ഫോർഡ് ഇന്ത്യ വിടുേമ്പാൾ വാഹന ഉടമകൾക്ക് എന്ത് സംഭവിക്കും; ഇതാണ് കമ്പനിയുടെ ഭാവി പദ്ധതികൾ
text_fieldsലോകത്തെ വമ്പൻ കോർപ്പറേറ്റുകളിൽ ഒന്നായ ഫോർഡ് ഇന്ത്യവിടുേമ്പാൾ നിരവധി ആശങ്കകളാണ് ഉയരുന്നത്. നിലവിൽ ഫോർഡ് വാഹനങ്ങളുടെ ഉടമകളായ ലക്ഷക്കണക്കിനുപേരുടെ ഭാവിയാണ് ഒറ്റ ദിവസംകൊണ്ട് അനിശ്ചിതത്വത്തിലായത്. ഡീലർഷിപ്പുകളുടേയും കമ്പനിയിലെ തൊഴിലാളികളുടേയും ജീവിതവും പ്രതിസന്ധിയിലായി. വർധിച്ചുവരുന്ന വ്യാപാര നഷ്ടങ്ങളുടെ പശ്ചാത്തലത്തിലാണ് ഫോർഡ് ഇന്ത്യ തങ്ങളുടെ നിർമാണ കേന്ദ്രങ്ങൾ അടച്ചുപൂട്ടുകയാണെന്നാണ് പ്രഖ്യാപിച്ചത്. സാനന്ദ്, ചെന്നൈയ്ക്കടുത്തുള്ള മറൈമല എന്നിവിടങ്ങളിലെ ഫാക്ടറികളാണ് പൂട്ടുന്നത്.
ഭാവി പദ്ധതികൾ
നിലവിൽ നിർമാണം പൂർത്തിയായ വാഹനങ്ങൾ ഡീലർമാർക്ക് നൽകുകയും സ്റ്റോക്ക് തീരുന്നതുവരെ വിൽക്കുകയും ചെയ്യും. ഫിഗോ, ആസ്പയർ, ഇക്കോസ്പോർട്ട്, ഫ്രീസ്റ്റൈൽ, എൻഡവർ തുടങ്ങിയ വാഹനങ്ങളെല്ലാം ഇത്തരത്തിൽ സ്റ്റോക് തീരുന്നതുവരെ വിൽക്കും. നിലവിലുള്ള ഉപഭോക്താക്കളെ ഒരുതരത്തിലും കൈവിടില്ല എന്നാണ് ഫോർഡിെൻറ വാഗ്ദാനം.
'ഇന്ത്യയിലെ ഡീലർമാരുമായി ചേർന്ന് പ്രവർത്തിച്ചുകൊണ്ട് ഞങ്ങളുടെ ഉപഭോക്താക്കളെ തുടർന്നും പിന്തുണക്കും'-ഫോർഡ് പ്രസിഡൻറും സിഇഒയുമായ ജിം ഫാർലി പറഞ്ഞു. ഇന്ത്യയിലെ 10 ലക്ഷത്തോളം വരുന്ന ഫോർഡ് ഉടമകളെ ഉപേക്ഷിക്കില്ലെന്നും തുടർന്നും അവർക്ക് സേവനം ലഭ്യമാക്കുമെന്നും കമ്പനി അറിയിച്ചു. വാറണ്ടി, സർവീസ്, സ്പെയർ പാർട്സ് ലഭ്യത തുടങ്ങിയ സേവനങ്ങൾ ഇത്തരത്തിൽ 10 വർഷത്തേക്ക് ലഭ്യമാക്കും.
ഫോർഡ് ആരാധകരെ സംബന്ധിച്ചടുത്തോളം പ്രധാന പ്രതീക്ഷ ഫോർഡ് ഇപ്പോഴും ഇന്ത്യയിൽ സാന്നിധ്യം നിലനിർത്തുന്നു എന്നതാണ്. ഓസ്‌ട്രേലിയയിലും ബ്രസീലിലും ഉള്ളതുപോലെ പ്രധാന മോഡലുകൾ ഇറക്കുമതി ചെയ്യുന്നതിൽ കമ്പനി ശ്രദ്ധ കേന്ദ്രീകരിക്കും. മസ്താങ്, ബ്രോങ്കോ, മറ്റ് ഇലക്ട്രിക് വാഹനങ്ങൾ, ഇതിനകം ഇന്ത്യയിൽ അവതരിപ്പിക്കാനിരിക്കുന്ന റേഞ്ചർ പിക്കപ്പ് ട്രക്ക് എന്നിവപോലുള്ള മോഡലുകൾ എന്നിവ കൊണ്ടുവരുന്നതിൽ ഫോർഡ് ശ്രദ്ധ കേന്ദ്രീകരിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.