഗ്രിയിലുള്ളത്. ഇവിടെയുള്ള വേൾഡ് ഹോട്ടലിെൻറ പാർക്കിംഗ് കേന്ദ്രത്തിലാണ് ചാർജിങ് സ്റ്റേഷൻ.
'ഞങ്ങൾ 13 സമുദ്രനിരപ്പുകളിൽ നാലായിരത്തിലധികം മൈൽ ഉയരത്തിൽ 2500ന് മുകളിൽ കിലോമീറ്റർ സഞ്ചരിച്ചു. ഇതിനിടയിൽ ഇരുപതിലധികം പ്രശസ്തമായ പ്രകൃതിദൃശങ്ങളും കടന്നുവന്നു' എന്ന കുറിപ്പോടെയാണ് ഇൗ വിവരം ടെസ്‌ല പങ്കുവെച്ചത്.
ചൈനയിൽ ടെസ്‌ല തങ്ങളുടെ വിപണി വിപുലീകരിക്കുന്നതിെൻറ ഭാഗമായാണ് തിബറ്റിലടക്കം ചാർജിങ് സ്റ്റേഷൻ ആരംഭിച്ചത്. പ്രതിവർഷം പതിനായിരത്തോളം സൂപ്പർചാർജറുകൾ ഉൽപ്പാദിപ്പിക്കാൻ ശേഷിയുള്ള വി3 സൂപ്പർചാർജർ ഫാക്ടറി ഷാങ്ഹായിൽ ടെസ്ലക്കുണ്ട്.
ചൈനയിൽ ഇതുവരെ 760 സൂപ്പർചാർജറുകൾ ടെസ്‌ല സ്ഥാപിച്ചു. കഴിഞ്ഞ മാർച്ചിൽ 30,000 ഇലക്ട്രിക് കാറുകളാണ് ടെസ്‌ല രാജ്യത്ത് വിറ്റഴിച്ചത്. ഇത് മുൻ വർഷത്തേക്കാൾ മൂന്നിരട്ടി വരും. ഇത് കൂടാതെ ചൈനയിലുടനീളം 150ലധികം സേവന കേന്ദ്രങ്ങളും അമേരിക്കൻ കമ്പനി തുറന്നിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.