ഒാൺലൈൻ ടെസ്റ്റിലൂടെ ഡ്രൈവിങ് ലൈസൻസ്; വിപ്ലവകരമായ മാറ്റങ്ങൾക്കൊരുങ്ങി കേന്ദ്രം
text_fieldsലോകത്തിെൻറ അപകട തലസ്ഥാനം എന്നറിയപ്പെടുന്ന രാജ്യമാണ് ഇന്ത്യ. ഇവിടത്തെ അപകടങ്ങൾക്ക് പ്രധാന കാരണം അവിദഗ്ധരായ ഡ്രൈവർമാരാണെന്നാണ് കേന്ദ്ര റോഡ് ഹൈവേ ഗതാഗത മന്ത്രാലയം പറയുന്നത്. വൈദഗ്ധ്യമില്ലാത്ത ഡ്രൈവർമാർ നിരത്ത് നിറയാൻ കാരണവും കേന്ദ്രം കണ്ടുപിടിച്ചിട്ടുണ്ട്.
നമ്മുടെ ഡ്രൈവിങ് പരിശീലനവും ലൈസൻസ് നൽകലും കാര്യക്ഷമമല്ല എന്നാണ് ഭരണകൂടം പറയുന്നത്. ഇത് പരിഹരിക്കാൻ നിലവിലെ ലൈസൻസ് നൽകൽ പ്രക്രിയ കൂടുതൽ സുതാര്യവും ആധുനികവും ആക്കണമെന്നും നിതിൻഗഡ്കരിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര മന്ത്രാലയം പറയുന്നു. ഇതിനായി വിപ്ലവകരമായ ചില മാറ്റങ്ങൾക്ക് ഒരുങ്ങുകയാണ് ഭരണകൂടം.
ലൈസൻസ് ഇനി ഒാൺലൈൻവഴിയും
ഓൺലൈൻ പരിശോധനക്കുമാത്രം വിധേയരായി ലൈസൻസ് നേടുക എന്ന പരിഷ്കരണമാണ് കേന്ദ്രം നടപ്പാക്കാൻ ഒരുങ്ങുന്നത്. ഇതിന് ആധുനികമായ ഡ്രൈവിങ് പരിശീലന കേന്ദ്രങ്ങൾ ആരംഭിക്കണമെന്നും കേന്ദ്ര റോഡ് ഹൈവേ ഗതാഗത മന്ത്രാലയം പറയുന്നു. ഡ്രൈവിങ് പരിശീലന കേന്ദ്രങ്ങളിൽ അപേക്ഷകരുടെ ഓൺലൈൻ ടെസ്റ്റുകൾക്കായി സിമുലേറ്ററുകളും ടെസ്റ്റിങ് ട്രാക്കുകളും ഉണ്ടായിരിക്കണം.
ഓൺലൈൻ ഡ്രൈവിങ് പരിശോധന ലൈസൻസ് നൽകൽ പ്രക്രിയയിൽ കാര്യക്ഷമതയും സുതാര്യതയും കൊണ്ടുവരുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ജൂലൈ 1 മുതൽ ഇത്തരം മാറ്റങ്ങൾക്ക് രാജ്യത്ത് തുടക്കമിടുകയാണ്. ആർടിഒക്ക് മുന്നിലെ പരിശോധനകൂടാതെതന്നെ ലൈസൻസ് ലഭിക്കുന്ന രീതിയാണ് വരാൻ പോകുന്നത്.
ആധുനിക പരിശീലന കേന്ദ്രങ്ങൾ
പുതിയ സംവിധാനത്തിൽ നിർണായക പങ്കുവഹിക്കുക ആധുനിക പരിശീലന കേന്ദ്രങ്ങളാകും. ആർടിഒയിലെ ഫിസിക്കൽ ടെസ്റ്റിനുപകരം ലൈസൻസ് വേണ്ടവർ ഓൺലൈൻ ടെസ്റ്റിനായി ഹാജരാകണം. ഓഡിറ്റിനായി ഓൺലൈൻ പരിശോധന ഇലക്ട്രോണിക് രീതിയിൽ രേഖപ്പെടുത്തും. ഡ്രൈവിങ് ലൈസൻസുകൾ നൽകുന്ന പ്രക്രിയയിലെ പഴുതുകൾ ഓൺലൈൻ പരിശോധനവരുന്നതോടെ കുറയുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഫിസിക്കൽ ഡ്രൈവിങ് ടെസ്റ്റുകളേക്കാൾ കാര്യക്ഷമമാണെന്ന് ഓൺലൈൻ പരിശോധനയെന്നാണ് കേന്ദ്രത്തിെൻറ അവകാശവാദം. കൂടാത, പ്രക്രിയയുടെ ഡിജിറ്റലൈസേഷൻ കൂടുതൽ സുതാര്യവും കാര്യക്ഷമവുമാക്കുമെന്നും പ്രതീക്ഷിക്കപ്പെടുന്നു. ഡ്രൈവിങ് പരിശീലന കേന്ദ്രങ്ങൾ സർട്ടിഫിക്കറ്റ് നൽകിക്കഴിഞ്ഞാൽ, അത് ബന്ധപ്പെട്ട മോട്ടോർ വാഹന ലൈസൻസ് ഓഫീസറുടെപക്കൽ എത്തും.
ഡൽഹി, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങൾ ഇതിനകം ഓൺലൈൻ ലൈസൻസ് പരീക്ഷണം ആരംഭിച്ചിട്ടുണ്ട്. 77,421 ഓൺലൈൻ അപേക്ഷകളിൽ 64ശതമാനവും ഫെബ്രുവരി 18 നും മാർച്ച് 30 നും ഇടയിൽ ഓൺലൈൻ രീതി പ്രകാരം പരിഹരിക്കാൻ ഡൽഹിഗതാഗത വകുപ്പിന് കഴിഞ്ഞിരുന്നു. തൽക്കാലം പരിഷ്കരണ പ്രക്രിയ ആരംഭിക്കുമെങ്കിലും പരമ്പരാഗത രീതികൾ കുറച്ചുകാലംകുടി തുടരുമെന്നാണ് സൂചന.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.