സൂപ്പർ ഫീച്ചറുകളുമായി ചൈനീസ് വൈദ്യുത ബൈക്ക്; ഒറ്റ ചാർജിൽ 470 കിലോമീറ്റർ ഒാടും
text_fieldsചൈനീസ് വാഹന നിർമാതാക്കളായ ഇവോക് മോേട്ടാർ സൈക്ൾസ് തങ്ങളുടെ ഏറ്റവും പുതിയ വൈദ്യുത ബൈക്കിെൻറ വിശേഷങ്ങൾ പുറത്തുവിട്ടു. 'ഇവോക് 6061' എന്ന് പേരുള്ള ക്രൂയ്സർ ബൈക്ക് ഒറ്റ ചാർജിൽ സിറ്റിയിൽ 470 കിലോമീറ്ററും ഹൈവേയിൽ 230 കിലോമീറ്ററും സഞ്ചരിക്കുമെന്നാണ് അവകാശവാദം.
പരമാവധി വേഗം മണിക്കൂറിൽ 230 കിലോമീറ്ററാണ്. 120 കിലോവാട്ട് അഥവാ 161 ബി.എച്ച്.പി കരുത്ത് ഉൽപ്പാദിപ്പിക്കുന്ന ലിക്വിഡ് കൂൾഡ് ഇലക്ട്രിക് മോേട്ടാർ ആണ് ബൈക്കിന് കരുത്ത് പകരുന്നത്. ഡ്യൂകാട്ടി ദിയവേൽ 1260, ട്രയംഭ് റോക്കറ്റ് തുടങ്ങി വാഹന ലോകത്തെ വമ്പന്മാരോട് കിടപിടിക്കുന്നതാണ് ഇവോകിെൻറ പേപ്പറിലെ ശക്തി.
ഹാർലി ഡേവിഡ്സണിെൻറ ലൈവ് വയർ പോലുള്ള വൈദ്യുത ബൈക്കുകൾക്ക് സമാനമായ പ്രത്യേകതകളും ഇവോകിനുണ്ട്. ഡി.സി ഫാസ്റ്റ് ചാർജർ ഉപയോഗിച്ച് 15 മിനുട്ട്കൊണ്ട് 80 ശതമാനം ബാറ്ററി ചാർജ് ചെയ്യാനാകും. ചൈനക്ക് പുറത്ത് ബൈക്ക് ആദ്യം എത്തുക അമേരിക്കയിലാകും. 2021 മോഡലിൽപെട്ട 100 ബൈക്കുകളാണ് വിറ്റഴിക്കുക. 24,995 ഡോളർ അഥവാ 18.75 ലക്ഷം രൂപയാണ് വില. ഇന്ത്യയിൽ ഇവോക് എന്നെത്തുമെന്ന് ഇനിയും പ്രഖ്യാപിച്ചിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.