കേരളത്തിൽ ഏറ്റവും കൂടുതൽ അപകടം നടക്കുന്നത് ഈ സമയത്താണ്; കാരണം കേട്ടാൽ അമ്പരക്കും
text_fieldsലോകത്ത് ഏറ്റവും കൂടുതൽ മനുഷ്യജീവനുകൾ നഷ്ടപ്പെടുന്നതിനുള്ള കാരണങ്ങളിൽ ഒന്നാണ് വാഹനാപകടങ്ങൾ. ലോകത്തിന്‍റെ അപകട തലസ്ഥാനം എന്ന് കാലങ്ങളായി അറിയപ്പെടുന്ന രാജ്യമാണ് നമ്മുടെ സ്വന്തം ഇന്ത്യ. സംസ്ഥാനമായ കേരളവും അപകടങ്ങളിൽ പിന്നിലല്ല. കേരളത്തിലെ അപകടങ്ങളെടുത്താൽ ഗൗരവമുള്ള ഒരുകാര്യം നമ്മുക്ക് ബോധ്യപ്പെടും. ഒരു പ്രത്യേക സമയത്ത് സംസ്ഥാനത്തെ അപകടനിരക്ക് ഉയരുന്നുണ്ടെന്നതാണ് അത്.
കേരള എം.വി.ഡി നൽകുന്ന വിവരം അനുസരിച്ച് വൈകുന്നേരം ആറ് മണി മുതൽ എട്ട് വരെയുള്ള സമയത്ത് സംസ്ഥാനത്ത് അപകടനിരക്ക് കൂടുതലാണ്. ഇതിനുള്ള കാരണവും കണ്ടെത്തിയിട്ടുണ്ട്്. സന്ധ്യയാകുന്നതോടെ സംഭവിക്കുന്ന കാഴ്ച്ചയിലുള്ള വ്യതിയാനമാണ് ഇതിന് കാരണമെന്നാണ് മോട്ടോർ വെഹിക്കിൾ ഡിപ്പാർട്ട്മെന്റ് പറയുന്നത്.
ഹൈ ബീം എന്ന വില്ലൻ
പരസ്പര സഹകരണവും സഹവർത്തിത്വവും ഇല്ലാത്തത് മരണത്തിലേക്കെത്തിക്കുന്ന ഇടങ്ങളിൽ പ്രധാനം നിരത്തുകളാണ്. ഞാൻ സുരക്ഷിതനാവണമെങ്കിൽ എന്‍റെ വാഹനത്തിന്‍റെ ബ്രേക്ക് പ്രവർത്തിച്ചാൽ മാത്രം പോരാ എന്‍റെ പുറകിൽ നിന്ന് വരുന്ന വാഹനത്തിന്‍റെ ബ്രേക്കും പ്രവർത്തിക്കണം എന്ന സാമാന്യ തത്വം പലപ്പോഴും നാം മറന്നു പോകുന്നു. നമുക്ക് എല്ലാം കാണാം എന്നതാണ് ഹൈബീം ഇടുമ്പോൾ നാം കരുതുന്നത്.
എന്നാൽ എതിരെ വരുന്നവന്‍റെ കാഴ്ച നഷ്ടം നമുക്ക് ഒരു അപകടസാധ്യതയാണ്. എല്ലാവരും നന്നായി റോഡ് കാണുമ്പോഴാണ് അപകടം ഒഴിവാകുന്നത്. എല്ലാ വാഹനത്തിലും നിശ്ചിത സ്റ്റാൻഡേർഡ് ഉള്ള ലൈറ്റ് മാത്രം ഘടിപ്പിക്കുന്നത് അതുകൊണ്ടാണ്. അത് മാറ്റി തീവ്രമായ ലൈറ്റ് ഘടിപ്പിക്കുന്നതും ഡിം ചെയ്യാത്തതും സ്വന്തം മരണത്തെ വിളിച്ചു വരുത്തുന്നതിന് തുല്യമാണെന്ന് എം.വി.ഡി കേരള മുന്നറിയിപ്പ് നൽകുന്നു.
(വിവരങ്ങൾക്ക് കടപ്പാട് എം.വി.ഡി കേരള ഫേസ്ബുക്ക് പേജ്)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.