നിങ്ങൾ ജീവിതകാലം മുഴുവൻ കാർ ഡോർ തുറന്നത് തെറ്റായിട്ടാണ്; 'ഡച്ച് റീച്ച്' ശീലിക്കൂ, അതാണ് ശരിയായ മാർഗം
text_fieldsശ്രദ്ധിക്കാത്തതിനാലോ അറിയാത്തതുകാരണമോ നാം ജീവിതത്തിലുടനീളം പിന്തുടരുന്ന തെറ്റായ ശീലങ്ങളുണ്ട്. അങ്ങിനെ ഒന്നാണ് കാർ ഡോർ തുറക്കുന്നത്. അതെ വായിച്ചത് ശരിയാണ്, കാറിെൻറ ഡോർ തുറക്കുന്നതിനെകുറിച്ചാണ് പറഞ്ഞത്. അതിനും ഒരു ശരിയായ മാർഗമുണ്ട്. ശരി എന്നതിനേക്കാൾ സുരക്ഷിമായ മാർഗം എന്നാണ് പറയേണ്ടത്. ഡച്ച് റീച്ച് എന്നാണ് ഇൗ ശരിയായ കാർ ഡോർ തുറക്കൽ രീതിക്ക് പറയുന്നത്. ഇങ്ങിനെ ഡോർ തുറന്നാൽ മറ്റൊരു വാഹനത്തിൽ ഡോർ തട്ടുന്നത് പരമാവധി ഒഴിവാക്കാം.
പലപ്പോഴും ഡോർ തുറക്കുേമ്പാൾ നമ്മുക്ക് സംഭവിക്കുന്ന പിഴവാണ് റോഡിലുടെ വരുന്ന ആളുകളേയോ ബൈക്കിനേയോ അതല്ല മറ്റ് കാറുകളെതന്നെയോ തട്ടാനുള്ള സാധ്യത. ഇങ്ങിനെ വലിയ അപകടങ്ങൾ സംഭവിക്കാറുമുണ്ട്. ഡച്ച് റീച്ച് രീതിയിൽ ഡോർ തുറന്നാൽ നമ്മുക്ക് റോഡിലേക്കുള്ള കാഴ്ച്ച മികച്ച രീതിയിൽ ലഭിക്കും. ഒപ്പം റിയർവ്യൂ മിറർ നന്നായി കാണാനും മറ്റ് വാഹനങ്ങളോ മനുഷ്യരോ വരുന്നുണ്ടേ എന്നറിയാനും സാധിക്കും.
എന്താണീ ഡച്ച് റീച്ച്
ലളിമാണ് ഡച്ച് റീച്ച്. സാധാരണ നമ്മൾ വാഹനത്തിെൻറ ഡോർ തുറക്കുേമ്പാൾ ഏത് സൈഡിലാണോ ഇരിക്കുന്നത് ആ വശത്തെ കൈകൾ ഉപയോഗിച്ചാവും ഡോർ തുറക്കുന്നത്. ഉദാഹരണത്തിന് ഇന്ത്യൻ വാഹനങ്ങളുടെ ഡ്രൈവിങ് സീറ്റിൽ ഇരിക്കുന്ന ഒരാളുടെ വലതുവശത്തായിരിക്കും ഡോർ വരിക. നാം എപ്പോഴും ഡോർ തുറക്കുന്നത് വലതുകൈകൊണ്ടായിരിക്കും. മുന്നിലെ പാസഞ്ചർ സീറ്റിൽ ഇരിക്കുന്ന ആൾ തെൻറ ഇടതുവശത്ത് ഡോർ വരുന്നതിനാൽ ഇടതുകൈകൊണ്ടായിരിക്കും ഡോർ തുറക്കുക. ഇൗ ശീലത്തെ ഒന്ന് മാറ്റിപ്പിടിച്ചാൽ ഡച്ച് റീച്ച് ആകും. നിങ്ങൾ ഡ്രൈവർ സീറ്റിലാണ് ഇരിക്കുന്നതെങ്കിൽ ഡോർ തുറക്കേണ്ടത് ഇടതുകൈ ഉപയോഗിച്ചാണ്. അപ്പോൾ നിങ്ങളുടെ ശരീരം പുർണമായി തിരിഞ്ഞുവരികവും റോഡും റിയർവ്യൂ മിററും നന്നായി കാണാൻ സാധിക്കുകയും ചെയ്യും. എല്ലാ യാത്രക്കാരും ഇത് ശീലിക്കുന്നതും നല്ലതാണ്.
പേര് വന്ന വഴി
നെതർലൻഡ്സിെൻറ തലസ്ഥാനമായ ആംസ്റ്റർഡാമിൽ സൈക്കിൾ യാത്രക്കാരുടെ സാന്ദ്രത കൂടുതലാണ്. ഒരു കണക്കുപ്രകാരം നഗരത്തിലെ സൈക്കിളുകളുടെ എണ്ണം താമസക്കാരേക്കാൾ കൂടുതലാണ്.ഒരിക്കൽ അവിടെ സൈക്കിൾ സവാരിക്കാർക്ക് കാർ ഡോർ തുറക്കുേമ്പാഴുള്ള അപകടങ്ങൾ വർധിച്ചു. ഇത്തരം അപകടങ്ങളിൽ നിന്ന് സൈക്കിൾ യാത്രക്കാരെ രക്ഷിക്കാൻ ഡച്ചുകാർ വികസിപ്പിച്ച രീതിയാണ് ഡച്ച് റീച്ച്. നെതർലാൻഡ്സിലെ എല്ലാ സ്കൂളുകളിലും ഡച്ച് റീച്ച് പഠിപ്പിക്കുന്നുണ്ട്. വലിയ അപകടങ്ങളിൽ നിന്ന് നിരവധി ആളുകളെ രക്ഷിക്കാൻ കഴിയുന്ന ലളിതമായ ഒരു സാങ്കേതികതയാണിത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.