Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHot Wheelschevron_rightAuto tipschevron_rightഡ്രൈവിങ്​ ലൈസൻസ്:...

ഡ്രൈവിങ്​ ലൈസൻസ്: കാലാവധി തീർന്നാൽ വീണ്ടും എച്ച്​ എടുക്കണോ?; നിയമത്തിലെ വ്യവസ്​ഥകൾ അറിയാം

text_fields
bookmark_border
keralapolice mvdkerala driving licence parivahan
cancel

ഡ്രൈവിങ്​ ലൈസൻസുമായി ബന്ധപ്പെട്ട വിവരങ്ങൾ ഒാൺലൈനായതോടെ വലിയ സൗകര്യമാണ്​ പൊതുജനത്തിന്​ ഉണ്ടായിരിക്കുന്നത്​. ഒാഫീസുകൾ കയറിയിറങ്ങാതെ ലൈസൻസുമായി ബന്ധപ്പെട്ട പ്രശ്​നങ്ങൾ പരിഹരിക്കാമെന്ന്​ പൊലീസ്​ അറിയിച്ചു. കാലാവധി തീർന്നാൽ ഒരു വർഷത്തിനകം ഫൈൻ ഇല്ലാതെ ലൈസൻസ് പുതുക്കാവുന്നതാണ്​. ഇപ്പോൾ ലൈസൻസ് കാലാവധി തീരുന്നതിനു ഒരു വർഷം മുമ്പും പുതുക്കാൻ അവസരമുണ്ട്. കാലാവധി തീർന്ന ലൈസൻസ് പുതുക്കാൻ അപേക്ഷിക്കുന്നതും ഫീസ് അടയ്ക്കുന്നതുമെല്ലാം ഓൺലൈനായി ചെയ്യാം.


www.parivahan.gov.in എന്ന മോട്ടോർ വാഹനവകുപ്പിന്റെ വെബ്പോർട്ടലിൽ 'വാഹൻ' എന്ന ഭാഗം വാഹനസംബന്ധമായും 'സാരഥി' എന്നത് ലൈസൻസുമായി ബന്ധപ്പെട്ടതുമാണ്. സാരഥി ലിങ്ക് ക്ലിക് ചെയ്ത ശേഷം ഡ്രൈവിങ് ലൈസൻസ് റിലേറ്റഡ് സർവീസ് തിരഞ്ഞെടുക്കുക. ലൈസൻസ് കിട്ടിയത് ഏതു സംസ്ഥാനത്തുനിന്നാണെന്നു തിരഞ്ഞെടുക്കുക. അപ്പോൾ ലൈസൻസുമായി ബന്ധപ്പെട്ട വിവിധ സേവനങ്ങൾ ലഭ്യമാകും.

ഇതിൽ 'ഡിഎൽ സർവീസ്' (Driving License Service) തിരഞ്ഞെടുക്കുക. ലൈസൻസ് നമ്പർ, ജനനത്തീയതി എന്നിവ ആവശ്യപ്പെടുന്ന ഇടത്ത് അവ കൃത്യമായി നൽകുമ്പോൾ ലൈസൻസ് ഉടമയുടെ വിശദാംശങ്ങൾ കാണാം. വിവരങ്ങൾ കൃത്യമാണെങ്കിൽ യെസ് ഓപ്ഷൻ ക്ലിക് ചെയ്യുക. ഡ്രൈവിങ് ലൈസൻസ് റിന്യൂവൽ തിരഞ്ഞെടുക്കുക. മൊബൈൽ നമ്പർ അപ്ഡേറ്റ് ചെയ്യാനുള്ള ഓപ്ഷൻ വരും. അപ്ഡേറ്റ് ചെയ്തിട്ടില്ലെങ്കിൽ അത് ചെയ്യുക. ഉടനെ തന്നെ ഫോണിലേക്ക് ആപ്ലിക്കേഷൻ നമ്പർ എസ്എംഎസ് അയച്ചുകിട്ടും.

ഓൺലൈൻ വഴി ലൈസൻസ് പുതുക്കുമ്പോൾ സെൽഫ് ഡിക്ലറേഷൻ, ഫോം 1, ഫോം 1 എ, ഫോം 2 എന്നിവ ഡൗൺലോഡ് ചെയ്യാൻ ഓപ്ഷൻ കാണിക്കും. മെഡിക്കൽ ഫിറ്റ്നെസ്, ഐ സർട്ടിഫിക്കറ്റ്, ഫിസിക്കൽ ഫിറ്റ്നെസ് തുടങ്ങിയവയ്ക്കുള്ള അപേക്ഷകളാണ് ഇവ. ആയവ ഡൗൺലോഡ് ചെയ്​ത്​ പ്രിൻറ്​ എടുക്കണം. ഫോട്ടോ, ഡിജിറ്റൽ ഒപ്പ് എന്നിവസഹിതമുള്ള ഫോം ആണ് ഡൗൺലോഡ് ആകുന്നത്. ഈ ഫോം മെഡിക്കൽ ഓഫിസർ, നേത്രരോഗ വിദഗ്ധൻ എന്നിവരെക്കൊണ്ടു പരിശോധിപ്പിച്ച് അംഗീകാരം വാങ്ങണം.

അതിനുശേഷം ആപ്ലിക്കേഷൻ നമ്പറും ജനനത്തീയതിയും നൽകി നിങ്ങളുടെ ആപ്ലിക്കേഷൻ വിൻഡോ തുറക്കുക. അതിലേക്ക് എല്ലാ ഡോക്യുമെന്റും സ്കാൻ ചെയ്ത് അപ്‌ലോഡ് ചെയ്യണം. സ്കാൻ ചെയ്യുമ്പോൾ മെഡിക്കൽ– ഐ സർട്ടിഫിക്കറ്റ് നൽകുന്ന ഡോക്ടറുടെ സീൽ, റജിസ്റ്റർ നമ്പർ തുടങ്ങിയവ വ്യക്തമാകുംവിധം സ്കാൻ ചെയ്യുവാൻ ശ്രദ്ധിക്കണം. അതിനുശേഷം ഓൺലൈനായി ഫീസ് അടയ്ക്കണം. ഇത്രയും കാര്യങ്ങൾ കൃത്യമായി ചെയ്ത ശേഷം അപ്ലിക്കേഷൻ സബ്മിറ്റ് ചെയ്യാം.

എപ്പോഴാണ്​ റോഡ്​ ടെസ്​റ്റും എച്ച്​ എടുക്കലും വേണ്ടിവരിക

ലൈസൻസ്​ കാലാവധി തീർന്ന്​ ഒരുവർഷത്തിനകമാണ്​ നിയമപ്രകാരം പുതുക്കൽ അനുവദനീയം. അതുകഴിഞ്ഞാൽ പുതിയ ലൈസൻസ് എടുക്കുന്നതിനുള്ള നടപടിക്രമങ്ങൾ പാലിക്കണം. അഞ്ചു വർഷം വരെ പാർട്ട് 2 ആയ റോഡ് ടെസ്റ്റ് മാത്രം മതി. എന്നാൽ ലൈസൻസ്​ കാലാവധി തീർന്ന്​ അഞ്ച്​ വർഷം കഴിഞ്ഞാൽ പാർട്ട് 1 ഗ്രൗണ്ട് ടെസ്റ്റും (H എടുക്കൽ) നിർബന്ധമാണെന്നും അധികൃതർ അറിയിച്ചു.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:driving licencerenewalparivahanterms and condition
News Summary - how to renew driving licence in kerala
Next Story