Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
FASTag
cancel
Homechevron_rightHot Wheelschevron_rightAuto tipschevron_rightഫാസ്ടാഗുകൾ...

ഫാസ്ടാഗുകൾ ഉപയോഗിക്കു​മ്പോൾ ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക; ഇല്ലെങ്കിൽ പണം നഷ്ടമായേക്കാം

text_fields
bookmark_border

ഫാസ്ടാഗുകൾ നിയമപരമായി നിർബന്ധമുള്ള കാലത്താണ് നാം ജീവിക്കുന്നത്. ടോള്‍പ്ലാസകളുള്ള ദേശീയപാതകളിലൂടെ സഞ്ചരിക്കുന്ന പ്രൈവറ്റ്, കൊമേഴ്ഷ്യല്‍ വാഹനങ്ങള്‍ക്ക് കേന്ദ്ര റോഡ് ഗതാഗത ഹൈവേ മന്ത്രാലയമാണ് ഫാസ്ടാഗ് നിര്‍ബന്ധമാക്കിയത്. വാഹനങ്ങളില്‍ ഫാസ്ടാഗ് ഇല്ലെങ്കില്‍ കൂടുതല്‍ പണം മുടക്കേണ്ടി വരുമെന്നതും എല്ലാവർക്കും അറിവുള്ള കാര്യമാണ്.

ഫാസ്ടാഗിന്റെ പ്രവർത്തനം വളരെ ലളിതമാണ്. ടോള്‍ പ്ലാസയിലെ ജീവനക്കാരന് പണം നല്‍കാതെ ഓട്ടോമാറ്റിക്കായി വാഹനമുടമയുടെ ബാങ്ക് അക്കൗണ്ടില്‍ നിന്ന് പണം നല്‍കുന്നൊരു ഡിജിറ്റല്‍ സംവിധാനമാണിത്. ഇന്ത്യയില്‍ ഇന്ന് ഉപയോഗിക്കുന്ന 96 ശതമാനത്തിലധികം വാഹനങ്ങളും ഫാസ്റ്റ് ടാഗ് ഉപയോഗിക്കുന്നുണ്ട്. ഇതുവഴി ആളുകള്‍ക്ക് ടോള്‍ ബൂത്തുകളില്‍ പണം നല്‍കാന്‍ അധികനേരം നില്‍ക്കേണ്ടിവരില്ല. ടോള്‍പ്ലാസകളിലെ തിരക്കുകള്‍ കുറയ്ക്കാനും ഫാസ്ടാഗുകൾ സഹായിക്കും.

വാഹനങ്ങളുടെ വിന്‍ഡ് സ്‌ക്രീനില്‍ പതിപ്പിക്കുന്ന ഇലക്ട്രോണിക് ചിപ്പ് അടങ്ങിയ ടാഗ് വഴിയാണ് ഫാസ്ടാഗിൽ പണം ഈടാക്കുന്നത്. ടോള്‍പ്ലാസയിലെ മെഷീന്‍ ഫാസ്ടാഗ് കാര്‍ഡ് സ്‌കാന്‍ ചെയ്യുകയും അതുമായി ലിങ്ക് ചെയ്തിരിക്കുന്ന അക്കൗണ്ടില്‍ നിന്ന് ടോള്‍ നിരക്ക് ഈടാക്കുകയും ചെയ്യും.

ഫാസ്ടാഗ് RFID സാങ്കേതികവിദ്യയിലാണ് പ്രവര്‍ത്തിക്കുന്നത്. കാറിന്റെ മുന്‍വശത്തെ വിന്‍ഡ്ഷീല്‍ഡില്‍ ഈ ഫാസ്ടാഗ് കാര്‍ഡ് ഘടിപ്പിച്ചാല്‍ മാത്രം മതി. ടോള്‍ ബൂത്തിലെ കാര്‍ഡ് റീഡര്‍ മാത്രമാണ് ഫാസ്ടാഗ് പ്ലാറ്റ്‌ഫോമുമായി ബന്ധിപ്പിച്ചിട്ടുള്ളത് എന്നതിനാല്‍ തന്നെ ഈ കാര്‍ഡ് റീഡറുകൾക്ക് ഇവ സ്‌കാന്‍ ചെയ്യാന്‍ കഴിയില്ല.അതുകൊണ്ട് നിങ്ങളുടെ അക്കൗണ്ടില്‍ നിന്ന് പണം നഷ്ടപ്പെടുമെന്ന പേടിവേണ്ട. എന്നിരുന്നാലും ഫാസ്ടാഗ് കാര്‍ഡ് ഉപയോഗിക്കുന്ന ആളാണ് നിങ്ങളെങ്കില്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്.

പണം ചോരുന്ന വഴി

നമ്മുടെ പക്കലുള്ള കാറോ മറ്റ് വാഹനങ്ങളോ വില്‍ക്കുന്ന സമയത്താണ് കൂടുരൽ ശ്രദ്ധിക്കേണ്ടത്. കാര്‍ വില്‍ക്കുമ്പോള്‍ വണ്ടിയുടെ ഉടമസ്ഥാവകാശം സ്വാഭാവികമായും വാങ്ങുന്നയാളുടെ പേരിലേക്ക് മാറും. എന്നാല്‍ കാറിലെ ഫാസ്ടാഗ് കാര്‍ഡ് ഡീആക്ടിവേറ്റ് ചെയ്യാന്‍ പലരും മറന്നുപോകും.ഒരു രജിസ്‌ട്രേഷന്‍ നമ്പറില്‍ ഒരു ഫാസ്ടാഗ് മാത്രമാണ് ആക്ടീവായിരുക്കയെന്നതാണ് ഇങ്ങനെ സംഭവിക്കാന്‍ കാരണം.

ഇത് ഡിആക്ടിവേറ്റ് ചെയ്താല്‍ മാത്രമാണ് പുതിയ ഫാസ്ടാഗ് എടുക്കാന്‍ സാധിക്കുന്നത്. ഫാസ്ടാഗ് ഡിആക്ടിവേറ്റ് ചെയ്തില്ലെങ്കില്‍ കാര്‍ വാങ്ങിയ ആള്‍ പിന്നീട് ടോള്‍ ബൂത്തിലൂടെ കടന്ന് പോകുമ്പോള്‍ മുന്‍ ഉടമയുടെ അക്കൗണ്ടില്‍ നിന്നാണ് പണം കുറയുന്നത്. ഇത് കാറിന്റെ മുന്‍ ഉടമസ്ഥന്റെ കീശ ചോര്‍ത്തും. അക്കൗണ്ടില്‍ നിന്ന് പണം ഈടാക്കിയതായി അറിയുമ്പോള്‍ മാത്രമാകും ഫാസ്ടാഗ് ഡിആക്ടിവേറ്റ് ചെയ്യാന്‍ മറന്ന കാര്യം ഓര്‍മയില്‍ വരുന്നത്. ഇത്തരം അബദ്ധം പറ്റാതിരിക്കാന്‍ ഫാസ്ടാഗ് ഡിആക്ടിവേറ്റ് ചെയ്യുകയാണ് പോംവഴി.

ഫാസ്ടാഗ് ഡിആക്ടിവേറ്റ് ചെ​യ്യേണ്ടതിങ്ങനെ

ഫാസ്ടാഗ് ഡിആക്ടിവേറ്റ് ചെയ്യുന്നതിന് ആദ്യം ടാഗ് ഇഷ്യൂ ചെയ്ത കമ്പനിയുടെ ഉപഭോക്തൃ സേവന കേന്ദ്രവുമായി ബന്ധപ്പെടണം. ഇവിടെ നാം കാര്‍ വിറ്റുവെന്ന വിവരം നല്‍കി ഫാസ്ടാഗ് ഡിആക്ടിവേറ്റ് ചെയ്യാം. അതുമല്ലെങ്കില്‍ ഫാസ്ടാഗ് ഹെല്‍പ്പ് ലൈന്‍ നമ്പറായ 1033-ല്‍ ബന്ധപ്പെട്ട് അക്കൗണ്ട് ക്ലോസ് ചെയ്യാന്‍ IVR ഓപ്ഷന്‍ വഴി അപേക്ഷിക്കാം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:fastagauto tips
News Summary - Keep these things in mind while using FASTags; Otherwise you may lose money
Next Story