വാഹനങ്ങളിൽ തോന്നുംപോലെ ഭാരം കയറ്റരുത്; അമിത ഭാരം അപകടം ക്ഷണിച്ചുവരുത്തും
text_fieldsവാഹനങ്ങളിൽ അമിത ഭാരം കയറ്റുന്നത് അപകടം ക്ഷണിച്ചുവരുത്തുമെന്ന് മുന്നറിയിപ്പ്. മോേട്ടാർ വാഹന വകുപ്പാണ് ഇതുസംബന്ധിച്ച മുന്നറിയിപ്പ് നൽകിയത്. രാജ്യത്തെ വാഹന അപകടങ്ങളിൽ 10 ശതമാനത്തിന് കാരണം ചരക്ക് വാഹനങ്ങളിലെ അമിതഭാരമാണെന്നും എം.വി.ഡി ഒൗദ്യോഗിക ഫേസ്ബുക്ക് പേജിൽ കുറിച്ചു. സമാനമായ രണ്ട് വാഹനങ്ങളിൽ കയറ്റി കൊണ്ട് പോകേണ്ട ലോഡ് ഒരു വാഹനത്തിൽ കയറ്റുന്നത് വഴി ഡ്രൈവർമാരുടെ തൊഴിലവസരങ്ങൾ പകുതി ആയി കുറയുന്നു.ഈ കോവിഡ് കാലത്ത് മറ്റു ഡ്രൈവർമാരുടെ തൊഴിൽ അവസരങ്ങൾ കൂടി അപഹരിച്ച് അരക്ഷിതാവസ്ഥ ഉണ്ടാക്കരുതെന്നും എം.വി.ഡി പറയുന്നു.
വാഹനത്തിലെ ഭാരം റോഡിൽ അനുഭവപ്പെടുന്നത് ടയറുകൾ വഴിയാണ്. ഓരോ വാഹനത്തിലും കയറ്റാവുന്ന ഭാരം തീരുമാനിക്കുന്നത് ആക്സിലുകളുടെ എണ്ണം ടയറുകളുടെ തരം എണ്ണം എന്നിവയ്ക്ക് അനുസരിച്ചാണ്. സേഫ് ആക്സിൽ വെയ്റ്റ് ലോക രാജ്യങ്ങൾ അംഗീകരിച്ച തരത്തിൽ തന്നെയാണ് നമ്മുടെ രാജ്യത്തും നടപ്പാക്കുന്നത്.
അമിതഭാരം റോഡുകളുടെ നാശത്തിന് കാരണമാകുമെന്ന് പഠന റിപ്പോർട്ടുകൾ ഉണ്ട്. വാഹനത്തിെൻറ ഉപയോഗക്ഷമത, ഇന്ധനക്ഷമത, റോഡ് സുരക്ഷ എന്നിവയെ പ്രതികൂലമായി ബാധിക്കുന്ന അമിതഭാരം തൊഴിലവസരങ്ങൾ നഷ്ടപ്പെടുത്തി സാമൂഹിക സുരക്ഷക്ക് കൂടി ഭീഷണി ആകുമെന്നും എം.വി.ഡി പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.