എതിരാളികളുടെ ഉറക്കം കെടുത്തുന്ന സോണറ്റിെൻറ അഞ്ച് പ്രത്യേകതകൾ
text_fieldsസെഗ്മൻറ് ഫസ്റ്റ് എന്ന് വിശേഷിപ്പിക്കാവുന്ന അഞ്ച് സൂപ്പർ ഫീച്ചറുകളുമായാണ് കിയ സോണറ്റ് ഇന്ത്യയിൽ അരങ്ങേറ്റം കുറിക്കുന്നത്. നിലവിൽ കടുത്ത മത്സരം നിലനിൽക്കുന്ന വിഭാഗമാണ് കോംപാക്ട് എസ്.യു.വി. അതുകൊണ്ടുതന്നെ കിയ തങ്ങളുടെ പക്കലുള്ള സകല അടവുകളും പുറത്തെടുത്താണ് വിപണിയിലെത്തുന്നത്.
എതിരാളികളുടെ ഉറക്കം കെടുത്തുന്ന സോണറ്റിെൻറ ചില ഫീച്ചറുകൾ ഏതൊക്കെയാണെന്ന് നോക്കാം. ഇതിൽ മിക്കതും ഏറ്റവും ഉയർന്ന വേരിയൻറുകളുിൽ മാത്രമെ ഉണ്ടാവുകയുള്ളു എന്നത് എടുത്ത്പറയേണ്ട സംഗതിയാണ്.
1,ഇൻഫൊടൈൻമെൻറ് സിസ്റ്റം
സോണറ്റിെൻറ വലുപ്പം വച്ച് നോക്കുേമ്പാൾ പടുകൂറ്റൻ എന്ന് വിശേഷിപ്പിക്കാവുന്നതാണ് ഇൻഫൊടൈൻമെൻറ് സിസ്റ്റം. 10.25 ഇഞ്ച് കപ്പാസിറ്റീവ് ടച്ച് സ്ക്രീൻ സെൻറർ കൺസോളിെൻറ ഭൂരിഭാഗവും അപഹരിച്ചിട്ടുണ്ട്. െഎ പാഡിനേക്കാൾ വലുപ്പമുള്ള വളരെ സെൻസിറ്റീവായ നല്ല കാഴ്ച സുഖം നൽകുന്ന ടച്ച് സ്ക്രീനാണിത്.
വാഹനത്തിെൻറ ഭൂരിഭാഗം നിയന്ത്രണങ്ങളും ഇതു സാധ്യമാവുകയും ചെയ്യും. പാർക്കിങ്ങ് അസിസ്റ്റ്, റേഡിയൊ, യുവൊ കണക്ട്, നാവിഗേഷൻ, മ്യൂസിക് സിസ്റ്റം എന്നിവയെല്ലാം ഇൻഫൊടൈൻമെൻറ് സിസ്റ്റം വഴി നിയന്ത്രിക്കാനാകും.
2.ബോസ് മ്യൂസിക് സിസ്റ്റം
ഏറ്റവും ഉയർന്ന വേരിയൻറിൽ ഏഴ് സ്പീക്കറുള്ള ബോസ് സൗണ്ട് സിസ്റ്റമാണ് നൽകിയിരിക്കുന്നത്. മ്യുസിക് സിസ്റ്റങ്ങളുടെ നിർമാണത്തിൽ അതികായരായ ബോസ് ഇത്രയും വില കുറഞ്ഞ വാഹനത്തിൽ ഉൾപ്പെടുന്നത് ആദ്യമാണ്. സോണറ്റിെൻറ വല്യേട്ടനായ സെൽറ്റോസിലും നമ്മുക്ക് ബോസ് മ്യൂസിക് സിസ്റ്റം കാണാനായിരുന്നു. ഏഴ് സ്പീക്കറുകൾ ഉള്ളതിനാൽ ആവശ്യാനുസരണം ഇവ ക്രമീകരിക്കാനും വാഹനത്തിനുള്ളിൽ സോണുകളായി തിരിച്ച് നിയന്ത്രിക്കാനും സാധിക്കും.
3.യുവൊ കണക്ട്
സോണറ്റ് ഒരു സ്മാർട്ട് കാറാണ്. സ്വന്തമായി സിം കാർഡൊക്കെയായാണ് ഇവെൻറ സഞ്ചാരം. 57തരം നിയന്ത്രണങ്ങൾ യുവൊയിലൂടെ സാധിക്കും എന്നാണ് കിയ അവകാശപ്പെടുന്നത്. മൈബൈലിൽ ഇൻസ്റ്റാൾ ചെയ്യുന്ന ആപ് വഴിയാണ് യുവോയെ നിയന്ത്രിക്കേണ്ടത്.
ഒാേട്ടാമാറ്റിക് വാഹനം ലോകത്ത് എവിടെയിരുന്നും സ്റ്റാട്ട് ചെയ്യാനും എ.സി പ്രവർത്തിപ്പിക്കാനുമൊക്കെ ഇതിലൂടെ സാധിക്കും. വാഹനത്തിെൻറ മൈലേജ്, വ്യത്യസ്ത ഡ്രൈവർമാരുടെ ഒാടിക്കുന്നതിലെ പ്രത്യകതകൾ, സർവീസ് വിവരങ്ങൾ അങ്ങിനെ എല്ലാം നമ്മുക്ക് പറഞ്ഞുതരാനും യുവോക്കാവും.
4.വയർലെസ് ചാർജർ
വയർലെസ് ചാർജറുകൾ വാഹനങ്ങളിൽ സാധാരണമായിക്കൊണ്ടിരിക്കുന്ന പ്രത്യേകതയാണ്. സെൻറർ കൺസോളിന് താഴെയായാണ് ചാർജിങ്ങ് പാഡ് പിടിപ്പിച്ചിരിക്കുന്നത്. ചാർജറുകൾ ചുമന്നുനടക്കുന്നത് ഒഴിവാക്കാമെന്നതാണ് ഇതിെൻറ ഗുണം. പക്ഷെ സാധാരണ ചാർജറുകളേക്കാൾ പതുക്കെയായിരിക്കും ഇവ ചാർജ് ചെയ്യുന്നത്. അഞ്ച് വാട്ട് വയർലെസ്സ് ചാർജിങ്ങ് ഫോണുകൾ സോണറ്റിൽ ചാർജ് ചെയ്യാം.
5.എയർ പ്യൂരിഫയർ
പിന്നിലെ എ.സി വെൻറുകൾക്കൊപ്പം പിടിപ്പിച്ചിരിക്കുന്ന എയർ പ്യൂരിഫയർ കോംപാക്ട് എസ്.യു.വികളിൽ ആദ്യമാണ്. ലോകത്തിലെ തന്നെ ആദ്യത്തെ വൈറസ് പ്രൊട്ടക്ഷൻ സ്മാർട്ട് പ്യൂവർ എയർ പ്യൂരിഫയറാണ് ഇതെന്നാണ് കിയ അവകാശപ്പെടുന്നത്. ഹ്യുണ്ടായ് ക്രെറ്റയിൽ നമ്മളിതിനുമുമ്പ് ഇൗ സംവിധാനം കണ്ടിട്ടുണ്ട്.
വായു മലിനീകരണതോത് വൻതോതിൽ കൂടിവരുന്ന കാലത്ത് ഇതൊരു സത്യാവശ്യ ഫീച്ചറായി മാറിയിട്ടുണ്ട് എന്നതാണ് സത്യം. വാഹനത്തിനുള്ളിലെ വായുവിെൻറ അവസ്ഥ സൂചിപ്പിക്കുന്ന പ്രത്യേക ഡിസ്പ്ലെ ഇതോടൊപ്പം നൽകിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.