ലൈസൻസ് പുതുക്കാനും തിരുത്താനും ഇനിമുതൽ ഓഫിസുകൾ കയറിയിറങ്ങേണ്ട; എല്ലാം വിരൽത്തുമ്പിൽ
text_fieldsലൈസൻസ് സംബന്ധിച്ച കൂടുതൽ സേവനങ്ങൾ ഓൺലൈനിൽ അവതരിപ്പിച്ച് മോട്ടർ വാഹന വകുപ്പ്. ലേണേഴ്സ് ലൈൻസൻസ്, ഡ്രൈവിങ് ലൈസൻസ് പുതുക്കൽ, നിലവിലുള്ള ലൈസൻസ് നഷ്ടപ്പെട്ടാൽ പുതിയതിന് അപേക്ഷ നൽകൽ, ലൈസൻസിലെ പേര്, ഫോട്ടോ, വിലാസം, ഒപ്പ് തുടങ്ങിയവയിലെ മാറ്റം, ഡ്യൂപ്ലിക്കറ്റ് ലൈസൻസ്, ജനനത്തീയതി തിരുത്തൽ എന്നിവയാണ് പൂർണമായി ഓൺലൈനാക്കിയത്.
sarathi.parivahan.gov.in എന്ന വെബ് സൈറ്റിൽ കയറി Apply for DL Renewal തിരഞ്ഞെടുത്താണ് നടപടികൾ പൂർത്തിയാക്കേണ്ടത്. ആവശ്യമായ വിവരങ്ങള്‍ നൽകിയശേഷം മൊബൈല്‍ നമ്പറിലേക്ക് ആപ്ലിക്കേഷന്‍ നമ്പര്‍ സഹിതമുള്ള സന്ദേശം വരും. ഇത് സൂക്ഷിച്ചുവയ്ക്കണം.ശേഷം ആവശ്യമായ രേഖകളുടെ സ്‌കാന്‍ ചെയ്ത കോപ്പികള്‍ അപ്‌ലോഡ് ചെയ്യണം. പണം അടച്ചുകഴിഞ്ഞ് ഫോം സമര്‍പ്പിക്കുന്നതോടെ അപേക്ഷാ നടപടികള്‍ കഴിഞ്ഞു. പിന്നീട് ആര്‍ടിഒയാണ് അപേക്ഷയില്‍ തീരുമാനമെടുക്കേണ്ടത്. ഇതിന്റെ വിശദാംശങ്ങള്‍ എസ്എംഎസായി ലഭിക്കും.
ആവശ്യമായ രേഖകൾ
കാഴ്ച പരിശോധന റിപ്പോര്‍ട്ട്/ മെഡിക്കല്‍ റിപ്പോര്‍ട്ട് (ഫോം 1A)-സ്വയം സാക്ഷ്യപ്പെടുത്തിയത്.സ്‌കാന്‍ ചെയ്ത ഫോട്ടോ, സ്‌കാന്‍ ചെയ്ത ഒപ്പ്, ലൈസന്‍സിന്റെ പകര്‍പ്പ്-സ്വയം സാക്ഷ്യപ്പെടുത്തിയത്, സ്വയം സാക്ഷ്യപ്പെടുത്തിയ അഡ്രസ് പ്രൂഫിന്റെ പകര്‍പ്പ് (വിലാസം മാറ്റണമെങ്കില്‍ മാത്രം) എന്നീ രേഖകളാണ് ഡ്രൈവിങ് ലൈസന്‍സ് പുതുക്കാന്‍ വേണ്ടത്. ലൈസന്‍സ് പുതുക്കേണ്ട എല്ലാ പ്രായക്കാര്‍ക്കും വിഷന്‍ ടെസ്റ്റ് നിര്‍ബന്ധമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.