ടാറ്റയുടെ വിങ്ങർ, ഡി.സിയുടെ ഡിസൈൻ...കയ്യടിച്ചുപോകുന്ന കലാവിരുത്
text_fieldsഇന്ത്യയിലെ വാഹന ഡിസൈൻ ചക്രവർത്തിയാണ് ദിലീപ് ഛാബ്രിയ. ഡി.സി എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന രൂപകൽപ്പന വിഭാഗവും ഇദ്ദേഹത്തിനുണ്ട്. വാഹനങ്ങൾ മോഡിഫൈ ചെയ്യുകയാണ് സാധാരണയായി ഡി.സി ചെയ്യുന്നത്.
ഡി.സി അവന്തി എന്ന പേരിൽ ഒരു സ്പോർട്സ് കാർ നിർമിച്ചിട്ടുമുണ്ട് ഇവർ. ടാറ്റയുടെ വിങ്ങൾ വാൻ പരിഷ്കരിച്ച് ഡി.സി അടുത്തിടെ പുറത്തിറക്കിയിരുന്നു. അതിെൻറ ചിത്രങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുന്നത്. സാധാരണ രീതിയിൽ എസ്.യു.വികളേയും എം.പി.വികളേയുമൊക്കെയാണ് ഡി.സി മോഡിഫൈ ചെയ്യുന്നത്.
എന്നാലിപ്പോൾ അവർ കൈവച്ചിരിക്കുന്നത് വാനുകളുടെ വിഭാഗത്തിൽപെടുത്താവുന്ന ടാറ്റ വിങ്ങറിനെയാണ്. അകത്തും പുറത്തും മാറ്റങ്ങളോടെയാണ് വിങ്ങൾ വരുന്നത്. കറുപ്പ് നിറമാണ് വാഹനത്തിന്. ഹെഡ്ലൈറ്റുകൾ ഉൾപ്പടെ മാറ്റിയിട്ടുണ്ട്. സാധാരണയിൽ നിന്ന് ഉയരംകൂട്ടിയാണ് ഡി.സി വിങ്ങറിനെ അവതരിപ്പിച്ചിരിക്കുന്നത്.
അകത്താണ് യഥാർഥ വിസ്മയം നമ്മെ കാത്തിരിക്കുന്നത്. ഫൈവ് സ്റ്റാർ ഹോട്ടൽ മുറികളെ അനുസ്മരിപ്പിക്കുന്ന ഉൾവശത്ത് ടി.വിയും ഫ്രിഡ്ജും സോഫയും ഉഗ്രൻ ലൈറ്റിങ്ങും കബോർഡുകളുമുണ്ട്. ചരിക്കാനും നിവർത്താനുമെല്ലാം കഴിയുന്ന ഇലക്ട്രിക് റിക്ലൈനറുകൾ സുഖപ്രദമായ യാത്ര ഉറപ്പുനൽകും.
പുറം കാഴ്ചകൾ മറച്ചുകൊണ്ട് ഇലക്ട്രിക് കർട്ടനുകളുണ്ട്. 2020 ഒാേട്ടാ എക്സ്പോയിൽ അവതരിപ്പിച്ച വിങ്ങറിെൻറ ഏറ്റവും പുതിയ ബി.എസ് സിക്സ് മോഡലാണ് ഡി.സി ഉപയോഗിച്ചിരിക്കുന്നതെന്നാണ് സൂചന. രണ്ട് ലിറ്റർ ഡീസൽ എഞ്ചിൻ ഉള്ള വാഹനം 89എച്ച.പി കരുത്തും 190 എൻ.എം ടോർക്കും ഉൽപ്പാദിപ്പിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.