Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
MoRTH announces mandatory vehicle recall policy; to come
cancel
Homechevron_rightHot Wheelschevron_rightAuto tipschevron_rightനിങ്ങളുടെ വാഹനത്തിന്​...

നിങ്ങളുടെ വാഹനത്തിന്​ നിർമാണ തകരാറുണ്ടോ? പരാതി നൽകൂ, പകരം വാഹനം ലഭിക്കും

text_fields
bookmark_border

സാധാരണക്കാരനെ സംബന്ധിച്ചിടത്തോളം പുതിയ വാഹനം ഒരു സ്വപ്​നമാണ്. വളരെയേറെ പ്രതീക്ഷകളോടെയാണ് നമ്മൾ പലരും പുതിയ വാഹനം വാങ്ങുന്നത്. എന്നാൽ പുതിയ വാഹനങ്ങൾ വാങ്ങിയശേഷം നിർമ്മാണ തകരാറുകൾ കണ്ടെത്തിയാലൊ? മിക്കവാറും പരാതികൾ നിർമ്മാതാക്കളൊ ഡീലർമാരൊ പരിഹരിക്കാറുമുണ്ട്. എന്നാൽ ചിലപ്പോഴെങ്കിലും റോഡ് സുരക്ഷക്കോ അന്തരീക്ഷ മലിനീകരണത്തിനൊ കാരണമാകുന്ന സാങ്കേതികപരമായ ചില നിർമാണ തകരാറുകൾ പരിഹരിക്കപ്പെടാതെ പോകുന്ന അവസ്ഥയും നിലനിൽക്കുന്നു.


ഇതുമായി ബന്ധപ്പെട്ട് ചിലരെങ്കിലും സോഷ്യൽ മീഡിയയിൽ വൈകാരികമായി പ്രതികരിക്കുന്നതും നമ്മൾ കാണാറുണ്ട് .പ്രശസ്​തമായ ഡീസൽഗേറ്റ് സംഭവം ഇത്തരത്തിൽ നിർമ്മാതാവ് പൊലൂഷൻ മാനദണ്ഡത്തിൽ കൃത്രിമം കാണിക്കുവാൻ സോഫ്റ്റ്‌വെയറിൽ അനധികൃതമായി മാറ്റം വരുത്തിയതിനെ ക്കുറിച്ചുള്ള സാഹസികമായ അന്വേഷണവും അതിനെ തുടർന്ന് കമ്പനിയുടെ തന്നെ നിലനിൽപ്പ് പോലും ചോദ്യം ചെയ്യുന്ന രീതിയിലുള്ള ഭീകരമായ പിഴചുമത്തിയതുമായ സംഭവങ്ങൾ നമുക്കും ഒരു ചൂണ്ടുപലകയാണ്.


എന്നാൽ നമ്മുടെ രാജ്യത്ത് അത് ഇത്തരത്തിലുള്ള സാങ്കേതിക തകരാറുകളെ കുറിച്ച് വാഹന ഉടമകളുടെ ഒറ്റപ്പെട്ട പരാതികൾക്ക് കൂട്ടായ ഒരു പരിഹാര സംവിധാനത്തിലേക്ക് എത്തിക്കുന്നതിനുള്ള ക്രമീകരണമൊ ആ തരത്തിൽ വാഹന നിർമ്മാണം നടത്തുന്ന കമ്പനിക്കെതിരെ നിയമനടപടികൾക്കൊ സാധ്യത ഉണ്ടായിരുന്നില്ല. എന്നാൽ 2019 ൽ മോട്ടോർ വാഹന നിയമത്തിൽ വകുപ്പ് 110 A, 182(A) എന്നിവ കൂട്ടിച്ചേർക്കുകയും കേന്ദ്ര മോട്ടോർ വാഹന ചട്ടം 126, 127 എന്നീ ചട്ടങ്ങൾ ദേദഗതി ചെയ്യുകയുംവഴി 2021 ഏപ്രിൽ ഒന്നുമുതൽ ഇത്തരത്തിലുള്ള ഒരു സംവിധാനം നമ്മുടെ രാജ്യത്ത് നിലവിൽ വന്നിരിക്കുകയാണ്.

പുതിയ നിയമത്തിൽ പരാമർശിക്കുന്ന രീതിയിൽ നിശ്ചിത ശതമാനത്തിൽ കൂടുതൽ പരാതികൾ ഒരു വാഹനത്തെ കുറിച്ച് ഇങ്ങനെ ഉയർന്നു വരികയാണെങ്കിൽ ആ വാഹനത്തി​െൻറ മോഡൽ തിരിച്ചു വിളിക്കുന്നതിനും പകരം വാഹനമൊ നഷ്ടപരിഹാരമൊ ഉടമക്ക് നൽകുന്നതിനും ഈ നിയമം വ്യവസ്ഥ ചെയ്യുന്നു. കൂടാതെ പ്രസ്​തുത വാഹന നിർമാതാക്കൾക്ക് പിഴ ചുമത്തുന്നതിനും ഈ നിയമം വഴി സാധ്യമാവും. ഓർക്കുക ഒരു മോഡൽ വാഹനത്തിൻറെ നിർമ്മാണം/ഇറക്കുമതി / റിട്രോ ഫിറ്റ്മെന്റ് എന്നീ കാര്യങ്ങളിൽ വാഹനത്തിലെ യാത്രക്കാർക്കൊ/ കാൽനടയാത്രക്കാർക്കൊ (Road safety) അന്തരീക്ഷ മലിനീകരണത്തിനൊ ഹാനികരമായിട്ടുള്ള ഭാഗങ്ങളുടെയൊ സോഫ്റ്റ്‌വെയറിന്റെയൊ തകരാറുകൾക്കാണ് ഈ പരാതി സംവിധാനം ബാധകമാവുക. മറ്റ് ചെറിയ തകരാറുകൾക്ക് ഇത് ബാധകമാകില്ല എന്നുകൂടി മനസ്സിലാക്കേണ്ടതാണ്.


കേന്ദ്ര ഗതാഗത ഹൈവേ മന്ത്രാലയത്തിന്റെ (MORTH) ഉത്തരവാദിത്വത്തിൽ പരിവാഹൻ എന്ന വെബ്സൈറ്റിൽ വെഹിക്കിൾ റിലേറ്റഡ്​ മാറ്റേഴ്​സ്​ എന്ന വിഭാഗത്തിൽ വെഹിക്കിൾ റീകാൾ എന്ന ലിങ്ക് വഴി പരാതികൾ രജിസ്റ്റർ ചെയ്യാവുന്നതാണ്. https://vahan.parivahan.gov.in/vehicl.../vahan/welcome.xhtml വാഹന നിർമ്മാണത്തീയതി മുതൽ 7 വർഷത്തിനകം പഴക്കമുള്ള വാഹനങ്ങൾക്ക് ആണ് ഇത്തരത്തിൽ പരാതി രജിസ്റ്റർ ചെയ്യാൻ കഴിയുക.

വിവരങ്ങൾക്ക്​ കടപ്പാട്​: എം.വി.ഡി കേരള

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:motor vehicle departmentpolicyvehicle recall
Next Story