ബി.വൈ.ഡി ഇ.വി ഗ്യാരേജിലെത്തിച്ച് നടൻ ആസിഫ് അലി; വാങ്ങിയത് ഭാര്യ സമക്കായി
text_fieldsചൈനീസ് ഇലക്ട്രിക് വാഹന നിര്‍മാതാക്കളായ ബിൾഡ് യുവർ ഡ്രീംസ് (ബി.വൈ.ഡി) ഇന്ത്യയില്‍ എത്തിച്ച ആദ്യ ഇലക്ട്രിക് എം.പി.വി മോഡലായ ഇ6 സ്വന്തമാക്കി നടൻ ആസിഫ് അലിയുടെ ഭാര്യ സമ. സമയുടെ പേരില്‍ എറണാകുളം ആര്‍.ടി.ഓഫീസില്‍ രജിസ്റ്റര്‍ ചെയ്താണ് വാഹനം എടുത്തിരിക്കുന്നത്. ഇന്ത്യന്‍ വാഹന വിപണിയില്‍ വില്‍പ്പനയ്ക്ക് എത്തുന്ന ആദ്യ ഫുള്ളി ഇലക്ട്രിക് എം.പി.വിയാണ് ഇ6.
ഉയര്‍ന്ന റേഞ്ചാണ് ബി.വൈ.ഡി ഇ6ന്റെ പ്രത്യേകത. ഒറ്റത്തവണ ചാര്‍ജിങ്ങിലൂടെ 415 മുതല്‍ 520 കിലോ മീറ്റര്‍ വരെ റേഞ്ചാണ് ഈ വാഹനം നൽകുക. ഡി.സി. ഫാസ്റ്റ് ചാര്‍ജര്‍ ഉപയോഗിച്ച് 35 മിനിറ്റില്‍ 30 ശതമാനത്തില്‍നിന്ന് 80 ശതമാനം വരെ ചാര്‍ജ് ചെയ്യാനും സാധിക്കും.
2021-ല്‍ ഈ വാഹനം വിപണിയില്‍ എത്തിയിരുന്നെങ്കിലും വാണിജ്യ വാഹനമായി ഓടാന്‍ മാത്രമായിരുന്നു അനുമതി നല്‍കിയിരുന്നത്. പിന്നീടാണ് ഇ6 സ്വകാര്യ വ്യക്തികള്‍ക്ക് ലഭ്യമാക്കിത്തുടങ്ങിയത്. ജി.എല്‍, ജി.എല്‍.എക്‌സ് എന്നീ രണ്ട് വേരിയന്റുകളുമായാണ് ബി.വൈ.ഡി ഇ6 ലഭ്യമാകുന്നത്. 29.15 ലക്ഷം രൂപയിലാണ് ഈ ഇലക്ട്രിക് എം.പി.വിയുടെ വില ആരംഭിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.