Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
യാത്രയുടെ മോടി കൂട്ടി പ്രധാനമന്ത്രി മോദി; ഇനി മുതൽ സഞ്ചാരം 12 കോടിയുടെ കാറിൽ
cancel
Homechevron_rightHot Wheelschevron_rightOverdrivechevron_rightയാത്രയുടെ മോടി കൂട്ടി...

യാത്രയുടെ മോടി കൂട്ടി പ്രധാനമന്ത്രി മോദി; ഇനി മുതൽ സഞ്ചാരം 12 കോടിയുടെ കാറിൽ

text_fields
bookmark_border

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ യാത്ര ഇനി 12 കോടി രൂപയുടെ പുതിയ മെഴ്​സിഡസ്​ കാറിൽ.​ മെഴ്‌സിഡസ്-മെയ്‌ബാക്ക് എസ് 650 ഗാർഡ് എന്ന മോഡലാണ്​ പുതിയ കവചിത വാഹനം. റഷ്യൻ പ്രസിഡന്‍റ്​ വ്‌ളാഡിമിർ പുടിനെ സ്വീകരിക്കാൻ ഡൽഹിയിലെ ഹൈദരാബാദ് ഹൗസിൽ എത്തിയ പ്രധാനമന്ത്രി ഈ വാഹനത്തിലാണ്​ വന്നത്​. റേഞ്ച് റോവർ വോഗ്, ടൊയോട്ട ലാൻഡ് ക്രൂയിസർ എന്നിവ മാറ്റിയാണ്​ മെഴ്​സിഡസിന്‍റെ പുതിയ വാഹനം എത്തിച്ചത്​.

വിആർ10 ലെവൽ പരിരക്ഷയാണ്​ ഈ വാഹനത്തിൽ​. ഒരു കാറിൽ ലഭ്യമായ ഏറ്റവും ഉയർന്ന സുരക്ഷ സംവിധാനങ്ങൾ ഇത്​ വാഗ്ദാനം ചെയ്യുന്നു. നവീകരിച്ച വിൻഡോകളും കാഠിന്യമേറിയ ബോഡി ഷെല്ലും വെടിയുണ്ടകളെ പ്രതിരോധിക്കും.

രണ്ട് മീറ്റർ അകലത്തിൽനിന്നുള്ള 15 കിലോഗ്രാം ടി.എൻ.ടി സ്ഫോടനത്തിൽനിന്ന് യാത്രക്കാരെ സംരക്ഷിക്കാൻ കാറിന്​ സാധിക്കും. ഇതുകാരണം 2010ലെ എക്‌സ്‌പ്ലോസീവ് റെസിസ്റ്റന്‍റ്​ വെഹിക്കിൾ റേറ്റിംഗ് ലഭിച്ചു.

ജാലകങ്ങൾക്ക് ഉള്ളിൽ പോളികാർബണേറ്റാണ്​. നേരിട്ടുള്ള സ്‌ഫോടനത്തിൽനിന്ന് യാത്രക്കാരെ സംരക്ഷിക്കാൻ അണ്ടർബോഡിയിൽ കനത്ത കവചിതം ഒരുക്കിയിരിക്കുന്നു. ഗ്യാസ് ആക്രമണമുണ്ടായാൽ ക്യാബിനിൽ പ്രത്യേക വായു ലഭിക്കും.

516 ബി.എച്ച്​.പി കരുത്തും ഏകദേശം 900 എൻ.എം ടോർക്കും നൽകുന്ന 6.0 ലിറ്റർ ട്വിൻ-ടർബോ V12 എഞ്ചിനാണ് വാഹനത്തിലുള്ളത്​. പരമാവധി വേഗത മണിക്കൂറിൽ 160 കിലോമീറ്ററായി പരിമിതപ്പെടുത്തിയിട്ടു​ണ്ട്​.

കാറിന് പ്രത്യേക റൺ-ഫ്ലാറ്റ് ടയറുകളും ലഭിക്കുന്നു. കേടുപാടുകൾ സംഭവിച്ചാലും പഞ്ചറായാലും ടയർ പ്രവർത്തിക്കും. മസാജിങ്​ സംവിധാനമുള്ള സീറ്റാണ്​​. വലിയ ലെഗ്​റൂമും സുഖസൗകര്യമായ യാത്ര വാഗ്ദാനം ചെയ്യുന്നു.

​പ്രധാനമന്ത്രിയുടെ സുരക്ഷ ചുമതലയുള്ള സ്​പെഷൽ പ്രൊട്ടക്ഷൻ ഗ്രൂപ്പാണ്​ പുതിയ വാഹനം ആവശ്യപ്പെട്ടത്​. ഒരേ പോലെയുള്ള രണ്ട്​ വാഹനമാണ്​ എത്തിച്ചിട്ടുള്ളത്​. രണ്ട്​ വാഹനത്തിനും 12 കോടി രൂപയാണ്​ വില. പ്രധാനമന്ത്രി സഞ്ചരിക്കുന്ന വാഹനം പെട്ടെന്ന്​ തിരിച്ചറിയാതിരിക്കാനായി രണ്ട്​ വാഹനവും ഒരുമിച്ചാകും യാത്ര.

ഗുജറാത്ത്​ മുഖ്യമന്ത്രിയായിരിക്കുമ്പോൾ ബുള്ളറ്റ്​ പ്രൂഫ്​ മഹീന്ദ്ര സ്​കോർപിയോ ആയിരുന്നു മോദിയുടെ വാഹനം. 2014ൽ പ്രധാനമന്ത്രിയുടെ കസേരയിൽ എത്തിയതോടെ ബി.എം.ഡബ്ല്യു 7 സീരീസ് ഹൈ-സെക്യൂരിറ്റി എഡിഷനിലേക്ക് മാറി. പിന്നീടാണ്​ റേഞ്ച് റോവർ വോഗും ടൊയോട്ട ലാൻഡ് ക്രൂയിസറും എത്തുന്നത്​.

ഈ വർഷം രാഷ്ട്രപതി രാംനാഥ് കോവിന്ദ്​ തന്‍റെ W221 Mercedes-Benz S 600 Pullman Guard-ൽ നിന്ന് പുതിയ Mercedes-Benz S-Class Pullman Maybach ഗാർഡിലേക്ക് അപ്​ഗ്രേഡ്​ ചെയ്തിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Narendra ModiMercedes-Maybach S 650 Guard
News Summary - 12 crore new car for PM's journey; Security systems are numerous
Next Story