Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHot Wheelschevron_rightAuto tipschevron_rightനനവുള്ള റോഡുകളിൽ...

നനവുള്ള റോഡുകളിൽ ക്രൂസ് കൺട്രോൾ ഉപയോഗിക്കാമോ? മഴയത്ത് വാഹനം തെന്നിമാറാതിരിക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

text_fields
bookmark_border
Safety Tips For Driving on Wet Roads
cancel
Listen to this Article

സമീപകാലത്ത് നടന്ന മിക്കവാറും അപകടങ്ങളിൽ ദൃശ്യങ്ങളിൽ കാണുന്ന പൊതുവായ കാര്യം നനഞ്ഞു കിടക്കുന്ന റോഡുകളാണ്.സാധാരണ ഉണങ്ങിയ റോഡുകളിൽ വാഹനം ഓടിക്കുന്ന അതേ രീതിയിൽ തന്നെ നനഞ്ഞ റോഡുകളിലും വാഹനം ഓടിക്കുന്നത് ആണ് പ്രധാനമായും ഈ അപകടത്തിലേക്ക് നയിക്കുന്നത്.


വാഹനം നിൽക്കുന്നത് പ്രധാനമായും റോഡും ടയറും തമ്മിലുള്ള ഘർഷണത്തിന്റേയും വാഹനത്തിന്റെ ബ്രേക്ക് ഡ്രമ്മും ബ്രേക്ക് ഷൂവും ( ഡിസ്കും/ പാഡും ) തമ്മിലുള്ള ഘർഷണവും നിമിത്തവും ആണ് . സ്റ്റോപ്പിംഗ് ഡിസ്റ്റൻസ് കണ്ടെത്തുന്നതിനുള്ള ഫോർമുല (velocity×velocity)÷2×9.81× coefficient of fiction എന്നുള്ളതാണ് അതായത് ഫ്രിക്ഷൻ കുറയുംതോറും സ്റ്റോപ്പിങ് ഡിസ്റ്റൻസ് കൂടും.

സാധാരണ ഉണങ്ങിയ റോഡുകളുടെ co-efficint of friction 0.7 - 0.8 ആണെങ്കിൽ അത് നനഞ്ഞ റോഡ് ആകുമ്പോൾ 0.4 വരെ ആകും ഏറ്റവും മികച്ച റോഡും ടയറും ആണെങ്കിൽ കൂടി വാഹനം നിർത്താൻ ഏകദേശം ഇരട്ടി ദൂരം വേണ്ടി വരും എന്ന വളരെ അപകടകരമായ സാഹചര്യമാണ് സംജാതമാകുന്നത്.


മാത്രവുമല്ല ടയറുകളുടെ തേയ്മാനം, റോഡിന്റെ സ്വഭാവം, ഡ്രൈവറുടെ ശ്രദ്ധ, പ്രായം വാഹനത്തിന്റെ വേഗത വാഹനത്തിന്റെ ആകെ തൂക്കം ഏത് തരത്തിലുള്ള ബ്രേക്ക് സിസ്റ്റം ആണ് ഉപയോഗിച്ചിരിക്കുന്നത് എന്നെല്ലാം അനുസരിച്ച് പിന്നെയും stopping distance കൂടാം ...

അതുകൊണ്ട് തന്നെ എത്ര നല്ല വാഹനം ആണെങ്കിൽ കൂടി ഉണങ്ങിയ റോഡിൽ കൂടി ഓടിക്കുന്ന വേഗതയുടെ പകുതിയിൽ താഴെ മാത്രമെ റോഡ് നനഞ്ഞിരിക്കുമ്പോൾ വേഗത ആർജിക്കാവൂ.

ബ്രേക്ക് ലൈനർ നനയുന്നതിലുള്ള വ്യത്യാസം മൂലം ഒരേ തരത്തിൽ ആയിക്കൊള്ളണമെന്നില്ല ബ്രേക്കിംഗ് ഫോഴ്സ് ടയറിൽ ചെലുത്തുന്നത് ഇത് മൂലം കൂടുതൽ മർദ്ദം അനുഭവപ്പെടുന്ന വശത്തേക്ക് വാഹനം പാളിപ്പോകുന്നതിനും ഇത് കാരണമാകും.


താഴെപ്പറയുന്ന മുൻ കരുതലുകൾ എടുക്കുന്നത് വാഹനങ്ങൾ തെന്നി മാറുന്നത് ഒഴിവാക്കാൻ സഹായിക്കും

1. വേഗത പകുതിയായി കുറയ്ക്കുക

2. തേയ്മാനം സംഭവിച്ച ടയറുകൾ ഒഴിവാക്കുകയും ടയർ പ്രഷർ കൃത്യമായ ലവലിൽ നിലനിർത്തുകയും ചെയ്യുക.

3. ക്രൂയിസ് കൺട്രോൾ ഒഴിവാക്കുക.

4. സ്റ്റിയറിംഗ് വെട്ടിക്കുന്നതും പെട്ടെന്നുള്ള ബ്രേക്കിംഗും കഴിവതും ഒഴിവാക്കുക.

5. മറ്റു വാഹനങ്ങളിൽ നിന്നും കൂടുതൽ അകലം പാലിക്കുക

ഇവ കൂടാതെ

അലോയ് വീലിന്റെ ഭംഗി നോക്കുന്നതിനേക്കാൾ ABS ഉള്ള വാഹനം തെരഞ്ഞെടുക്കുന്നതിന് മുൻഗണന നൽകുന്നത് ഇങ്ങനെ skid ചെയ്യുന്നതിൽ നിന്ന് ഒരു പരിധി വരെ രക്ഷനേടാൻ സഹായിക്കും.

വിവരങ്ങൾക്ക് കടപ്പാട് എം.വി.ഡി കേരള

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Safety TipsWet Roads
News Summary - Safety Tips For Driving on Wet Roads
Next Story