എൻജിൻ പൊളിച്ചടുക്കരുത്, പ്ലീസ്!
text_fieldsഓട്ടോമാറ്റിക് ട്രാന്സ്മിഷനില് ക്ലച്ചുകളും ട്രാന്സ്മിഷന് സംവിധാനത്തിലെ ബാന്‍ഡുകളും മുഖേനയാണ് ഗിയറുകളും മോഡുകളും തമ്മില്‍ സ്വിച്ച് ചെയ്യപ്പെടുന്നത്. അതിനാല്‍ ബ്രേക്ക് ചവിട്ടി കാര്‍ നിര്‍ത്തിയ ശേഷം മോഡ് മാറ്റുന്നതാണ് ഉചിതം. അതേസമയം, ഡ്രൈവിങ്ങില്തന്നെ നേരിട്ട് മോഡ് മാറ്റുകയാണെങ്കില്‍ ട്രാന്സ്മിഷന് സിസ്റ്റത്തിലുള്ള ഫ്രിക്ഷന്‍ മെറ്റീരിയലാകും കാര്‍ നിര്‍ത്താന്‍ ശ്രമിക്കുക. ഇത് ഓട്ടോമാറ്റിക് ട്രാന്സ്മിഷന് സംവിധാനത്തെ തകരാറിലാക്കിയേക്കും.
ഡ്രൈവിങ് ആരംഭിക്കുന്നതിനുമുമ്പ്, ന്യൂട്രല്‍ മോഡിലിട്ട് കാര്‍ എൻജിനെ റെയ്സ് ചെയ്യുന്നത് ഓട്ടോമാറ്റിക് ട്രാന്സ്മിഷന് സംവിധാനത്തെ ബാധിക്കും. പോക്കറ്റ് കാലിയാക്കാൻ വേറൊന്നും വേണ്ട. മലഞ്ചരിവുകളിൽ L (Low) അല്ലെങ്കിൽ B (Brake) ഗിയർ ഉപയോഗിക്കുക. അവസാന നിമിഷം ബ്രേക്ക് അമർത്താതെ നേരത്തേ ഗിയർ സജ്ജമാക്കുക. കാര്‍ നീങ്ങുമ്പോള്‍ ഒരിക്കലും പാര്‍ക്ക് മോഡില്‍ ഇടരുത്.
ഏറ്റവും പുതിയ ഓട്ടോമാറ്റിക് കാറുകളില്‍ പാര്‍ക്ക് മോഡിലിട്ടാൽ പിന്നെ വാഹനം നീങ്ങാന്‍ അനുവദിക്കാറില്ല. ഇത് തടയാന്‍ സ്പീഡ് സെന്‍സറുണ്ടാകും. എന്നാല്‍, ഒരല്പം പഴയ ഓട്ടോമാറ്റിക് കാറുകളില്‍ ഈ സംവിധാനമുണ്ടാകില്ല. ഇത് നാം തന്നെയാണ് മാറ്റേണ്ടത്. പാര്‍ക്ക് മോഡില്‍ ഗിയറുകള്‍ക്ക് മേല്‍ ഒരു പിന്‍ലോക്കാണ് പ്രവര്‍ത്തിക്കുന്നത്. ഇത് വാഹനം മുന്നോട്ട് നീങ്ങുന്നതിനെ പ്രതിരോധിക്കും. പാര്‍ക്ക് മോഡില്‍ ഡ്രൈവ് ചെയ്യുന്നത് പിന്‍ലോക്കിനെ തകരാറിലാക്കി പാര്‍ക്ക് മെക്കാനിസം കേടുവരുത്തുന്നു. ഫലം അനാവശ്യ സാമ്പത്തിക നഷ്ടം.
എവിടെയെങ്കിലും പാർക്ക് ചെയ്യുമ്പോൾ P (Park) & Handbrake (Parking Brake) ഓൺ ആക്കുക. മലഞ്ചരിവുള്ള/കയറ്റ പ്രദേശത്ത് പാർക്കിങ്ങിന് മുമ്പ് ടയറുകൾ (Steering) ഇടതു ദിശയിലേക്കും ഇറക്കമുള്ള ഭാഗത്തേക്കാണ് നിർത്തിയിടുന്നതെങ്കിൽ വലതു ദിശയിലേക്കും തിരിച്ചുവെക്കുന്നത് അധിക സുരക്ഷ നൽകും. മറ്റ് കാറുകളെ അപേക്ഷിച്ച് ഓട്ടോമാറ്റിക് കാറുകളുടെ അറ്റകുറ്റ പണികൾക്ക് താരതമ്യേന കൂടുതൽ തുക ചെലവിടേണ്ടി വരുമെന്നത് മനസ്സിലുണ്ടായാൽ മതി ഇതെല്ലാം ‘ഓട്ടോമാറ്റിക്കായി’ നടപ്പിൽ വരുത്താൻ.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.