സൗജന്യ സർവീസും വാറൻറിയും തീരാറായോ? ഹ്യൂണ്ടായ് ഉടമയാണെങ്കിൽ ആശങ്കപ്പെടേണ്ടതില്ല.
text_fieldsകോവിഡ് ലോക്ഡൗൺ കാലത്തെ വാഹന ഉടമകളുടെ പ്രധാന ആശങ്കകളിലൊന്ന് സൗജന്യ സർവീസും വാറൻറിപീരീഡുമൊക്കെ അവസാനിക്കുന്നതിനെകുറിച്ചാണ്. ഇതേപറ്റി ബോധ്യമുള്ളവരാണ് കസ്റ്റമർമാരെപറ്റി ചിന്തയുള്ള വാഹനകമ്പനികൾ. ലോക്ഡൗൺ കണക്കിലെടുത്ത് ഉപയോക്താക്കൾക്ക് വാറൻറി, എക്സ്റ്റെൻഡഡ് വാറൻറി, സൗജന്യ സേവനങ്ങൾ എന്നിവ രണ്ട് മാസത്തേക്ക് നീട്ടിയതായി ഹ്യൂണ്ടായ് മോട്ടോർ ഇന്ത്യ അറിയിച്ചു. വെല്ലുവിളി നിറഞ്ഞ സമയങ്ങളിൽ ഉപഭോക്താക്കൾക്ക് പിന്തുണ നൽകുന്നത് തുടരുമെന്നും ശനിയാഴ്ച പുറത്തിറക്കിയ പത്രക്കുറിപ്പിൽ ഹ്യൂണ്ടായ് അധികൃതർ അറിയിച്ചു.
'ജീവൻ രക്ഷിക്കുന്ന ഓക്സിജൻ ഉപകരണങ്ങൾ വിതരണം ചെയ്യുന്നതിലൂടെ രാജ്യമെമ്പാടുമുള്ള ആളുകൾക്ക് ആശ്വാസം പകരുന്നതിനായി ഹ്യൂണ്ടായ് ഒന്നിലധികം പരിപാടികൾ ആരംഭിച്ചു. വാഹനങ്ങളുടെ വാങ്ങൽ അനുഭവം പൂർണമായും ഡിജിറ്റൈസ് ചെയ്തു. 360 ഡിഗ്രി ഡിജിറ്റൽ, കോൺടാക്റ്റ്-ലെസ് സർവീസ് വഴിയും സൗകര്യങ്ങൾ നൽകി'-ഹ്യൂണ്ടായ് മോട്ടോർ ഇന്ത്യ ലിമിറ്റഡ് ഡയറക്ടർ (സെയിൽസ്, മാർക്കറ്റിംഗ് & സർവീസ്) തരുൺ ഗാർഗ് പറഞ്ഞു. ഓൺലൈൻ സർവീസ് ബുക്കിങ്, വെഹിക്കിൾ സ്റ്റാറ്റസ് അപ്‌ഡേറ്റ്, ഓൺലൈൻ പേയ്‌മെൻറ്, പിക് ആൻഡ് ഡ്രോപ്പ് തുടങ്ങിയ സൗകര്യങ്ങൾ ഹ്യുണ്ടായ് ഉപഭോക്താക്കൾക്ക് നലകുന്നുണ്ട്. രാജ്യത്തുടനീളം 1300 ലേറെ വർക്ക്‌ഷോപ്പുകളുടെ ശൃംഖലയുണ്ട് ഹ്യുണ്ടായ് മോേട്ടാഴ്സിന്.
വെല്ലുവിളി നിറഞ്ഞ സമയത്ത് മതിയായ പിന്തുണ ഉറപ്പാക്കുന്നതിന് ഉപയോക്താക്കൾക്ക് വാറൻറി, എക്സ്റ്റെൻഡഡ് വാറൻറി, സൗജന്യ സർവീസ് എന്നിവ 2 മാസത്തേക്ക് നീട്ടുന്നതായി ഞങ്ങൾ പ്രഖ്യാപിക്കുന്നു. 24 മണിക്കൂർ റോഡ് സൈഡ് സഹായ പദ്ധതിയിലൂടെ ഹ്യുണ്ടായ് ഉപഭോക്താക്കളുടെ കൂടെ നിൽക്കുകയും തടസ്സമില്ലാത്ത പിന്തുണ ഉറപ്പാക്കുകയും ചെയ്യും'-ഗാർഗ് കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.