ചാർജിങ് ആവശ്യമില്ലാത്ത വൈദ്യുത കാർ; ഇത് വാഹനലോകത്തെ പുതിയ വിപ്ലവം
text_fieldsഭാവിയിലെ വാഹനങ്ങൾക്ക് ഇന്ധനമാവുക വൈദ്യുതിയാകുമെന്നാണ് വിദഗ്ധമതം. പ്രകൃതിവാതക ശേഖരത്തിലുണ്ടായ ശോഷണവും വൈദ്യുതിക്ക് ബദലുകൾ ലഭിക്കാത്തതും ഈ വാദം ഏതാണ്ട് ഉറപ്പിക്കുന്നുണ്ട്. വൈദ്യുത വാഹനങ്ങളുടെ പ്രധാന പ്രതിസന്ധി ബാറ്ററിയുടെ കപ്പാസിറ്റിയിലുള്ള കുറവാണ്. ഒറ്റ ചാർജിൽ എത്രദൂരം സഞ്ചരിക്കാം എന്നതാണ് നിലവിൽ വൈദ്യുത കാറുകളുടെ മേന്മ നിശ്ചയിക്കുന്നത്. ഈ രംഗത്ത് വിപ്ലവകരമായൊരു കണ്ടുപിടിത്തവുമായി എത്തിയിരിക്കുകയാണ് അമേരിക്കയിലെ കാലിഫോർണിയ ആസ്ഥാനമായുള്ള ഇലക്ട്രിക് വെഹിക്കിൾ സ്റ്റാർട്ടപ്പായ ആപ്‌റ്റെറ മോട്ടോഴ്‌സ്. ചാർജിങ് ആവശ്യമില്ലാത്ത ഇലക്ട്രിക് കാറാണ് ഇവർ നിർമിച്ചിരിക്കുന്നത്.
സവിശേഷമായ ബാറ്ററിയിൽ പ്രവർത്തിക്കുന്ന മൂന്ന് വീലുള്ള വാഹനമാണ് കമ്പനി വികസിപ്പിച്ചെടുത്തത്. വാഹനത്തിന്‍റെ പ്രത്യേകത അതിന്‍റെ സോളാർ പാക്കേജാണ്. എല്ലാ ദിവസവും 40 മൈലിലധികം (64 കിലോമീറ്റർ) വാഹനം ഓടാൻ പ്രപ്തമാകുന്ന വിധത്തിൽ വൈദ്യുതി ഉത്പാദിപ്പിക്കാൻ വാഹനത്തിലെ സോളാർ പാനലുകൾക്കാവും. '40 മൈലുകൾ എന്നത് വലിയ ദൂരമല്ലെന്നറിയാം. എങ്കിലും നിങ്ങളുടെ കാർ പാർക്ക് ചെയ്തിട്ട് പോയി തിരിച്ചുവരുേമ്പാൾ ഇന്ധനം വർധിക്കുകഎന്നത് മാന്ത്രികമായൊരു അനുഭവമാകും'- ആപ്‌റ്റെറോ സഹസ്ഥാപകൻ സ്റ്റീവ് ഫാംബ്രോ പറഞ്ഞു.
അധിക പാനലുകളുളള ഒരു മോഡലും കമ്പനി പുറത്തിറക്കിയിട്ടുണ്ട്. ഇത് തിരഞ്ഞെടുക്കുന്നതിലൂടെ 35 മൈൽകൂടി റേഞ്ച് ലഭിക്കും. വാഹനത്തിന് പൂർണമായി കരുത്തുപകരാൻ സോളാർ എഞ്ചിൻ പര്യാപ്തമല്ലാത്തതിനാൽ ഒരു ഇലക്ട്രിക് മോട്ടോറും ബാറ്ററിയും വാഹനത്തിൽ പിടിപ്പിച്ചിട്ടുണ്ട്. 100.0 കിലോവാട്ട് പായ്ക്ക് ഉപയോഗിച്ച് 1,000 മൈൽ (1609 കിലോമീറ്റർ) സഞ്ചരിക്കാൻ വാഹനത്തിനാവുമെന്നും കമ്പനി അവകാശപ്പെടുന്നു. അങ്ങനെയാണെങ്കിൽ ലോകത്തിലെ ഏറ്റവുമധികം റേഞ്ചുള്ള വൈദ്യുത വാഹനമായി ആപ്‌റ്റെറ ഇ.വി മാറും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.