Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHot Wheelschevron_rightOverdrivechevron_rightപുത്തൻ ലാൻഡ്​ക്രൂസർ...

പുത്തൻ ലാൻഡ്​ക്രൂസർ മറിച്ചുവിൽക്കരുതെന്ന്​ ഉടമകളോട്​ ടൊയോട്ട, ഇതാണ്​ കാരണം

text_fields
bookmark_border
2022 Toyota Land Cruiser customers banned from reselling the
cancel

അധോലോക നായകന്മാർ മുതൽ സിനിമാതാരങ്ങൾ വരെ, സ്​പോർട്​സ്​ ഹീറോകൾ മുതൽ ബിസിനസ്​ ടൈക്കൂണുകൾവരെ, ലോകത്ത് ലാൻഡ്​ക്രൂസർ എന്ന പേരി​ന്​ ആരാധകർ ഏറെയാണ്​. കൊളംബിയൻ അധോലോക രാജാവ്​ പാബ്ലോ എസ്​കോബാറി​െൻറ ഗ്യാരേജിൽ ഏറ്റവുംകൂടുതൽ ഉണ്ടായിരുന്നത്​ ലാൻക്രൂസറുകളായിരുന്നു. സഹാറയുടെ ഒാരങ്ങളിൽ കിടക്കുന്ന ആഫ്രിക്കൻ രാജ്യങ്ങളിലും മഞ്ഞുമൂടിയ അലാസ്​കയിലും ഒരുപോലെ ജനപ്രിയമായ വാഹനമാണിത്​. അടുത്തിടെയാണ്​ പുതിയ ലാൻഡ്​ക്രൂസർ ടൊയോട്ട വിപണിയിലെത്തിച്ചത്​.


പുറത്തുവരുന്ന വാർത്തകളനുസരിച്ച്​ ജപ്പാനിൽ ലാൻഡ്​ക്രൂസർ വാങ്ങുന്നവർക്ക്​ പ്രത്യേക നിബന്ധന ഏർപ്പെടുത്തിയിരിക്കുകയാണ്​ ടൊയോട്ട. ​ഒരു വർഷത്തേക്ക്​ വാഹനം മറിച്ചുവിൽക്കരുതെന്നാണ്​ വാങ്ങാൻ വരുന്നവരോട്​ കമ്പനി പറയുന്നത്​. നിലവിൽ ലോകത്തെ ചുരുക്കം വിപണികളിലാണ്​ ലാൻഡ്​ക്രൂസർ വിൽപ്പനക്കെത്തിയിരിക്കുന്നത്​. അതിനാൽതന്നെ ലോകമെമ്പാടുമുള്ള ആവശ്യക്കാർ വാഹനത്തിനായി കാത്തിരിക്കുകയാണ്​. ജപ്പാനിൽ നിന്ന്​ കൂടുതൽ എണ്ണം വാഹനം വാങ്ങി ഉയർന്ന വിലക്ക്​ മറിച്ചുവിൽക്കുന്നത്​ പതിവാണ്​. ഇത്​ തടയാനും യഥാർഥ ആവശ്യക്കാർക്കുമാത്രം വാഹനം എത്തിക്കാനുമാണ്​ ടൊയോട്ട പുതിയ നിബന്ധനവച്ചിരിക്കുന്നത്​. പുതിയ 2022 എൽസി 300 ലാൻഡ് ക്രൂസറിന് ജപ്പാനിൽ ആയിരക്കണക്കിന് ബുക്കിങ്ങുകളാണ്​ ലഭിക്കുന്നത്​.

ലോക്കൽ റിപ്പോർട്ടുകൾ പറയുന്നത്​

ടൊയോട്ട ലാൻഡ് ക്രൂയിസർ ഉപഭോക്താക്കളെ പുതിയ കരാർ ഒപ്പിടാൻ പ്രേരിപ്പിക്കുന്നതായി ജപ്പാനിലെ പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. വാങ്ങി ഒരു വർഷത്തിനുള്ളിൽ വാഹനം വീണ്ടും വിൽക്കുന്നതിൽ തടയുന്നതാണ്​ കരാർ. വാഹനം സ്വന്തമായി ഓടിക്കാൻ ആഗ്രഹിക്കുന്ന 'യഥാർത്ഥ' ഉപയോക്താക്കൾ മാത്രമേ വാങ്ങാവൂ എന്നാണ് ടൊയോട്ട പറയുന്നത്​. കരാറിൽ ഒപ്പുവെച്ചശേഷവും വാഹനം വീണ്ടും വിൽക്കുന്ന ഉപഭോക്താക്കളെ നിർദിഷ്​ട സമയത്തേക്ക് മറ്റൊരു ടൊയോട്ട വാങ്ങുന്നതിൽ നിന്ന് വിലക്കാനും നീക്കമുണ്ട്​. വാഹനം വാങ്ങുമ്പോൾ ഇത്തരത്തിലുള്ള നിബന്ധനകൾ പതിവില്ലെങ്കിലും ലാൻഡ്​ക്രൂസറിനായി അതും പാലിക്കാനാണ്​ ആരാധകരുടെ തീരുമാനം.

14 വർഷം നീണ്ട ഇടവേളക്കുശേഷമാണ്​ ലാൻഡ്​ ക്രൂസർ ടൊയോട്ട പുനരവതരിപ്പിക്കുന്നത്​. ലാൻഡ് ക്രൂസർ എൽസി 300 ആണ്​ രണ്ട് തലമുറകൾക്കിടയിലെ ഏറ്റവും ദൈർഘ്യമേറിയ ഇടവേളക്കുശേഷം നിരത്തിലെത്തിയത്​. ലാൻഡ്​ ക്രൂസർ എന്ന ​െഎതിഹാസിക ഉത്​പന്നം പിറന്നിട്ട്​ 70 വർഷങ്ങൾ തികയുന്നു എന്ന പ്രത്യേകതയും ഇത്തവണയുണ്ട്​. അതുകൊണ്ടുതന്നെ ജപ്പാൻ ഉൾപ്പടെയുള്ള തിരഞ്ഞെടുത്ത വിപണികളിൽ ആനിവേഴ്​സറി പതിപ്പും ലാൻഡ്​ ക്രൂസറിനായി ടൊയോട്ട ഒരുക്കിയിട്ടുണ്ട്​.


മാറ്റങ്ങൾ

2007 ൽ അരങ്ങേറ്റം കുറിച്ച 200 സീരീസി​െൻറ പിൻഗാമിയാണ് പുതിയ ലാൻഡ് ക്രൂയിസർ എൽ‌സി 300 വരുന്നത്​. പുതിയ ലാൻഡ് ക്രൂസറിനെ പൂർണ്ണമായും പുനർ‌രൂപകൽപ്പന ചെയ്​തിട്ടുണ്ട്​. എല്ലാ ബോഡി പാനലുകളും മാറിയിട്ടുണ്ടെന്നാണ്​ ടൊയോട്ടയുടെ അവകാശവാദം. എന്നാൽ രൂപത്തിൽ എൽ‌സി 200 എന്ന പഴയ മോഡലിൽ നിന്ന്​ വിപ്ലവകരമായ മാറ്റമൊന്നും എൽസി 300 കാണിക്കുന്നില്ല. ഹെഡ്‌ലാമ്പുകൾ, വലിയ ഗ്രിൽ, ഗ്രില്ലി​െൻറ അരികിൽ യു-ആകൃതിയിലുള്ള വെൻറ്​, ബമ്പറിൽ താഴ്ന്നനിലയിൽ പിടിപ്പിച്ചിരിക്കുന്ന ഫോഗ് ലാമ്പുകൾ എന്നിവ ശ്രദ്ധേയമായ മാറ്റങ്ങളിൽ ഉൾപ്പെടുന്നു. വശങ്ങളിൽ സവിശേഷതകളുള്ളതും ചതുരാകൃതിയിലുള്ളതുമായ വീൽ ആർച്ചുകളും പരിഷ്​കരിച്ച വിൻഡോ ലൈനും ഉണ്ട്. പിൻഭാഗം കാര്യമായ കയറ്റിറക്കങ്ങളില്ലാതെയാണ്​ നിർമിച്ചിരിക്കുന്നത്​.

എഞ്ചിൻ

എൽസി 300 ന് പുതിയ എഞ്ചിൻ, പവർട്രെയിൻ ഓപ്ഷനുകൾ ലഭിക്കും. പെട്രോൾ, ഡീസൽ എഞ്ചിനുകൾ വാഹനത്തിലുണ്ട്​. 3.5 ലിറ്റർ, ട്വിൻ-ടർബോ വി 6 പെട്രോൾ, 409 എച്ച്പി കരുത്തും, 650 എൻഎം ടോർക്കും ഉത്​പാദിപ്പിക്കും. ഈ എഞ്ചിൻ 10 സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്സുമായി ഇണചേർന്നിരിക്കുന്നു. 6.7 സെക്കൻഡിൽ 0-100 കിലോമീറ്റർ വേഗത കൈവരിക്കുമെന്നാണ്​ ടൊയോട്ടയുടെ അവകാശവാദം. മുമ്പത്തെ ജെൻ എസ്‌യുവിയിൽ ലഭ്യമായ 5.7 ലിറ്റർ വി 8 നെ ഈ യൂനിറ്റ് മാറ്റിസ്ഥാപിക്കുന്നു. കൂടാതെ, 3.3 ലിറ്റർ ട്വിൻ-ടർബോ ഡീസൽ എഞ്ചിനുമുണ്ട്​. 305 എച്ച്പി, 700 എൻഎം ടോർക്ക് എന്നിവ ഉത്​പാദിപ്പിക്കാൻ പ്രാപ്​തമായ എഞ്ചിനാണിത്​.

പുതിയ വാഹനത്തിന്​ വിപുലമായ മൾട്ടി-ടെറൈൻ സെലക്ട് സിസ്റ്റം ഉണ്ട്. ഡീപ് സ്നോ, ഓട്ടോ മോഡുകൾ പ്രത്യേകതകളാണ്​. മൾട്ടി-ടെറൈൻ മോണിറ്റർ സിസ്റ്റം അണ്ടർബോഡി ക്യാമറയും ഉൾക്കൊള്ളുന്നു. ത്ത് ഒരു പുതുക്കിയ ക്രാൾ നിയന്ത്രണ സംവിധാനം എസ്‌യുവിയുടെ വേഗത നിലനിർത്തുന്നു.

ഇൻറീരിയർ

ബീജ്​ നിറത്തിലുള്ള ലെതറിൽ പൊതിഞ്ഞ ഉൾവശം ആഡംബരം അനുഭവിപ്പിക്കുന്നതാണ്​. സ്റ്റാൻഡേർഡ് 9.0 ഇഞ്ച് ഇൻഫോടെയ്ൻമെൻറ്​ സ്‌ക്രീൻ അല്ലെങ്കിൽ അതിലും വലിയ 12.3 ഇഞ്ച് ഓപ്‌ഷണൽ സ്​ക്രീൻ എന്നിവ തെരഞ്ഞെടുക്കാം. ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ, വയർലെസ് സ്​മാർട്ട്‌ഫോൺ ചാർജിങ്​, 360 ഡിഗ്രി ക്യാമറ, ഹെഡ്-അപ്പ് ഡിസ്‌പ്ലേ എന്നിവയും ഉൾപ്പെടുത്തിയിട്ടുണ്ട്​. ഉയർന്ന വേരിയൻറുകളിൽ ഇലക്​ട്രോണിക്കായി ക്രമീകരിക്കാവുന്ന സ്റ്റിയറിംഗ് വീൽ, എയർ അയനൈസർ, ഫിംഗർപ്രിൻറ്​ സംവിധാനം എന്നിവയ്‌ക്കൊപ്പം ഒരു പവർഡ് ടെയിൽഗേറ്റും ലഭ്യമാകും.

300 ജി‌ആർ സ്പോർട്ട്

പുതിയ ലാൻഡ് ക്രൂയിസർ എൽസി 300 ശ്രേണിയിൽ പുതിയൊരു മിഡ് റേഞ്ച് ജിആർ സ്പോർട്​ വേരിയൻറും ഉൾപ്പെടുത്തിയിട്ടുണ്ട്​. അല്പം വ്യത്യസ്തമായ സ്റ്റൈലിംഗ്, ഉയരം കൂടിയ പ്രൊഫൈൽ ടയറുകളുള്ള ചെറിയ അലോയ് വീലുകൾ എന്നിവ ഇൗ മോഡലി​െൻറ പ്രത്യേകടതകളാണ്​. വാഹനത്തി​െൻറ കൂടുതൽ വിശദാംശങ്ങൾ ഇനിയും പുറത്തുവന്നിട്ടില്ല. ലാൻഡ് ക്രൂയിസർ എൽസി 300 ജിആർ സ്പോർട് ഓഫ്-റോഡ്-ഫോക്കസ്​ഡ്​ സസ്പെൻഷൻ സജ്ജീകരണവുമായി വരുമെന്നാണ്​ സൂചന. ബി‌എസ് 6 എമിഷൻ മാനദണ്ഡങ്ങൾ നിലവിൽ വരുന്നതുവരെ ടൊയോട്ട മുമ്പത്തെ ജെൻ ലാൻഡ് ക്രൂയിസറായ എൽസി 200 ഇന്ത്യയിൽ വിൽക്കുകയായിരുന്നു. പുതിയ ലാൻഡ് ക്രൂസർ ഭാവിയിൽ ഇന്ത്യയിലേക്ക് എത്തുമെന്നാണ്​ പ്രതീക്ഷ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Land CruiserbannedToyotareselling
Next Story