ഇനി ബ്രൈറ്റ് ലൈറ്റിന്‍റെ കാര്യത്തിൽ ടെൻഷൻ വേണ്ട
text_fieldsമോശം ഡ്രൈവിങ് സംസ്കാരത്തിെൻറ പേരിൽ എന്നും പഴികേൾക്കുന്നവരാണ് മലയാളികൾ. അനാവശ്യ ഹോണടി, ലൈൻ പാലിക്കാതിരിക്കുക, ട്രാഫിക് സിഗ്നലുകൾ ലംഘിക്കുക തുടങ്ങി മലയാളി ചെയ്യാത്ത സാഹസങ്ങളില്ല. ഇതിൽ ഏറ്റവും മാരകമായ ഒന്നാണ് രാത്രി ബ്രൈറ്റ് ലൈറ്റിട്ട് വാഹനം ഓടിക്കൽ. ഇതു മറ്റുള്ളവർക്ക് ശല്യമാകുന്നതിനു പുറമെ കാഴ്ച മറച്ച് അപകടങ്ങൾക്ക് വഴിവെക്കുകയും ചെയ്യുന്നു.
അതേസമയം, തെരുവു വിളക്കുകളുടെ അഭാവം, ഭൂമിശാസ്ത്രപരമായ പ്രത്യേകതകൾ എന്നിവ കാരണം നമ്മുടെ റോഡുകളിൽ ബ്രൈറ്റ് ലൈറ്റ് പലപ്പോഴും അത്യാവശ്യം തന്നെയാണ്. എന്നാൽ, ഡ്രൈവിങ്ങിനിടെ ചിലപ്പോഴെങ്കിലും എതിർവാഹനം വരുേമ്പാൾ ഡിം ആക്കാൻ സാധിക്കാറില്ല. അല്ലെങ്കിൽ അശ്രദ്ധകാരണം മറന്നുപോകും. ഇതിനെല്ലാം പരിഹാരവുമായി ഇതാ രണ്ടു യുവപ്രതിഭകൾ.
ശല്യമാകില്ല ബ്രൈറ്റ് ലൈറ്റ്
മറ്റുള്ളവർക്ക് ശല്യമാകാത്തവിധം ബ്രൈറ്റ് ലൈറ്റ് താനെ ഡിമ്മാകുന്ന സംവിധാനമാണ് ഇവർ തയാറാക്കിയത്. മലപ്പുറം മൂന്നിയൂർ സ്വദേശികളായ പി.പി. മുഹമ്മദ് അഫ്നാസും സനൂഫുമാണ് ഈ സാങ്കേതിക വിദ്യക്ക് പിന്നിൽ. വാഹനത്തിെൻറ മുൻവശത്താണ് ഉപകരണം ഘടിപ്പിക്കേണ്ടത്. എതിർ വാഹനത്തിെൻറ വെളിച്ചം തട്ടുേമ്പാൾ ഉപകരണം ഘടിപ്പിച്ച വാഹനത്തിെൻറ ബ്രൈറ്റ് ലൈറ്റ് മാറി താനെ ഡിമ്മാകും. എതിരെ വരുന്ന വാഹനവും ഇത് ഘടിപ്പിച്ചാൽ ഡബ്ൾ സേഫ്. മറ്റുള്ളവരുടെ കാഴ്ചയെ മറയ്ക്കുകയുമില്ല, ഒപ്പം അപകടങ്ങളും കുറക്കാം.
ലോക്ഡൗൺ കാലത്തെ പരീക്ഷണങ്ങൾ
െഎ.ടി.െഎ ഇലക്ട്രോണിക്സ് മെക്കാനിക് കഴിഞ്ഞ അഫ്നാസ് എറണാകുളത്ത് ട്രെയിനിങ് ചെയ്യുന്നതിനിടെയാണ് മഹാമാരിപോലെ കോവിഡ് വരുന്നത്. ഇതോടെ നാട്ടിലേക്ക് മടങ്ങി. സുഹൃത്തിെൻറ കാറിൽ രാത്രിയായിരുന്നു യാത്ര. ഡ്രൈവിങ്ങിനിടെ ബ്രൈറ്റ് ലൈറ്റ് കാരണം ഒരുപാട് ബുദ്ധിമുട്ടുകൾ നേരിട്ടു. സുഹൃത്താണ് ഇതിനൊരു പ്രതിവിധിയുണ്ടോ
യെന്ന ചോദ്യം ഉന്നയിച്ചത്. പിന്നീട് ഇതിന് ഉത്തരം തേടിയുള്ള നാളുകളായിരുന്നു. രണ്ടു മാസത്തോളം കഠിനമായി പ്രയത്നിച്ചു. ഇടക്ക് വിജയം കാണാതായതോടെ ഇരുവരും നിരാശരായി പിന്മാറി. വീണ്ടും പ്രയത്നംതന്നെ. ഒടുവിൽ വിജയം. തങ്ങൾ കണ്ടുപിടിച്ച ഉപകരണത്തിെൻറ പ്രവർത്തനം വിശദീകരിച്ച് യൂട്യൂബിൽ വിഡിയോയും അപ്ലോഡ് ചെയ്തു.
ഭീഷണിയിലും പതറാതെവിഡിയോ കണ്ട് പലരും ഇവരെ സമീപിച്ചു. ഇതിെൻറ വിതരണം ഏറ്റെടുക്കാമെന്നു പറഞ്ഞ് പല ഏജൻസികളും വിളിച്ചു. എന്നാൽ, അതൊന്നും വിശ്വാസയോഗ്യമായില്ല. മാത്രമല്ല, പലകോണുകളിൽനിന്നും ഭീഷണിയുമുണ്ട്. 'ഞങ്ങൾ ഇതുപോലെ ചെയ്തിട്ടുണ്ട്, നിങ്ങൾക്ക് ഇതിന് പേറ്റൻറ് ലഭിക്കില്ല, ഇതുമായി മുന്നോട്ടുപോകരുത്' എെന്നല്ലാമായിരുന്നു ഭീഷണി. എന്നാൽ, ഇവരുടെ അന്വേഷണത്തിൽ മനസ്സിലായത്, ഇത്ര ചെലവ് കുറഞ്ഞ രീതിയിൽ സമാനമായ സാേങ്കതികവിദ്യ നിലവിൽ ആരും നിർമിച്ചിട്ടില്ല എന്നാണ്.
അതേസമയം, ആഡംബര വാഹനങ്ങളിൽ ഇത്തരം സംവിധാനങ്ങളുണ്ട്. എതിർദിശയിൽ വാഹനം വരുേമ്പാൾ ലൈറ്റ് താനെ മങ്ങുന്ന രീതിയാണത്. എന്നാൽ, സാധാരണക്കാർക്കുകൂടി പ്രാപ്യമാക്കാൻ ഉദ്ദേശിച്ചാണ് ഇവരുടെ ഉപകരണം. പ്രത്യേകിച്ച് ഏറെ ബുദ്ധിമുട്ട് സൃഷ്ടിക്കുന്ന ലോറികളിലും മറ്റു ഭാരവാഹനങ്ങളിലുമെല്ലാം ഇത് ഘടിപ്പിക്കാം. സർക്കാറിനും മോേട്ടാർ വാഹന വകുപ്പിനുമെല്ലാം മുതൽക്കൂട്ടാവുന്ന ഉപകരണമാണ് ഇവർ തയാറാക്കിയത്. വാഹന നിർമാണ കമ്പനികളോ ഈ മേഖലയിലെ നിർമാതാക്കളോ ഇവരുടെ ഉൽപന്നം ഏറ്റെടുക്കുമെന്ന പ്രതീക്ഷയിലാണ്.
സൈബർ ടെക് ക്രിയേഷൻസ് (സി.ടി.സി) എന്ന യൂട്യൂബ് ചാനൽ വഴി ഇതിൻെറ പ്രവർത്തനം നേരിട്ട് മനസ്സിലാക്കാം. ഇതോടൊപ്പം ഒാേട്ടാമാറ്റിക് സാനിറ്റൈസർ മെഷീൻ, പച്ചക്കറി അരിയുന്ന യന്ത്രം തുടങ്ങിയവയെല്ലാം ഇവർ നിർമിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.