ഹെക്ടറിന് സുരക്ഷയൊരുക്കാൻ എം.ജി ഷീൽഡ്; അറിയേണ്ടതെല്ലാം
text_fieldsമോറിസ് ഗാരേജിെൻറ ഹെക്ടർ എസ്.യു.വി വിപണിയിലെ ജനപ്രിയ വാഹനങ്ങളിലൊന്നാണ്. ഫീച്ചറുകളുടെ മഹാപ്രളയം സൃഷ്ടിച്ചാണ് ഹെക്ടർ ഉപഭോക്താക്കളെ കയ്യിയിലെടുത്തത്. നിരവധി സെഗ്മൻറ് ഫസ്റ്റ് ഫീച്ചറുകളുമായാണ് ഹെക്ടർ നിരത്തിലെത്തിയത്.
കണക്ടഡ് കാർ, ഇൻറർനെറ്റ് കാർ തുടങ്ങിയ പ്രയോഗങ്ങൾ വളരെവേഗം ഹെക്ടറിന് ആരാധകരെ സൃഷ്ടിച്ചു. ഐ-സ്മാർട്ട് സോഫ്റ്റ്‌വെയർ നൽകുന്ന ഇൻറർനെറ്റ് പ്രാപ്‌തമാക്കിയ ഇൻഫോടെയ്ൻമെൻറ് സിസ്റ്റം ഹെക്ടറിെൻറ തുറുപ്പുശീട്ടാണ്. അധിക ഇന്ധനക്ഷമതയ്ക്ക് ഹൈബ്രിഡ് സംവിധാനവും ഹെക്ടർ വാഗ്ദാനം ചെയ്യുന്നുണ്ട്. ഇതിനൊപ്പം വിൽപ്പനാനന്തര സേവനമായി ഹെക്ടറിന് എം.ജി നൽകുന്ന പദ്ധതിയാണ് ഷീൽഡ്. നിരവധി പ്രത്യേകതകളാണ് ഷീൽഡിൽ ഉൾെപ്പടുത്തിയിട്ടുള്ളത്.
1.അഞ്ച് വർഷം വാറൻറി
അഞ്ച് വർഷെത്ത സമഗ്ര വാറൻറിയാണ് ഹെക്ടറിന് നൽകുന്നതെന്നാണ് എം.ജി പറയുന്നത്. എന്നാൽ സൂക്ഷ്മമായി നോക്കിയാൽ പലതിലും വെട്ടിക്കുറച്ചിലുകൾ കാണാനാകും. അഞ്ചു വർഷത്തിൽ എത്ര കിലോമീറ്റർ വേണമെങ്കിലും ഒാടാമെന്നാണ് നിയമം.
പക്ഷെ വാഹനം വാണിജ്യപരമായ ഉപയോഗത്തിനാണെങ്കിൽ വാറൻറി കവറേജ് അഞ്ച് വർഷവും 1.5 ലക്ഷം കിലോമീറ്ററും വരെ മാത്രമാണ് ലഭ്യമാകുന്നത്. ആദ്യം ഏത് പൂർത്തിയാവുന്നൊ അപ്പോൾ വാറൻറി അവസാനിക്കും. 12 വി / 48 വി ബാറ്ററിയും ടയറുകളും ഒരു വർഷവും 10.4 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെൻറ് സിസ്റ്റം മൂന്ന് വർഷവും വാറൻറി പരിധിയിൽ വരുന്നു.
2.അൺലിമിറ്റഡ് റോഡ്സൈഡ് അസിസ്റ്റ്
വാറൻറി കൂടാതെ അഞ്ച് വർഷത്തെ അൺലിമിറ്റഡ് റോഡ്സൈഡ് അസിസ്റ്റും ഹെക്ടറിന് വാഗ്ദാനം ചെയ്യുന്നുണ്ട്. പൾസ് ഹബ് വഴിയുള്ള 24x7 അടിയന്തിര സഹായം, പരിശീലനം ലഭിച്ച സാങ്കേതിക വിദഗ്ധരുടെ സേവനം, കെട്ടിവലിക്കാനുള്ള സഹായം, വൈദ്യസഹായം എന്നിവയും അതിൽ ഉൾപ്പെടുന്നു.
ഇന്ധനം തീരുകയോ, ബാറ്ററി തകരാറിലാവുകയോ ചെയ്താൽ, എംജി റോഡ് സൈഡ് സഹായം തരും. വാഹനത്തിെൻറ കീ നഷ്‌ടപ്പെടുകയാണെങ്കിലുംം എംജി സഹായിക്കും. ഇത്തരം സന്ദർഭങ്ങളിൽ അടുത്തുള്ള എം ജി ഡീലറിൽ നിന്ന് നിങ്ങളെ വീട്ടിലെത്തിക്കാനുള്ള വാഹനം വിട്ടുനൽകാനും വ്യവസ്ഥയുണ്ട്. പക്ഷെ ഷോറൂമിൽ വാഹനം ഉണ്ടെങ്കിൽ മാത്രമാണ് വിട്ടുതരേണ്ടത് എന്നൊരു വ്യവസ്ഥ ഉൾപ്പെടുത്തിയിട്ടുണ്ട്.ഐ-സ്മാർട്ട് ആപ്ലിക്കേഷൻ ഉപയോഗിച്ചൊ അല്ലെങ്കിൽ പൾസ് ഹബിലേക്ക് വിളിച്ചോ എംജിയുടെ റോഡരികിലെ സേവനങ്ങൾക്കായി ആവശ്യെപ്പടാവുന്നതാണ്.
3.ലേബർ ഫ്രീ സർവീസ്
സർവീസിലെ ലേബർ കോസ്റ്റ് സൗജന്യമാണെന്നാണ് എം.ജി പറയുന്നത്. ഹെക്ടർ എസ്.യു.വിയുടെ ഷെഡ്യൂൾ ചെയ്ത ആദ്യ അഞ്ച് സേവനങ്ങളിൽ ഉണ്ടായേക്കാവുന്ന തൊഴിൽ ചെലവുകളൊന്നും ഈടാക്കില്ല എന്നാണീ വ്യവസ്ഥ പറയുന്നത്.
4. മെയിൻറനൻസ് പ്രൊെട്ടക്ട് പ്ലാൻ
സൗജന്യ സർവീസുകൾക്കുപുറമൊ ഉപഭോക്താവിന് തെരെഞ്ഞടുക്കാൻ പാകത്തിനുള്ള നിരവധി പാക്കേജുകളും എം.ജി വാഗ്ദാനം ചെയ്യുന്നുണ്ട്. 8000 രൂപ മുതൽ ഇൗ പാക്കേജുകൾ ആരംഭിക്കും. സ്വകാര്യ ഉടമകൾക്ക് മാത്രമാണ് ഇവ നൽകുന്നത്. ചിലവ്, സമയപരിധി എന്നിവ അനുസരിച്ച് രണ്ട് തരത്തിലുള്ള മെയിൻറനൻസ് പ്രൊെട്ടക്ട് പ്ലാൻ തിരഞ്ഞെടുക്കാവുന്നതാണ്.
5.വാഹനം തിരികെ നൽകുന്ന പദ്ധതി
ചില ഒാൺലൈൻ പ്ലാറ്റ്ഫോമുകളുമായി സഹകരിച്ച് വാഹനം വിൽക്കാനുള്ള സൗകര്യവും എം.ജി നൽകുന്നുണ്ട്. മൂന്ന് വർഷത്തിനുശേഷം എക്സ്-ഷോറൂം വിലയുടെ 60 ശതമാനം ഇൗടാക്കി വാഹനം നമ്മുക്ക് വിൽക്കാം. ഇത് കൂടാതെ ഹെക്ടറിന് പരിപാലന ചിലവ് വളരെ കുറവാണെന്നും എം.ജി പറയുന്നു.
പെട്രോൾ വേരിയൻറിന് കിലോമീറ്ററിന് 0.45 പൈസയും ഡീസൽ വേരിയൻറിന് കിലോമീറ്ററിന് 0.49 പൈസയും ആണ് കണക്കാക്കപ്പെടുന്ന ചിലവ്. മധ്യനിര എസ്.യു.വികളിൽ ഇത് വളരെ കുറവാണെന്നാണ് എം.ജിയുടെ അവകാശവാദം.ഷീൽഡ് പദ്ധതിയിലെ മിക്ക സേവനങ്ങളും ടേംസ് ആൻഡ് കണ്ടീഷൻസ് അനുസരിച്ചാണെന്നുള്ളത് പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.