ബീമറിന്റെ പതാകവാഹകൻ എസ്.യു.വി സ്വന്തമാക്കി നടൻ അനൂപ് മേനോൻ; വില ഒന്നരക്കോടി
text_fieldsജര്‍മന്‍ ആഡംബര വാഹന നിര്‍മാതാക്കളായ വിന്റെ ഫ്‌ളാഗ്ഷിപ്പ് എസ്.യു.വിയായ എക്സ് 7 സ്വന്തമാക്കി നടൻ അനൂപ് മേനോൻ. ബീമർ നിരയിലെ ഏറ്റവും വലിയ എസ്.യു.വി ആണ് എക്സ് 7. കൊച്ചിയിലെ ബി.എം.ഡബ്ല്യുവിന്റെ വിതരണക്കാരായ ഇ.വി.എം ഓട്ടോക്രാഫ്റ്റില്‍ കുടുംബ സമേതമെത്തിയാണ് അദ്ദേഹം തന്റെ പുതിയ വാഹനം ഡെലിവർ ചെയ്തത്. ഡീലര്‍ഷിപ്പിന്റെ ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജിൽ വാഹനം കൈമാറുന്നതിന്റെ ദൃശ്യങ്ങള്‍ പങ്കുവെച്ചിട്ടുണ്ട്.
ഈ വര്‍ഷം ഇന്ത്യയില്‍ അവതരിപ്പിച്ച എക്സ് 7-ന്റെ മുഖം മിനുക്കിയ പതിപ്പാണ് അനൂപ് മേനോന്‍ സ്വന്തമാക്കിയിരിക്കുന്നത്. രണ്ട് വേരിയന്റുകളില്‍ വിപണിയില്‍ എത്തിച്ചിട്ടുള്ള ഈ വാഹനത്തിന് 1.22 കോടി രൂപ മുതല്‍ 1.24 കോടി രൂപ വരെയാണ് എക്‌സ്‌ഷോറൂം വില. എക്സ് 7 എസ്.യു.വിയുടെ ഉയര്‍ന്ന വകഭേദമായ എക്‌സ് ഡ്രൈവ് 40 ഐ എം സ്‌പോര്‍ട്ടാണ് അദ്ദേഹം സ്വന്തമാക്കിയിട്ടുള്ളതെന്നാണ് റിപ്പോര്‍ട്ട്. ഈ വാഹനത്തിന്റെ ഓണ്‍റോഡ് വില ഏകദേശം 1.57 കോടിയോളമാണ്.
നേരത്തെ ബി.എം.ഡബ്ല്യുവിന്റെ തന്നെ സെവൻ സീരിസും അനൂപ് മേനോന്റെ ഗാരേജിലുണ്ടായിരുന്നു. എക്സ്ഡ്രൈവ് 40ഐയിൽ 381 ബിഎച്ച്പി കരുത്തും 520 എൻഎം ടോർക്കുമുള്ള മൂന്നു ലീറ്റർ ടർബോ പെട്രോൾ എൻജിനും ഡീസൽ പതിപ്പായ എക്സ്ഡ്രൈവ് 40 ഡിയിൽ 340 ബിഎച്ച്പി കരുത്തും 700 എൻഎം ടോർക്കുമുള്ള 3 ലീറ്റർ എൻജിനുമാണ്. എട്ടു സ്പീഡ് ഓട്ടമാറ്റിക് ട്രാൻസ്മിഷനാണ് ഇരു എൻജിനുകളിലും. പൂജ്യത്തിൽ നിന്ന് നൂറ് കിലോമീറ്റർ വേഗം ആർജിക്കാൻ കടക്കാൻ പെട്രോൾ മോഡലിന് 5.8 സെക്കൻഡും ഡീസൽ മോഡലിന് 5.9 സെക്കൻഡും മാത്രം മതി.
വലിയ കിഡ്നി ഗ്രില്ലുകളും ചെറിയ എൽഇഡി ഹെഡ്‍ലാംപുമാണ് മുന്നിലെ പ്രത്യകത. മസ്കുലർ ലുക്ക് നൽകുന്ന ബോണറ്റും വീൽ ആർച്ചുകളുമുണ്ട്. 12.3 ഇഞ്ച് ഫുള്ളി ഡിജിറ്റൽ ഇൻസ്ട്രുമെൻഡ് ഡിസ്പ്ലെ, 14.9 ഹൈറെസലൂഷൻ കണ്‍ട്രോൾ ഡിസ്പ്ലെ എന്നിവയുണ്ട്. അഞ്ച് സോൺ ക്ലൈമറ്റ് കൺട്രോൾ, ത്രീ പീസ് ഗ്ലാസ് പനോരമിക് സൺറൂഫ്, പാർക്ക് അസിസ്റ്റ് തുടങ്ങിയ ആഡംബര സൗകര്യങ്ങളുണ്ട് പുതിയ വാഹനത്തിൽ.
ഫിയറ്റ് മുതൽ ഹ്യുണ്ടായ് ആക്‌സെന്റ്, ഹോണ്ട സിവിക്, ജഗ്വാര്‍ എക്‌സ്.ജെ, ഔഡി ക്യൂ7, ബി.എം.ഡബ്ല്യു സെവന്‍ സീരീസ് തുടങ്ങിയ വാഹനങ്ങൾ നേരത്തേ സ്വന്തമാക്കിയിട്ടുള്ളയാളാണ് അനൂപ് മേനോൻ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.