'ഒരു ജീവനാണ് നിലത്തുനിന്ന് ഒപ്പിയെടുത്ത് പ്ലാസ്റ്റിക് കവറിലാക്കുന്നത്'; ഈ വിഡിയോ മനക്കട്ടിയുള്ളവർ മാത്രം കാണുക
text_fieldsവാഹനാപകടത്തിൽ ജീവൻ പൊലിഞ്ഞയാളുടെ ശരീര ഭാഗങ്ങൾ വാരിയെടുക്കുന്ന വിഡിയോ പങ്കുവെച്ച് കേരള പൊലീസ്. രാത്രിയിലുള്ള ദൃശ്യമാണ് വിഡിയോയിലുള്ളത്. റോഡിൽ ചിതറിക്കിടക്കുന്ന ഭാഗങ്ങൾ പൊലീസ് കവറിലേക്ക് മാറ്റുന്ന രംഗം വേദനയോടെയല്ലാതെ കണ്ടുതീർക്കാനാവില്ല.
'കൊച്ചിയിൽ നടന്ന വാഹനാപകടത്തിന് ശേഷമുള്ള ദൃശ്യങ്ങളാണ്. ഇതിലെ പൊലീസ് ഉദ്യോഗസ്ഥൻ എന്താണ് ചെയ്യുന്നതെന്ന് ഞങ്ങൾ വിശദീകരിക്കുന്നില്ല. ഒരു പക്ഷെ പലർക്കും ഈ കാഴ്ചകൾ അസഹ്യമാകാം. എന്നാൽ നിരത്തുകളിൽ ജീവൻ പിടഞ്ഞ് വീഴുമ്പോൾ നീറുന്ന നെഞ്ചോടെ ഞങ്ങൾ കർമനിരതരാകും. ഇനിയൊരു ജീവനും ഇങ്ങനെ പൊലിയരുതേയെന്ന പ്രാർത്ഥനയോടെ' - എന്ന കുറിപ്പോടെയാണ് വിഡിയോ ഫേസ്ബുക്കിൽ പങ്കുവെച്ചിട്ടുള്ളത്.
വിഡിയോക്ക് താഴെ നിരവധി കമന്‍റുകളാണ് വന്നിട്ടുള്ളത്. നിരത്തിൽ കൂടെ പായുന്ന പലർക്കും ഒരു ഓർമപ്പെടുത്തലാണിതെന്ന് ഒരാൾ പറയുന്നു. 'സല്യൂട്ട്.... ഒരു ജീവൻ ആണ് നിലത്തുനിന്ന് ഒപ്പി എടുത്ത് പ്ലാസ്റ്റിക് കവറിൽ ആക്കുന്നത്... അത് ചെയ്യേണ്ടി വരുന്നത് മറ്റൊരു മനുഷ്യനും.... ഇത്രേയുള്ളു ജീവിതം ഓർത്താൽ നന്ന്' എന്നൊരാൾ കമന്‍റ് ചെയ്തിരിക്കുന്നു.
'ഓരോ പ്രാവശ്യം വാഹനമോടിക്കുേമ്പാഴും ഈ വിഡിയോ മനസ്സിലേക്ക് വരട്ടേ. ഇനി ഒരു ജീവനും റോഡിൽ ആരുടെയും അശ്രദ്ധ കൊണ്ട് പൊളിഞ്ഞുപോകാതെ ഇരിക്കട്ടെ' -ഇങ്ങനെയാണ് മറ്റൊരു കമന്‍റ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.