കാറിൽ ഓക്സിജൻ സിലിണ്ടറുകൾ കൊണ്ട് പോകുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
text_fieldsഎന്തെങ്കിലും ആവശ്യത്തിനായി ഓക്സിജൻ സിലിണ്ടറുകൾ വാഹനങ്ങളിൽ കൊണ്ടുപോകാറുണ്ടോ? എങ്കിൽ ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. ഓക്സിജൻ സിലിണ്ടറുകൾ അത്യാവശ്യമല്ലാത്ത സാഹചര്യങ്ങളിൽ കാറിൽ കൊണ്ടുപോകരുത് എന്നാണ് വാഹന സുരക്ഷാ വിദഗ്ധർ പറയുന്നത്. ഇത്തരത്തിലുള്ള ദീർഘദൂര യാത്രകൾ കഴിവതും ഒഴിവാക്കണം.
സിലിണ്ടർ കൊണ്ടുപോകണമെന്നത് അത്യാവശ്യമാണെങ്കിൽ, പിന്നിലെ സീറ്റിലോ സീറ്റിന്റെ താഴെയോ തറയിൽ ഉറപ്പിച്ച രീതിയിൽ സിലിണ്ടർ പിടിപ്പിക്കണം. സിലിണ്ടർ അങ്ങോട്ടുമിങ്ങോട്ടും ഉരുളുകയും മറ്റു ലോഹപ്രതലങ്ങളിൽ ചെന്ന് ശക്തിയായി ഇടിക്കാതെയും വേണം സൂക്ഷിക്കാൻ. അതുപോലെ വാഹനത്തിൽ കഴിയുന്നത്ര വായുസഞ്ചാരം ഉറപ്പുവരുത്തണം. അതിനായി വിൻഡോഗ്ലാസുകൾ താഴ്ത്തി വെയ്ക്കണം. വാഹനത്തിൽ ചൂട് ഉയരാതെ സൂക്ഷിക്കണം. ഒരിക്കലും കാറിന്റെ ബൂട്ടിൽ ഓക്സിജൻ സിലിണ്ടറുമായി യാത്ര ചെയ്യരുത്. പിന്നിൽ നിന്നും മറ്റൊരു വാഹനം വന്നിടിച്ചാൽ ഓക്സിജൻ സിലിണ്ടർ പൊട്ടാനും ഒരു ബോംബ് സ്‌ഫോടനത്തിന് സമാനമായ അവസ്ഥയുണ്ടാകാനും സാധ്യതയുണ്ട്.
അതുപോലെ വാഹനങ്ങളിൽ കാനുകളിൽ വലിയ അളവ് ഡീസൽ/പെട്രോളുമായി യാത്ര ചെയ്യാൻ പാടില്ലെന്നും വിദഗ്ധർ പറയുന്നു. ദീർഘദൂരയാത്രകളിൽ ഒരിക്കലും ഇത്തരം തീപിടിക്കാവുന്ന ഇന്ധനങ്ങൾ കൊണ്ടുപോകരുത്. പക്ഷെ ഭദ്രമായി ഇന്ധനം ചോരാതെ അടച്ചു സൂക്ഷിക്കാവുന്ന ജെറികാനുകളിൽ പെട്രോൾ സ്റ്റേഷനിൽ നിന്ന് വീട്ടിലേക്കോ സ്ഥാപനത്തിലേക്കോ ഉള്ള ചെറിയ ദൂരം ഇന്ധനം കൊണ്ടുപോകാവുന്നതാണ്. ഇന്ധനം ചോരുകയും അതിന്റെ വേപ്പർ കാറിന്റെ സ്പാർക്ക് ഉണ്ടാകുന്ന യന്ത്രഭാഗങ്ങളുമായി സമ്പർക്കമുണ്ടായാൽ ദുരന്തമായിരിക്കും ഫലം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.