ടാറ്റ പഞ്ച്, മികവുകളും പോരായ്മകളും; അറിഞ്ഞിരിക്കാം ഇൗ അഞ്ച് കാര്യങ്ങൾ
text_fieldsഏറെ പ്രതീക്ഷയോടെ ടാറ്റ മോേട്ടാഴ്സ് പുറത്തിറക്കിയ ചെറു എസ്.യു.വിയാണ് പഞ്ച്. രൂപം കൊണ്ടും പ്രത്യേകതകൾകൊണ്ടും വലിയ ശ്രദ്ധയും വാഹനം നേടിയിട്ടുണ്ട്. പഞ്ചിെൻറ വില ഇനിയും ടാറ്റ പ്രഖ്യാപിച്ചിട്ടില്ല. പക്ഷെ ഒരു കംപ്ലീറ്റ് പാക്കേജ് എന്ന നിലയിൽ പഞ്ച് മികവുപുലർത്തുന്നു എന്നതാണ് എടുത്തുപറുയണ്ടത്. ഇവിടെ നമ്മൾ വിലയിരുത്തുന്നത് പഞ്ചിലെ അഞ്ച് പോരായ്മകളും അഞ്ച് മികവുകളുമാണ്.
ചെറു കാർ വിഭാഗത്തിൽ അധികമാരും അവതരിപ്പിക്കാത്ത ഫീച്ചറുകളുടെ നീണ്ട ലിസ്റ്റ് പഞ്ചിലുണ്ട്. അതുപോലെതന്നെ വില കുറക്കാനായി ചില വിട്ടുവീഴ്ച്ചകളും പഞ്ചിൽ ടാറ്റ വരുത്തിയിട്ടുണ്ട്. പരിശോധിക്കാം, പഞ്ചിലെ അഞ്ച് മികവുകളും അഞ്ച് പോരായ്മകളും.
മികവുകൾ
1.ഫീച്ചർ പാക്ഡ് കാർ
പഞ്ച് ഒരു ഫീച്ചർ പാക്ഡ് കാർ ആണ്. പ്രത്യേകിച്ചും ഫുൾ ഒാപ്ഷൻ വാഹനം. എവിടെ തൊട്ടുനോക്കിയാലും അവിടൊരു ഫീച്ചർ കിട്ടും എന്ന് പഞ്ചിനെപറ്റി അതിശയോക്തി കലർത്തി പറയാം. ഒാേട്ടാ ഫോൾഡിങ് വിങ് മിററുകൾ മുതൽ ഹാർമൻ മ്യൂസിക് സിസ്റ്റവും റെയിൻ സെൻസിങ് വൈപ്പറും ടാറ്റ കണക്ട് ടെകും സെമി ഡിജിറ്റൽ ഇൻസ്ട്രുമെൻറ് ക്ലസ്റ്ററുമെല്ലാം പഞ്ചിെൻറ പ്രത്യേകതകളാണ്. ഗ്ലൗ ബോക്സ് രണ്ട് കമ്പാർട്ടുമെൻറുകളായി തിരിച്ചുള്ള പരീക്ഷണം പുതുമയുള്ളതും ഉപകാരപ്രദവുമാണ്. ഗ്ലൗബോക്സ് കൂൾഡ് ആണെന്നത് എടുത്തുപറയണം. ഫുൾ സൈസ് സ്പെയർ വീലിനൊപ്പം പഞ്ചർ കിറ്റുകൂടി നൽകാനുള്ള ഒൗദാര്യവും ടാറ്റ കാണിച്ചിട്ടുണ്ട്.
2. മികച്ച ഒാഫ്റോഡർ
മികവുള്ളൊരു ഒാഫ്റോഡറാണ് ടാറ്റ പഞ്ച്. മോശം റോഡുകളിലും ഭയരഹിതമായി നിങ്ങൾക്ക് പഞ്ച് ഒാടിച്ചുപോകാമെന്നത് എടുത്തുപറയേണ്ട കാര്യമാണ്. ഫുൾസൈസ് എസ്.യു.വികളിൽ മാത്രം കാണുന്ന ട്രാക്ഷൻ പ്രോ മോഡ് പോലും വാഹനത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. 190 എം.എം എന്ന ഗ്രൗണ്ട് ക്ലിയറൻസ് പഞ്ചിെൻറ ഒാഫ്റോഡിങ് കഴിവുകൾ പൂർണമായി പുറത്തെടുക്കാൻ സഹായിക്കും. 370 എം.എം വരെയുള്ള വെള്ളക്കെട്ടിലൂടെ പഞ്ച് അനായാസം കടന്നുപോകും. ഒാേട്ടാമാറ്റിക് വാഹനത്തിലാണ് ഒാഫ്റോഡിങ് മികവുകൾ പൂർണത പ്രാപിക്കുന്നത്.
3.ഫുൾ ഫ്ലാറ്റ് ഇൻസൈഡ്
പഞ്ചിെൻറ ഉൾവശം സമ്പൂർണമായും പരന്നിട്ടാണ്. ഇത് ദീർഘ യാത്രകൾ സുഖകരമാക്കാൻ സഹായിക്കും. മാരുതി സ്വിഫ്റ്റിെൻറ അത്രയും നീളമുള്ള വാഹനമാണിത്. പിന്നിൽ രണ്ടുപോർക്ക് സുഖമായും മൂന്നുപേർക്ക് അൽപ്പം ഞെരുങ്ങിയും ഇരിക്കാം. ഫ്ലാറ്റ് ഫ്ലോർ പിന്നിൽ നടുക്ക് ഇരിക്കുന്ന ആൾക്കായിരിക്കും കൂടുതൽ ഉപകാരപ്പെടുക. പിന്നിൽ ആം റെസ്റ്റും ഉൾപ്പെടുത്തിയിട്ടുണ്ട്.
4. ഡ്രൈവ് മോഡ്സ്
പഞ്ചിൽ രണ്ട് എഞ്ചിൻ ഡ്രൈവ് മോഡുകൾ ഉൾപ്പെടുത്തിയിട്ടുണ്ട്. സിറ്റി, ഇക്കോ എന്നിങ്ങനെയാണിവ അറിയപ്പെടുന്നത്. വിലകൂടിയ വാഹനങ്ങൾപോലെ മോഡുകൾ മാറുേമ്പാൾ അത്രവലിയ വിപ്ലവമൊന്നും പഞ്ചിൽ സംഭവിക്കില്ല. എങ്കിലും അത്യാവശ്യം ഇന്ധനക്ഷമത ഇക്കോ മോഡിൽ കൂടുതൽ പ്രതീക്ഷിക്കാം.
5, മികച്ച ഒാേട്ടാമാറ്റിക് കാർ
മികച്ച ഒാേട്ടാമാറ്റിക് കാറാണ് പഞ്ച്. തീർച്ചയായും എ.എം.ടിയുടെ ചില പരാധീനതകളും ഗിയർഷിഫ്റ്റ് ലാഗും പഞ്ചിലുണ്ട്. എഞ്ചിലും ഒാടിച്ചുശീലിച്ചാൽ പഞ്ചിനെ നമ്മുക്ക് വേഗത്തിൽ വരുതിയിലാക്കാനാകും.
പോരായ്മകൾ
1, പ്ലാസ്റ്റിക് ക്ലാഡിങ്സ്
പുറമേനിന്ന് നോക്കുേമ്പാൾ പഞ്ചിന് അഭംഗിയുണ്ടാക്കുന്ന ഒരു കാര്യമായി ചിലർക്കെങിലും തോന്നാവുന്നത് അതിെൻറ ചുറ്റുമുള്ള പ്ലാസ്റ്റിക് ക്ലാഡിങ്ങിെൻറ ആധിക്യമാണ്. ഒാഫ്റോഡർ എന്ന നിലക്ക് ക്ലാഡിങ് ന്യായീകരിക്കാവുന്നതാണെങ്കിലും വശങ്ങളിലൊക്കെ ഇത്രയും കൂടുതൽ വലുപ്പത്തിൽ അത് നൽകേണ്ടിയിരുന്നില്ല. ചിലയിടത്തെങ്കിലും ക്ലാഡിങ് അമർത്തി നോക്കിയാൽ വളഞ്ഞുപോകുന്ന അവസ്ഥയിലാണ്.
2, മുന്നിൽ ആം റെസ്റ്റ് ഇല്ല
പഞ്ചിെൻറ ഉയർന്ന വകഭേദങ്ങളിൽപോലും മുന്നിൽ സെൻറർ ആം റെസ്റ്റ് നൽകിയിട്ടില്ല. കുറഞ്ഞ വേരിയൻറുകളിൽ ആളുകൾ ആംറെസ്റ്റ് പ്രതീക്ഷിക്കില്ലെങ്കിലും 10 ലക്ഷത്തിനടുത്ത് മുടക്കുേമ്പാൾ അതില്ലാതിരിക്കുന്നത് അഭംഗിയാണ്.
3, വിലകുറക്കാനുള്ള തന്ത്രങ്ങൾ
ടാറ്റ, പഞ്ചിനെ വിളിക്കുന്നത് സബ് കോമ്പാക്ട് പ്രീമിയം എസ്.യു.വി എന്നാണ്. എന്നാൽ വാഹനത്തിെൻറ പ്രീമിയം സ്വഭാവത്തിനുചേരാത്ത നിരവധി പോരായ്മകൾ പഞ്ചിനുണ്ട്. ബോണറ്റ് തുറന്നുനോക്കിയാൽ ധാരാളം സ്ഥലങ്ങളിൽ ഇരുമ്പ് മാത്രം കാണാനാകും. എഞ്ചിൻ സ്പ്ലാസ് ഷീൽഡി ക്ലാഡിങിേൻറതുൾപ്പടെ പ്ലാസ്റ്റിക് ക്വാളിറ്റി മികച്ചതല്ല. ഗ്ലൗബോക്സിനുള്ളിലെ ബ്ലോവർ സ്വിച്ച് തുടക്കത്തിൽതന്നെ തകർന്ന മട്ടാണ്. റൂഫിലെ റീഡിങ് ലൈറ്റിെൻറ സ്വിച്ചും ഏറെ ദുർബലമാണ്.
4, എഞ്ചിൻ പ്രൊെട്ടക്ഷൻ കുറച്ചുകൂടി ആകാം
ഒാഫ് റോഡർ എന്നാണ് പഞ്ചിനെ ടാറ്റ വിശേഷിപ്പിക്കുന്നത്. ഒരു ഒാഫ് റോഡറിന് അത്യാവശ്യം വേണ്ടതാണ് എഞ്ചിെൻറ അടിയിൽ നിന്നുള്ള സുരക്ഷ. ഇതിനായി നൽകുന്നതാണ് എഞ്ചിൻ സ്പ്ലാഷ് ഷീൽഡ്. ചളി, പൊടി, വെള്ളം എന്നിവയിൽ നിന്നൊക്കെ എഞ്ചിനെ ഇവ സംരക്ഷിക്കും. എന്നാൽ പഞ്ചിൽ സ്പ്ലാഷ് ഷീൽഡിെൻറ സാന്നിധ്യം കുറവാണ്.
5, ബമ്പറിലെ ആ ഹോളുകൾ എന്താണ്?
ടാറ്റ പഞ്ചിെൻറ മുന്നിലെ ബമ്പറിൽ മൂന്ന് ഹോളുകൾ കാണാം. ട്രൈ ആരോ ആകൃതിയിലുള്ളതാണ് ഇവ. ഹോളുകളിലൂടെ നോക്കിയാൽ ഉള്ളിൽ ഹോൺ പിടിപ്പിച്ചതും കാണാനാകും. എന്തിനാണിത് എന്ന് ചോദിക്കുേമ്പാൾ ടാറ്റ പറയുന്നത് പ്രത്യേകിച്ച് ഒരു കാരണവുമില്ല എന്നാണ്. ആളുകൾ അതേപറ്റി സംസാരിക്കാനാണത്രെ ഇത്. ഹോളിനുള്ളിൽ ഹോണിനുപകരം മറ്റെന്തെങ്കിലും നൽകിയിരുന്നെങ്കിൽ കുറേക്കൂടി ആകർഷകമാകുമായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.