ബൈക്കിൽ പെട്രോൾ തീർന്നാൽ ഈ പൊടിക്കൈകൾ പരീക്ഷിക്കൂ; പമ്പുവരെ എത്താനായേക്കും
text_fieldsബൈക്കിൽ പെട്രോൾ തീർന്ന് വഴിയിലാവുക എന്നത് ജീവിതത്തിൽ ഒരിക്കലെങ്കിലും അനുഭവിക്കാത്തവർ കുറവായിരിക്കും. ഇത്തരം ഒരു പ്രതിസന്ധിയിൽ ശാശ്വത പരിഹാരം പെട്രോൾ അടിക്കുക എന്നതാണ്. എങ്കിലും തൽക്കാലത്തേക്ക് വാഹനം ഒന്ന് ചലിപ്പിക്കാനായാൽ നമ്മുക്ക് അടുത്തുള്ള ഗ്യാസ് സ്റ്റേഷൻവരെ എത്താനാകും. അതിനുള്ള പൊടിക്കൈകളാണ് ഇനി പറയുന്നത്.
ചോക്ക് ഉപയോഗിക്കുക
മിക്ക ഇരുചക്ര വാഹനങ്ങളിലും ചോക്ക് എന്നൊരു സംഗതിയുണ്ട്. പെട്രോള്‍ എഞ്ചിനിലേക്ക് വേഗത്തില്‍ ഇഞ്ചക്ട് ചെയ്യാന്‍ കഴിയുന്ന ഉപകരണമാണിതെന്ന് വേണം പറയാന്‍. വാഹനത്തിന്റെ എഞ്ചിനിലേക്ക് ഏറെ നേരം പെട്രോള്‍ ഒഴുകിയില്ലെങ്കില്‍ വാഹനം സ്റ്റാര്‍ട്ട് ചെയ്യാന്‍ പാടുപെടും. ഈ സമയത്ത് നിങ്ങള്‍ ചോക്ക് അമര്‍ത്തിപ്പിടിച്ചാല്‍, പെട്രോള്‍ വേഗത്തില്‍ എഞ്ചിനിലേക്ക് പോകുകയും എഞ്ചിന്‍ വേഗത്തില്‍ അതിന്റെ ചലനം ആരംഭിക്കുകയും ചെയ്യും.
ഇന്ധനം ഒഴിയുമ്പോള്‍ നടുറോഡില്‍ ബൈക്ക് നിര്‍ത്തിയാലും ഈ ചോക്ക് ഉപയോഗിക്കാം. ബൈക്കിന്റെ ടാങ്കില്‍ എന്ത് പെട്രോള്‍ ഒഴിഞ്ഞാലും ടാങ്കില്‍ നിന്ന് എഞ്ചിനിലേക്കുള്ള പൈപ്പില്‍ പെട്രോള്‍ ഉണ്ടാകാം. ടാങ്കില്‍ പെട്രോള്‍ ഇല്ലാത്തതിനാല്‍, പ്രഷര്‍ ഇല്ലാതെ, ഈ പെട്രോള്‍ മുഴുവനും എഞ്ചിനിലേക്ക് പോകാതെ പൈപ്പില്‍ തങ്ങിനില്‍ക്കുന്നു. ഈ സമയത്ത് ബൈക്കിലെ ചോക്ക് വലിച്ച് പിടിച്ചാല്‍ ഈ പെട്രോളുകള്‍ എഞ്ചിനിലേക്ക് പോകുകയും എഞ്ചിന്‍ കുറച്ച് സമയം പ്രവര്‍ത്തിക്കുകയും ചെയ്യും. അത് കൊണ്ട് നമുക്ക് അടുത്തുള്ള പെട്രോള്‍ സ്റ്റേഷനിലേക്ക് പോകാം.
ടാങ്ക് അത്ര ശൂന്യമല്ല
ശൂന്യമായ ടാങ്ക് എന്നതിനര്‍ത്ഥം ടാങ്കില്‍ ഒരു തുള്ളി പെട്രോള്‍ പോലും ഇല്ല എന്നല്ല. ടാങ്കില്‍ നിന്ന് എഞ്ചിനിലേക്ക് പെട്രോള്‍ കൊണ്ടുപോകുന്ന വാല്‍വ് ഏരിയയിലൂടെ പെട്രോള്‍ കടക്കുന്നില്ലെന്നാണ് ഇത് അർഥമാക്കുന്നത്. ടാങ്കിന്റെ സൈഡ് ഏരിയകളില്‍ പെട്രോൾ ഉണ്ടാകാൻ സാധ്യതയുണ്ട്. ഈ സാഹചര്യത്തിൽ ബൈക്ക് സൈഡ് സ്റ്റാന്റിൽവച്ച് വലത്തോട്ടും ഇടത്തോട്ടും ചരിഞ്ഞാല്‍ പെട്രോൾ വാല്‍വ് ഏരിയയിലേക്ക് പോകും. ഇത് കുറച്ച് സമയത്തേക്ക് എഞ്ചിന്‍ പ്രവര്‍ത്തിപ്പിക്കാന്‍ സഹായിക്കും. അടുത്തുള്ള പെട്രോള്‍ സ്റ്റേഷനിലേക്ക് ബൈക്ക് ഓടിച്ചുപോകാന്‍ ഇത് ഉപയോഗിക്കാം.
പെട്രോൾ നിറയ്ക്കുമ്പോൾ ശ്രദ്ധിക്കാം
ബൈക്കില്‍ പെട്രോള്‍ നിറയ്ക്കുമ്പോള്‍ ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. ബൈക്ക് ടാങ്ക് പൂര്‍ണമായി കാലിയായ ശേഷം നിറയ്ക്കുന്നത് അത്ര നല്ല കാര്യമല്ല.പെട്രോള്‍ ഒരു പരിധിക്ക് താഴെ പോകുമ്പോള്‍ ബൈക്കില്‍ വീണ്ടും പെട്രോള്‍ അടിക്കുന്നതാണ് നല്ലത്. ഇത് ബൈക്കിന്റെ എഞ്ചിന്‍ കേടാകുന്നത് തടയുകയും ദീര്‍ഘനാള്‍ സുഗമമായി പ്രവര്‍ത്തിക്കുന്നതിന് വഴിയൊരുക്കുകയും ചെയ്യും.
പെട്രോൾ തീരാതെനോക്കാം
എപ്പോഴും ബൈക്കിന്റെ പെട്രോള്‍ ടാങ്കില്‍ കുറച്ച് പെട്രോള്‍ ഉണ്ടെന്ന് ഉറപ്പാക്കുന്നത് നല്ലതാണ്. കൂടാതെ ബൈക്കിന് സ്ഥിരമായി എത്ര മൈലേജ് ലഭിക്കുന്നുണ്ടെന്ന് ട്രാക്ക് ചെയ്യുക. ദിവസങ്ങള്‍ കഴിയുന്തോറും ബൈക്കിന്റെ മൈലേജ് കുറയുന്നുവെന്ന് തോന്നിയാല്‍, സര്‍വീസ് സെന്ററില്‍ എത്തിച്ച് പരിശോധിക്കുക. ബൈക്കിന്റെ മൈലേജ് കുറയുമ്പോള്‍ കൃത്യമായി സര്‍വീസ് ചെയ്യുന്നതാണ് നല്ലത്. കൃത്യമായ ഇടവേളകളില്‍ സര്‍വീസ് ചെയ്യുന്നതും എഞ്ചിന്‍ ഓയില്‍ മാറുന്നതുംണ്‍വാഹനത്തിന്റെ പെര്‍ഫോമെന്‍സും എഞ്ചിനും മൈലേജുമെല്ലാം സംരക്ഷിക്കുന്നതിന് ഉപകരിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.