Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
head light
cancel
Homechevron_rightHot Wheelschevron_rightAuto tipschevron_rightരാത്രി...

രാത്രി വാഹനമോടിക്കുമ്പോൾ ഡിം ലൈറ്റ്​ മാത്രമേ ഉപയോഗിക്കാവൂ; മുന്നറിയിപ്പുമായി പൊലീസ്​

text_fields
bookmark_border

രാത്രി വാഹനമോടിക്കുന്നവർക്ക്​ മുന്നറിയിപ്പുമായി കേരള ട്രാഫിക്​ പൊലീസ്​. രാത്രി വാഹനം ഓടിക്കുന്നവർ നേരിടുന്ന പ്രധാന പ്രശ്നമാണ് എതിരെ വരുന്ന വാഹനത്തിന്‍റെ ഹെഡ് ലൈറ്റിൽ നിന്നുള്ള പ്രകാശം. ഹൈബീം ഹെഡ് ലൈറ്റുകളുടെ പ്രകാശം കണ്ണിൽ വീണ് ഡ്രൈവറുടെ കാഴ്ച മറഞ്ഞുണ്ടാകുന്ന അപകടങ്ങൾ വർധിച്ചുവരികയാണ്​.

മോട്ടോർ വാഹന നിയമപ്രകാരം രാത്രി വാഹനമോടിക്കുമ്പോൾ ഡിം ലൈറ്റ് മാത്രമേ ഉപയോഗിക്കാൻ പാടുള്ളൂ. രാത്രി യാത്രകളിൽ ഓവർടേക്ക് ചെയ്യുമ്പോഴൂം വളവുകളിലും ഡിം - ബ്രൈറ്റ് മോഡുകൾ ഇടവിട്ട് ചെയ്യുക. അതിലൂടെ എതിരെ വരുന്ന വാഹനങ്ങൾക്ക് നിങ്ങളുടെ വാഹനത്തിന്‍റെ സാന്നിധ്യം അറിയാൻ കഴിയും.

ഇത്​ കൂടാതെ രാത്രി ഡ്രൈവ്​ ചെയ്യുന്നവർക്കുള്ള മറ്റു നിർദേശങ്ങളും പൊലീസ്​ നൽകുന്നുണ്ട്​.

  • യാത്ര തുടങ്ങുന്നതിന്​ മുമ്പ്​ എല്ലാ ലൈറ്റുകളും പ്രവർത്തിക്കുന്നുണ്ടെന്ന്​ ഉറപ്പുവരുത്തുക.
  • വാഹനത്തിനകത്തെ വെളിച്ചം പരമാവധി ഒഴിവാക്കുക.
  • എതിർവാഹനത്തിന്‍റെ ലൈറ്റ്​ തട്ടി ബുദ്ധിമുട്ട്​ വരാതിരിക്കാൻ ഗ്ലാസുകൾ വൃത്തിയായി സൂക്ഷിക്കുക.
  • ഇരുട്ടത്ത്​ വഴിയാത്രക്കാരെ കാണാൻ ബുദ്ധിമുട്ടാണ്​. ഇക്കാര്യത്തിൽ ​ശ്രദ്ധവേണം.
  • രാത്രി കാഴ്ചകൾ മങ്ങുന്നുണ്ടെങ്കിൽ കണ്ണ്​ പരിശോധന നടത്തണം.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:headlight
News Summary - Only use dim light when driving at night; Police with warning
Next Story