നിങ്ങളുടെ ലൈസൻസ് കാലാവധി എന്ന് കഴിയുമെന്ന് അറിയാമോ?
text_fieldsലൈസൻസിന്‍റെ കാലാവധി അവസാനിച്ചതറിയാതെ ഒരു പാട് പേർ വാഹനമോടിക്കുന്നുണ്ട്. എല്ലാവർക്കും ഒരേപോലെയല്ല ലൈസൻസ് കാലാവധി എന്നതിനാൽ എന്നാണ് കാലാവധി കഴിയുന്നത് എന്നതിൽ പലർക്കും ആശയക്കുഴപ്പമുണ്ടാകും. ഇത് സംബന്ധിച്ച് വ്യക്തത വരുത്തിയിരിക്കുകയാണ് മോട്ടോർ വാഹന വകുപ്പ്.
നിങ്ങൾ 2019 സെപ്റ്റംബർ ഒന്നിന് മുൻപാണ് ലൈസൻസ് എടുത്തത് എങ്കിൽ നിങ്ങൾക്ക് 20 വർഷത്തേക്കോ അല്ലെങ്കിൽ 50 വയസ് ആകുന്നത് വരേക്കോ ഏതാണ് ആദ്യം അന്നുവരെയായിരിക്കും ലൈസൻസിന്‍റെ കാലാവധി ലഭിച്ചിരുന്നത്. ട്രാൻസ്പോർട്ട് വാഹനമാണെങ്കിൽ മൂന്ന് വർഷത്തേക്ക് ആയിരുന്നു കാലാവധി.
എന്നാൽ ഇതു സംബന്ധിച്ച മോട്ടോർ വാഹന നിയമ ഭേദഗതി പ്രാബല്യത്തിൽ വന്ന 2019 സെപ്റ്റംബർ ഒന്നിനു ശേഷം എടുത്തിട്ടുള്ള/ പുതുക്കിയിട്ടുള്ള ലൈസൻസ് ആണെങ്കിൽ കാലാവധി ഇനി പറയും പ്രകാരമായിരിക്കും.
1. 30 വയസിനു താഴെയുള്ളവർക്ക് - 40 വയസാകുന്നതുവരെ
2. 30നും 50നും ഇടയിൽ പ്രായമായവർക്ക് - 10 വർഷത്തേക്ക്.
3. 50നും 55നും ഇടയിൽ പ്രായമുള്ളവർക്ക് - 60 വയസു വരെ
4. 55ന് മുകളിൽ - അഞ്ചു വർഷം വീതം.
മീഡിയം/ഹെവി വാഹനങ്ങളാണെങ്കിൽ (Transport) അഞ്ച് വർഷത്തേക്കാണ് കാലാവധി അനുവദിക്കുക.
കാലാവധി തീരുന്നതിന് ഒരു വർഷത്തിനകം പുതുക്കാവുന്നതാണ്.
കാലാവധി തീർന്നതിനു ശേഷമാണ് പുതുക്കുന്നത് എങ്കിൽ അപേക്ഷ അപ്രൂവ് ചെയ്യുന്ന തീയതി മുതൽ മാത്രമേ കാലാവധി പുന:സ്ഥാപിച്ച് കിട്ടുകയുള്ളു.
കാലാവധി കഴിഞ്ഞ് ഒരു വർഷം കഴിഞ്ഞാൽ വീണ്ടും ടെസ്റ്റ് എടുത്ത് പാസായാൽ മാത്രമേ പുതുക്കി നൽകുകയുള്ളു
അപകടകരമായ വസ്തുക്കൾ കൊണ്ടു പോകുന്നതിനായി ഹസാഡസ് ലൈസൻസ് ചേർക്കേണ്ടതുണ്ട്. അതിന്‍റെ കാലാവധി മൂന്ന് വർഷമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.