റേസിങ് ട്രാക്കിലെ അടവുകൾ മറന്നിട്ടില്ല; ഔഡി കാർ 234 കിലോമീറ്റർ വേഗത്തിൽ പായിച്ച് അജിത് -വിഡിയോ
text_fieldsവെള്ളിത്തിരയിലെ താരത്തിളക്കത്തേക്കാളും റേസിങ് ട്രാക്കിലെ മിന്നല്‍പിണരാകാന്‍ ഇഷ്ടപ്പെടുന്നയാളാണ് തമിഴകത്തിന്‍റെ പ്രിയതാരം അജിത് കുമാര്‍. അഭിനയവും സാഹസിക യാത്രകളും ഇഷ്ടപ്പെടുന്ന താരം റേസിങ് ട്രാക്കുകളിലും കഴിവ് തെളിയിച്ചിട്ടുണ്ട്. വേഗത എന്നും അദ്ദേഹത്തിന് ഹരമാണെന്നു തെളിയിച്ചിരിക്കുകയാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളിൽ വൈറലായ വിഡിയോ.
വിദേശത്ത് ഒരു റോഡിലൂടെ തന്റെ ഔഡികാറില്‍ 234 കിലോമീറ്റര്‍ വേഗത്തില്‍ പറക്കുന്ന വിഡിയോയാണ് ഇപ്പോള്‍ വൈറല്‍ ആയിരിക്കുന്നത്. വിഡിയോയുടെ തുടക്കത്തില്‍ 204 കിലോമീറ്റര്‍ വേഗത്തിലാണ് വാഹനം പറക്കുന്നത്. തുടര്‍ന്ന് അത് 220 ലേക്കും 234 ലേക്കും എത്തുന്നത് കാണാം. നിങ്ങള്‍ ഇത് കാണുന്നുണ്ടോ എന്ന് വിഡിയോ പകര്‍ത്തുന്നയാളോട് അജിത് ചോദിക്കുന്നുമുണ്ട്. ചെറുചിരിയോടെ യാത്ര തുടരുന്ന താരം പിന്നീട് വാഹനത്തിന്‍റെ വേഗം കുറക്കുന്നുമുണ്ട്.
ജർമനി, മലേഷ്യ തുടങ്ങി അന്താരാഷ്ട്ര വേദിയിലും എഫ്.ഐ.എ ചാമ്പ്യന്‍ഷിപ്പുകളിലും മത്സരിക്കുന്ന ചുരുക്കം ഇന്ത്യക്കാരില്‍ ഒരാളാണ് അജിത്. ചെന്നൈ, ഡല്‍ഹി, മുംബൈ എന്നിങ്ങനെ ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലെ സര്‍ക്യൂട്ടുകളില്‍ നടന്ന നിരവധി മത്സരങ്ങളില്‍ താരം പങ്കെടുത്തിട്ടുണ്ട്. 2003 ഫോര്‍മുല ഏഷ്യ ബി.എം.ഡബ്ല്യു ചാമ്പ്യന്‍ഷിപ്, 2010 ഫോര്‍മുല 2 ചാമ്പ്യന്‍ഷിപ് എന്നിവയുടെ ഭാഗമായിരുന്നു. 2010ല്‍ നടന്ന ഫോര്‍മുല 2 ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യക്കാരായ അര്‍മാന്‍ ഇബ്രാഹിം, പാര്‍ഥിവ സുരേഷരന്‍ എന്നിവര്‍ക്കൊപ്പം അജിത്ത് മത്സരിച്ചിരുന്നു. 2004ല്‍ ഇന്ത്യയിലെ മൂന്നാമത്തെ മികച്ച കാറോട്ട ജേതാവായി തെരഞ്ഞെടുക്കപ്പെടുകയും ചെയ്തിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.