ജാവക്ക് ഇത് ചെറിയ മാറ്റം; ഉപയോഗിക്കുന്നവർക്കൊ വലിയൊരു കുതിച്ചുചാട്ടവും
text_fieldsബി.എസ് 6ലേക്ക് പരിഷ്കരിച്ച ജാവകൾ അടുത്തകാലത്താണ് ക്ലാസിക് ലെജണ്ട്സ് മോേട്ടാഴ്സ് വിപണിയിൽ എത്തിച്ചത്. ജാവ ഡീലർഷിപ്പുകളിൽ പുതിയ വാഹനം ലഭ്യമായി തുടങ്ങിയിട്ടുണ്ട്. പഴയതിൽ നിന്ന് നേരിയ ചില വ്യത്യാസങ്ങളുമായാണ് പുതിയ ജാവ, ജാവ 42 എന്നിവ വിപണിയിൽ എത്തിയിരിക്കുന്നത്.
ആദ്യത്തെ മാറ്റം എഞ്ചിനിലാണ്. 293 സി.സി ലിക്വിഡ് കൂൾഡ് സിംഗിൾ സിലിണ്ടർ എഞ്ചിനാണ് ജാവയിലേത്. ഇതിലേക്ക് പുതിയൊരു സാേങ്കതികവിദ്യകൂടി കൂട്ടിച്ചേർത്തിരിക്കുകയാണ് മഹീന്ദ്ര. ക്രോസ് പോർട്ട് എന്നാണീ സംവിധാനത്തിെൻറ പേര്. എഞ്ചിെൻറ മൊത്തത്തിലുള്ള പെർഫോമൻസ് വർധിപ്പിക്കുകയും പവർ, ടോർക് എന്നിവ ഉയർത്തുകയും െചയ്യാൻ ക്രൊസ് പോർട്ട് സഹായിക്കും. ഇൗ സാേങ്കതികവിദ്യ ഉപയോഗിക്കുന്ന ലോകത്തിലെ ആദ്യെത്ത സിംഗിർ സിലിണ്ടർ എഞ്ചിനാണ് ജാവയിലേതെന്നാണ് ക്ലാസിക് ലെജണ്ട്സ് മോേട്ടാഴ്സ് അവകാശപ്പെടുന്നത്.
മറ്റൊരു മാറ്റം സീറ്റിലാണ്. നീണ്ട യാത്രകൾക്ക് അനുയോജ്യമായതും കുഷനിങ്ങും വലുപ്പവും കൂട്ടിയതുമായ സീറ്റുകളാണ് പുതിയ ജാവയിലേത്. ബൈക്കിെൻറ ക്രോം പ്ലേറ്റിങ്ങ് കാര്യമായി മെച്ചപ്പെടുത്തിയിട്ടുണ്ട്. പഴയതിനേക്കാൾ രണ്ടിരട്ടിയിലേറെ ക്രൊമുകൾ ഇൗട് നിൽക്കുമെന്നാണ് അവകാശവാദം. ഹോൺ പൂർണ്ണമായി മാറ്റിയിട്ടുണ്ട്. ഗിയർ ഷിഫ്റ്റുകൾ കൂടുതൽ മികച്ചതായതായും ഇതോടെ ബൈക്ക് കുടുതൽ സ്പോർട്ടിയായി മാറിയതായും നിർമാതാക്കൾ അവകാശപ്പെടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.