ഷെയ്ഖുമാരുടെ പ്രിയ വാഹനം ഇനി ദുൽഖറിെൻറ ഗ്യാരേജിലും; എണ്ണിക്കൊടുത്തത് കോടികൾ
text_fieldsമെഴ്സിഡസ് ബെൻസ് ജി വാഗൺ, ലോകത്തെ എണ്ണം പറഞ്ഞ എസ്.യു.വികളിലൊന്ന്. പോപ്പുമാരുടേയും ഷേഖുമാരുടേയും ഇഷ്ട വാഹനം. 1973ൽ പുറത്തിറങ്ങി അരനൂറ്റാണ്ടിനോടടുക്കുന്ന ഇതിഹാസ സമാനമായ ചരിത്രത്തിൽ ഒരിക്കൽപ്പോലും ഡിസൈൻ പരിഷ്കരിക്കപ്പെടാത്ത വാഹനമാണ് ബെൻസ് ജി വാഗൺ. ഒരുപക്ഷെ ഇത്തരമൊരു വാഹനം ലോകത്ത് വേറേയുണ്ടാകില്ല. വലുപ്പത്തിലും സൗകര്യങ്ങളിലും നിരവധി മാറ്റങ്ങൾ വന്നെങ്കിലും ജി വാഗെൻറ പെട്ടി രൂപം പരിഷ്കരിക്കണമെന്ന് ബെൻസിന് ഒരിക്കലും തോന്നിയിട്ടില്ല.
ജി വാഗനെപറ്റി ഇത്രയും പറഞ്ഞത് മറ്റൊരു വിശേഷം പങ്കുവയ്ക്കാനാണ്. മലയാളികളുടെ പ്രിയപ്പെട്ട ഡി.ക്യൂ, ദുൽഖർ സൽമാൻ ജി വാഗൻ സ്വന്തമാക്കിയിരിക്കുന്നു. അതും ജി വാഗെൻറ ഏറ്റവും കരുത്തുറ്റ പെർഫോമൻസ് വകഭേദമായ ജി വാഗൻ 63 എ.എം.ജി വകഭേദം. ദുബായ് ഷേയ്ഖുമാരുടെ പ്രിയ വാഹനം എന്നാണ് ജി വാഗൻ 63 എ.എം.ജി അറിയപ്പെടുന്നത്. ദുബായ് ഷെയ്ഖ് മുറമ്മദ് ബിൻ റാഷിദ് അൽ മഖ്ദൂമും മകൻ ഹംദാൻ ബിൻ മുഹമ്മദ് അൽ മഖ്ദൂമും പലപ്പോഴും നഗരം ചുറ്റിക്കറങ്ങുന്നത് ജി വാഗനിലാണ്. അടുത്തകാലത്ത് തെൻറ ജി വാഗനിൽ പ്രാവ് കൂടുകൂട്ടിയതുകൊണ്ട് അത് ഏറെക്കാലം ഉപയോഗിക്കാതിരുന്ന് ഹംദാൻ ബിൻ മുഹമ്മദ് അൽ മഖ്ദൂം വാർത്തകളിൽ നിറഞ്ഞിരുന്നു.
പിതാവ് മമ്മൂട്ടിയെ പോലെ തന്നെ വാഹനങ്ങളോടും ടെക്നോളജിയോടും ഏറെ താൽപ്പര്യമുള്ള വ്യക്തിയാണ് മകൻ ദുൽഖർ സൽമാനും. ആരും കൊതിക്കുന്ന നിരവധി വാഹനങ്ങളും ഇരുവരുടെയും വാഹന ശേഖരത്തിലുണ്ട്. എന്നാൽ മലയാള സിനിമയിൽനിന്ന് ആദ്യമായി ജി വാഗൻ സ്വന്തമാക്കുന്ന ആളല്ല ദുൽഖർ. കുറേ നാളുകൾക്കുമുമ്പ് നടൻ ആസിഫ് അലി ഒരു സെക്കൻഡ്ഹാൻഡ് ജി 55 എ.എം.ജി സ്വന്തമാക്കിയിരുന്നു.
ജി വാഗൻ എന്ന കരുത്തൻ
ബെൻസിെൻറ ഏറ്റവും കരുത്തുറ്റ എസ് യുവികളിൽ ഒന്നാണ് ജി 63 എഎംജി. 2.45 കോടി രൂപ ഇന്ത്യയില്‍ എക്‌സ്‌ഷോറും വിലയുള്ള വാഹനമാണിത്. ഒാൺറോഡ് വില മൂന്ന് കോടി മുതൽ മൂന്നേകാൽ കോടിവരെ വരും. ഒലിവ് ഗ്രീന്‍ നിരത്തിലുള്ള വാഹനമാണ് ദുൽഖർ തെരഞ്ഞെടുത്തത്. പൂജ്യത്തിൽ നിന്നും 100 കിലോമീറ്റർ വേഗത്തിലെത്താൻ ഇൗ കൂറ്റൻ എസ്.യു.വിക്ക് 4.5 സെക്കൻറ് മാത്രം മതി.
പെര്‍ഫോമെന്‍സ് പതിപ്പായതിനാല്‍ ആഡംബരത്തിനൊപ്പം കരുത്തിനും പ്രാധാന്യം നല്‍കിയിട്ടുള്ള വാഹനമാണിത്. 4.0 ലിറ്റര്‍ വി8 ബൈ-ടര്‍ബോ പെട്രോള്‍ എന്‍ജിനാണ് വാഹനത്തിന് കരുത്തുപകരുന്നത്. 585 ബി.എച്ച്.പി. പവറും 850 എന്‍.എം. ടോര്‍ക്കും വാഹനം ഉത്പ്പാദിപ്പിക്കും. 6.1 കിലോമീറ്റർ ആണ് മൈലേജ്. ബെൻസിെൻറ എസ്എൽഎസ് എഎംജി, മിനികൂപ്പർ, വോൾവോ 240 ഡിഎൽ, ബിഎംഡബ്ല്യു 740ഐഎ, ജെ80 ലാൻഡ് ക്രൂസർ, ബെൻസ് ഡബ്ല്യു 123, ടൊയോട്ട സുപ്ര, ബി.എം.ഡബ്ല്യു െഎ 8 തുടങ്ങി ആഡംബരകാറുകളുടെ വലിയൊരു വാഹനശേഖരം ദുൽഖറിനുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.