ബോൾഡ് ആൻഡ് ബ്യൂട്ടിഫുൾ; മാരുതിയുടെ കരുത്തൻ എസ്.യു.വി ജിംനി ഗരാജിലെത്തിച്ച് നടി മമിത ബൈജു
text_fieldsസൂപ്പർ ശരണ്യ, പ്രണയ വിലാസം തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയയായ കൗമാര താരം മമിത ബൈജു പുതിയ വാഹനം സ്വന്തമാക്കി. രാമചന്ദ്ര ബോസ് & കൊ. എന്ന ചിത്രത്തിന്റെ റിലീസിന് പിന്നാലെ മാരുതിയുടെ ലൈഫ്‌സ്‌റ്റൈൽ ഓഫ്‌റോഡ് മോഡലായ ജിംനിയെ തന്റെ ഗരാജിൽ എത്തിച്ചിരിക്കുകയാണ് മമിത. ജിംനിയുടെ കൈനറ്റിക് യെല്ലോ നിറത്തിലുള്ള വാഹനമാണ് താരം സ്വന്തമാക്കിയത്.
നേരത്തേ ഫോക്‌സ്‌വാഗണ്‍ ടൈഗൂൺ മമിത വാങ്ങിയിരുന്നു. വളരെ ചെറുപ്പത്തിൽ തന്നെ താൻ ഡ്രൈവിങ് പഠിച്ചിരുന്നതായി മമിത ഇന്‍റർവ്യൂകളിൽ പറഞ്ഞിട്ടുണ്ട്. അച്ഛൻ ഡോ. ബൈജു തന്നെയാണ് താരത്തിന്റെ ആദ്യ ഗുരു. എട്ടാം ക്ലാസിൽ പഠിക്കുമ്പോൾ തന്നെ ഡ്രൈവിംഗ് പഠനവും ആരംഭിച്ചിരുന്നു. ആദ്യമായി ഡ്രൈവിങ് പഠിച്ച് തുടങ്ങിയത് വാഗൺആർ ടോൾ ബോയ് ഹാച്ച്ബാക്കിലാണെങ്കിലും മമിതയ്ക്ക് പ്രിയം എസ്‌യുവികളോടാണ്.
വിവിധ വേരിയന്റുകൾ അനുസരിച്ച് 12.74 ലക്ഷത്തിൽ തുടങ്ങി 15.05 ലക്ഷം രൂപ വരെയാണ് ജിംനിയുടെ എക്സ്-ഷോറൂം വില. K15B 1.5 ലിറ്റർ പെട്രോൾ എഞ്ചിനാണ് ജിംനി 5-ഡോർ പതിപ്പിന് കരുത്തുപകരുന്നത്. എഞ്ചിൻ 105 bhp കരുത്തും 134 Nm ടോർക്കും പുറപ്പെടുവിക്കും. അഞ്ച് സ്പീഡ് മാനുവൽ അല്ലെങ്കിൽ നാല് സ്പീഡ് ടോർക്ക് കൺവേർട്ടർ ഓട്ടോമാറ്റിക് എന്നിവയാണ് ജിംനിയിലെ ട്രാൻസ്മിഷൻ ചോയിസുകൾ.
ലിറ്ററിന് 16.39 കിലോമീറ്ററാണ് ജിംനി മൈലേജ്. 9.0 ഇഞ്ച് ടച്ച്സ്ക്രീൻ, സ്മാർട്ട് പ്ലേ പ്രോ ഇൻഫൊടെയിൻമെന്റ് സിസ്റ്റം, ആർക്കമീസ് സൗണ്ട് സിസ്റ്റം, ക്രൂസ് കൺട്രോൾ, ഓട്ടോ എഇഡി ഹെഡ്‌ലാമ്പ് വിത്ത് വാഷർ, ആറ് എയർ ബാഗുകൾ, ഹിൽ-ഡിസന്റ് കൺട്രോൾ, ABS + EBD, ഹിൽ-ഹോൾഡ് അസിസ്റ്റുമായി വരുന്ന ഇലക്ട്രോണിക് സ്റ്റെബിലിറ്റി പ്രോഗ്രാം (ESP), റിയർ വ്യൂ ക്യാമറ തുടങ്ങിയവ വാഹനത്തിൽ വരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.