ആഡംബര കാറുകളെ വെല്ലുന്ന ഇന്റീരിയർ, ബ്ലൂടൂത്ത് ഡിജിറ്റൽ കീ, വോയ്‌സ് കമാൻഡുകൾ; ചില്ലറക്കാരനല്ല ഈ കോമെറ്റ് ഇ.വി
text_fieldsനഗരയാത്രികർക്കുള്ള ഇ.വി കാർ എന്നനിലയിൽ അവതരിപ്പിക്കപ്പെട്ട കോമെറ്റ് വലിയ തരംഗമാണ് ഉപഭോക്താക്കൾക്കിടയിൽ ഉണ്ടാക്കിയിരിക്കുന്നത്. പരമ്പരാഗത കാർ ശൈലികളെയെല്ലാം ഉടച്ചുവാർത്താണ് കോമെറ്റ് ഇവിയുടെ വരവ്. ടാറ്റ നാനോയേക്കാൾ ചെറുതായ കോമറ്റ് ഒരു ടു ഡോർ വാഹനമാണ്. നാലുപേർക്കാണ് കോമെറ്റിൽ സഞ്ചരിക്കാനാവുക.
പേസ്, പ്ലേ, പ്ലഷ് എന്നീ മൂന്ന് വേരിയന്റുകളിലായാണ് ഈ മൈക്രോ ഇലക്‌ട്രിക് കാർ വിപണിയിലെത്തുന്നത്. എൻട്രി ലെവൽ പേസ് വേരിയന്റിന് 7.78 ലക്ഷം രൂക്‍യാണ് വില. മിഡ്-സ്പെക് പ്ലേ, ഫുൾ-ലോഡഡ് പ്ലഷ് വേരിയന്റുകൾക്ക് യഥാക്രമം 9.28 ലക്ഷം രൂപയും 9.98 ലക്ഷം രൂപയും വിലവരും. ആദ്യ 5,000 ഉപഭോക്താക്കൾക്ക് മാത്രമാണ് ഈ വിലയിൽ വണ്ടികൊടുക്കുക.
ഫീച്ചർ ലിസ്റ്റ്
എം.ജി കോമെറ്റ് പേസ്: എൻട്രി ലെവൽ പേസ് വേരിയന്റിൽ 7 ഇഞ്ച് ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, കീലെസ് എൻട്രി, ബ്ലൂടൂത്ത് കണക്റ്റിവിറ്റിയുള്ള ഓഡിയോ സിസ്റ്റം, മാനുവൽ എ.സി, സ്റ്റിയറിങ് മൗണ്ടഡ് കൺട്രോളുകൾ, 2 സ്പീക്കറുകൾ, 3 യുഎസ്ബി ചാർജിങ് പോർട്ടുകൾ, സ്പ്ലിറ്റ് ഫോൾഡിങ് റിയർ സീറ്റുകൾ, പവർ അഡ്ജസ്റ്റ് ചെയ്യാവുന്ന ORVM, ഫാബ്രിക് അപ്ഹോൾസ്റ്ററി, റിമോട്ട് സെൻട്രൽ ലോക്കിങ് എന്നീ സവിശേഷതകളാണ് ഇടംപിടിച്ചിരിക്കുന്നത്.
ഇതോടൊപ്പം ഇലക്ട്രിക്കലി ക്രമീകരിക്കാവുന്ന വിങ് മിററുകൾ, ഡ്യുവൽ ഫ്രണ്ട് എയർബാഗുകൾ, റിവേഴ്സ് പാർക്കിങ് സെൻസറുകൾ, ഇബിഡി ഉള്ള എബിഎസ്, എല്ലാ യാത്രക്കാർക്കും 3-പോയിന്റ് സീറ്റ്ബെൽറ്റുകൾ, റിവേഴ്സ് പാർക്കിങ് സെൻസറുകൾ, ഐസോഫിക്സ് ചൈൽഡ് ബെൽറ്റ് ആങ്കറുകൾ, 12 ഇഞ്ച് വീലുകൾ, എൽഇഡി ടേൺ ഇൻഡിക്കേറ്ററുകൾ, ഹാലൊജൻ ഹെഡ്‌ലാമ്പുകൾ, ടെയിൽലാമ്പുകൾ പോലുള്ളവയും ലഭിക്കും.
കോമെറ്റ് പ്ലേ: മിഡിൽ വേരിയന്റായ പ്ലേയിൽ മേൽപറഞ്ഞ ഫീച്ചറുകൾക്കൊപ്പം അധികമായി എൽഇഡി ഹെഡ്‌ലാമ്പ്, ടെയിൽലാമ്പ്, ഗ്രേ ഇന്റീരിയർ തീം, ഫ്രണ്ട് ആൻഡ് റിയർ ലൈറ്റുകൾ, 10.25 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, 10.25 ഇഞ്ച് ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, ലെതർ സ്റ്റിയറിംഗ് വീൽ, വയർലെസ് ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ കണക്റ്റിവിറ്റി, വോയ്‌സ് കമാൻഡുകൾ,യു.എസ്.ബി ചാർജിങ് പോർട്ടുകൾ, ഫാസ്റ്റ് ചാർജിങ്, കണക്റ്റഡ് കാർ സാങ്കേതികവിദ്യ എന്നിവയാണ് ഒരുക്കിയിരിക്കുന്നത്.
കോമെറ്റ് പ്ലഷ്: ബേസ്, മിഡിൽ വേരിയന്റുകളിലുള്ള ഫീച്ചറുകൾ ഉൾപ്പടെ അധികമായി ഡ്രൈവർ വിൻഡോയ്‌ക്കായുള്ള ഓട്ടോ അപ്പ് ഫംഗ്‌ഷൻ, ടിൽറ്റ് അഡ്ജസ്റ്റ് ചെയ്യാവുന്ന (അപ്പ്-ഡൗൺ) സ്റ്റിയറിംഗ് വീൽ, സ്‌മാർട്ട് സ്റ്റാർട്ട് സിസ്റ്റം, ബ്ലൂടൂത്തോടുകൂടിയ ഡിജിറ്റൽ കീ, അപ്രോച്ച് അൺലോക്ക് ഫംഗ്‌ഷൻ, റിവേഴ്‌സ് പാർക്കിംഗ് ക്യാമറ എന്നിവയുൾപ്പെടെ 6 എക്‌സ്‌ക്ലൂസീവ് ഫീച്ചറുകളുമായാണ് എംജി കോമെറ്റിന്റെ ടോപ്പ് എൻഡ് പ്ലഷ് വേരിയന്റ് വിപണിയിലെത്തുന്നത്.
ഈ വേരിയന്റുകൾ കൂടാതെ കോമെറ്റിനെ കസ്റ്റമൈസ് ചെയ്യാൻ താത്പര്യമുള്ള ഉപഭോക്താക്കൾക്ക് സെറിനിറ്റി, ബീച്ച് ബേ, ഫ്ലെക്സ്, സൺഡൗണർ എന്നിങ്ങനെ നാല് സ്റ്റൈലിംഗ് പാക്കേജും എല്ലാ വേരിയന്റുകളും എംജി മോട്ടോർസ് വാഗ്ദാനം ചെയ്യുന്നുണ്ട്. ലോറസ്റ്റ, ബ്ലോസം, ഡേ ഓഫ് ഡെഡ്, സ്‌പേസ്, നൈറ്റ് കഫേ എന്നിങ്ങനെ ഒന്നിലധികം സ്റ്റിക്കർ സ്റ്റൈലുകളും പുതിയ മൈക്രോ ഇലക്‌ട്രിക് കാർ വാങ്ങുന്നവർക്ക് തെരഞ്ഞെടുക്കാനാവും.
ബാറ്ററി പായ്ക്കും റേഞ്ചും മറ്റ് മെക്കാനിക്കൽ വശങ്ങളുമെല്ലാം എംജി കോമെറ്റി ഇവിയുടെ എല്ലാ വേരിയന്റുകളിലും സമാനമാണ്.17.3kWh ബാറ്ററി പായ്ക്കാണ് കോമെറ്റ് ഇവിയുടെ ഹൃദയം. ഇത് 42 bhp കരുത്തിൽ പരമാവധി 110 Nm ടോർക് നൽകും. സിംഗിൾ, ഫ്രണ്ട് ആക്‌സിൽ ഇലക്ട്രിക് മോട്ടോറാണ് കുട്ടികാറിന് തുടിപ്പേകുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.