14 ലക്ഷത്തിനൊരു ഹൈഡ്രജൻ കാർ; ഇത് ഭാവിയുടെ വാഹനം
text_fieldsജർമൻ എയ്‌റോസ്‌പേസ് സെൻറർ (ഡിഎൽആർ) നിർമിക്കുന്ന ഹൈഡ്രജൻ കാറാണ് നിലവിൽ വാർത്തകളിൽ നിറയുന്നത്. കുറഞ്ഞ ചെലവിലുള്ള ലൈറ്റ് ഇലക്ട്രിക് വിഭാഗത്തിൽപെടുന്ന വാഹനമാണിത്. സേഫ് ലൈറ്റ് റീജിയനൽ വെഹിക്കിൾ (എസ്‌എൽആർവി) എന്നാണ് ജർമൻ എയ്‌റോസ്‌പേസ് പുതിയ കാറിനെ വിശേഷിപ്പിക്കുന്നത്. സാൻഡ്‌വിച്ച് കൺസ്‌ട്രക്ഷൻ എന്നാണിതിെൻറ നിർമാണ രീതി അറിയപ്പെടുന്നത്. വളരെ കാര്യക്ഷമമായ ഇന്ധന സെൽ സാേങ്കതികതയിൽ നിർമിക്കുന്ന ഈ വാഹനം വിഭവ സംരക്ഷണം, സുരക്ഷിത യാത്ര എന്നിവ പ്രാപ്തമാക്കുന്നു.
രണ്ട് സീറ്റുകളുള്ള എസ്‌എൽആർവിയുടെ വാഹനശരീരത്തിന് 3.8 മീറ്റർ നീളമുണ്ട്. വായു പ്രതിരോധം നേടുന്നതിന് താഴ്ന്ന നിലയിലാണ് വാഹനം നിർമിച്ചിരിക്കുന്നത്. വാഹനത്തിന് കരുത്തുപകരുന്നതിന് ഡിഎൽആർ ഗവേഷകർ 8.5 കിലോവാട്ട് ഇന്ധന സെല്ലാണ് ഉപയോഗിക്കുന്നത്. തുടർച്ചയായ ഒൗട്ട്‌പുട്ട് ഉറപ്പാക്കുന്നതിന് ഇതിനെ ഒരു ബാറ്ററിയുമായി ബന്ധിപ്പിച്ചിട്ടുണ്ട്. 25 കിലോവാട്ട് അധിക വൈദ്യുതി നൽകുന്ന ഇൗ സംവിധാനത്തിന് പരമ്പരാഗത ബാറ്ററി സിസ്റ്റങ്ങളേക്കാൾ ഭാരം കുറവാണ്. ഏകദേശം 400 കിലോമീറ്റർ മൈലേജ് നൽകാനും വാഹനത്തിനാകും. കൂടാതെ മണിക്കൂറിൽ 120 കിലോമീറ്റർ വേഗത കൈവരിക്കാനാകുമെന്ന നേട്ടവുമുണ്ട്.
700 ബാറിൽ 1.6 കിലോഗ്രാം ഹൈഡ്രജൻ സംഭരിക്കാൻ കഴിയുന്ന 39 ലിറ്റർ പ്രഷർ ടാങ്കാണ് രണ്ട് സീറ്റുകൾക്കിടയിലുള്ളത്. ഇൻറീരിയർ ചൂടാക്കാൻ SLRV ഇന്ധന സെല്ലിൽ നിന്നുള്ള മാലിന്യ താപം ഉപയോഗിക്കുന്നു.രണ്ട് സീറ്റർ കാറിെൻറ രൂപകൽപ്പന ഫ്യൂച്ചറിസ്റ്റും സ്പോർട്ടിയുമാണ്, വാഹനത്തിെൻറ മൊത്തം ഭാരം 450 കിലോഗ്രാം ആണ്. നിർമാണം പൂർത്തിയാകുേമ്പാൾ എസ്‌എൽആർവി കാറിെൻറ വില ഏകദേശം 15,000 യൂറോയായിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇത് ഏകദേശം 13.25 ലക്ഷം രൂപക്ക് തുല്യമാണ്. ഈ വിലയ്ക്ക് കാർ ലോഞ്ച് ചെയ്യാൻ കഴിഞ്ഞാൽ കുറഞ്ഞ ചെലവിൽ ഭാരം കുറഞ്ഞ ഇക്കോ വാഹനമെന്ന നിലയിൽ ഇത് വളരെയധികം ശ്രദ്ധ നേടാൻ സാധ്യതയുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.