ഓട്ടോറിക്ഷകൾക്കെതിരെയുള്ള പരാതികൾ പറയാൻ വാട്സ്ആപ്പ് നമ്പർ; പ്രചരിക്കുന്ന വാർത്തയിലെ സത്യം ഇതാണ്
text_fieldsഓട്ടോറിക്ഷകൾക്കെതിരെയുള്ള പരാതികൾ പറയാനുള്ള വാട്സ്ആപ്പ് നമ്പർ എന്ന പേരിൽ വാർത്ത പ്രചരിച്ചത് കഴിഞ്ഞദിവസമാണ്. നിരവധിപേരാണ് ഈ വാർത്ത സമൂഹമാധ്യമങ്ങളിൽ ഷെയർ ചെയ്തത്. കേരളത്തിലെവിടെ നിന്നും ഓട്ടോറിക്ഷകൾക്കെതിരെയുള്ള പരാതികൾ അറിയിക്കാനായുള്ള മോട്ടോർ വാഹന വകുപ്പിന്‍റെ പുതിയ നമ്പർ എന്നായിരുന്നു പ്രചരണം. ഇക്കാര്യത്തിൽ വിശദീകരണവുമായി എം.വി.ഡി ഇപ്പോൾ രംഗത്തുവന്നിട്ടുണ്ട്. കുറിപ്പിന്‍റെ പൂർണരൂപം താഴെ.
പുതിയ വാർത്തയാണ്
കേരളത്തിലെവിടെ നിന്നും ആട്ടോറിക്ഷകൾക്കെതിരെയുള്ള പരാതികൾ അറിയിക്കാനായുള്ള മോട്ടോർ വാഹന വകുപ്പിൻ്റെ പുതിയ നമ്പർ, വാട്സ് അപ്പ് വഴി വാർത്ത പ്രചരിച്ചു, പല ഓൺലൈൻ മാധ്യമങ്ങളും വാർത്ത ഏറ്റെടുത്തു.
പഷെ മോട്ടോർ വാഹന വകുപ്പ് പരാതി പരിഹാരത്തിനു വേണ്ടി ഇങ്ങനെയൊരു നമ്പർ ഇറക്കിയിട്ടില്ല എന്നതാണ് സത്യം
വാർത്തയിലെ നെല്ലും പതിരും തിരയാൻ ആർക്ക് നേരം. സ്റ്റാൻ്റിൽ കിടക്കുന്ന ഓട്ടോറിക്ഷ ഓട്ടം പോകുന്നില്ലെങ്കിൽ അറിയിക്കേണ്ടത് മോട്ടോർ വാഹന വകുപ്പിനെത്തന്നെയാണ്. പക്ഷെ മുകളിൽപ്പറഞ്ഞ വാട്ട്സാപ്പ് നമ്പറിലല്ല എന്നു മാത്രം.
എല്ലാ ജില്ലയിലും എൻഫോഴ്സ്മെൻ്റ്റ് ആർ ടി ഓഫിസുകൾ ഉണ്ട്.താലൂക്കുകളിൽ സബ് ആർ ടി ഓഫീസുകളും ഉണ്ട്-
അതത് താലൂക്കിലോ ജില്ലയിലോ തന്നെ പരാതികൾ നൽകാവുന്നതാണ്.
മോട്ടോർ വാഹന വകുപ്പിൽ എല്ലാ ഓഫിസിൻ്റെ വിലാസവും മൊബൈൽ നമ്പറുകളും mvd.kerala.gov.in എന്ന വെബ് സൈറ്റിൽ പ്രദർശിപ്പിച്ചിട്ടുണ്ട്.
ദയവായി തെറ്റായ വാർത്തകൾ പ്രചരിപ്പിക്കാതിരിക്കുക
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.