തന്റെ സ്കോർപ്പിയോയ്ക്ക് പേരിട്ട് ആനന്ദ് മഹീന്ദ്ര; ഇനിയവൻ 'ലാൽ ഭീം' എന്ന് അറിയപ്പെടും
text_fieldsഅടുത്തിടെ സ്വന്തമാക്കിയ സ്കോർപിയോ എന്നിന് പേരിട്ട് ആനന്ദ് മഹീന്ദ്ര. നേരത്തേ, പുതിയ സ്കോർപിയോ എൻ വാങ്ങിയ വിവരം ട്വീറ്റ് ചെയ്ത ആനന്ദ് മഹീന്ദ്ര, അതിനൊരു പേരു നിർദേശിക്കാൻ അഭ്യർഥിച്ചിരുന്നു. അതിനു ശേഷമാണ് പേരിട്ട കാര്യം ട്വീറ്റ് ചെയ്തത്. 'ഭീം'എന്നാണ് തന്റെ സ്കോർപ്പിയോയ്ക്ക് അദ്ദേഹം പേര് നൽകിയിരിക്കുന്നത്. ചുവന്ന നിറമായതിനാൽ ലാൽ ഭീം എന്നും വാഹനം അറിയപ്പെടും.
'എന്റെ ജീവിതത്തിലെ വലിയ ദിവസമാണിന്ന്, എനിക്ക് എന്റെ സ്‌കോര്‍പിയോ എന്‍ കിട്ടി. ഇനി വേണ്ടത് ഈ വാഹനത്തിന് ഒരു നല്ല പേരാണ്. നിങ്ങളുടെ നിര്‍ദേശങ്ങള്‍ ക്ഷണിക്കുന്നു', എന്ന കുറിപ്പോടെയാണ് ആനന്ദ് മഹീന്ദ്ര സ്‌കോര്‍പിയോ എന്‍ സ്വന്തമാക്കിയ സന്തോഷം അദ്ദേഹം പങ്കുവെച്ചത്. തുടർന്ന് സമൂഹമാധ്യമങ്ങളിൽ നിന്നുള്ള നിർദേശം പരിഗണിച്ചാണ് ഭീം എന്ന് പേര് നൽകിയിരിക്കുന്നത്.
2002ൽ ഇന്ത്യയിൽ പുറത്തിറങ്ങി നീണ്ട 20 വർഷമായി നിരത്തുകളിലുള്ള സ്കോർപിയോയുടെ പുതിയ മോഡൽ ഇറങ്ങിയത് അടുത്തിടെയാണ്. സെപ്റ്റംബര്‍ 26-നാണ് മഹീന്ദ്ര, സ്‌കോര്‍പിയോ എന്നിന്റെ വിതരണം ആരംഭിച്ചത്. ബുക്കിങ് ആരംഭിച്ച് വെറും 30 മിനിറ്റിൽ 1 ലക്ഷം ബുക്കിങ്ങുകൾ വാഹനത്തിന് ലഭിച്ചെന്ന് മഹീന്ദ്ര അറിയിച്ചിരുന്നു. ബുക്ക് ചെയ്ത ആദ്യ 25000 യൂണിറ്റുകളുടെ വിതരണം ഡിസംബറിനുള്ളിൽ പൂർത്തീകരിക്കാനാണ് ശ്രമിക്കുന്നത്. പെട്രോൾ, ഡീസൽ എൻജിനുകളിലായി ഒമ്പതു വകഭേദങ്ങളിൽ ലഭിക്കുന്ന വാഹനത്തിന്റെ പ്രാരംഭ വില 11.99 ലക്ഷം രൂപ മുതൽ 21.45 ലക്ഷം രൂപ വരെയാണ്.
പെട്രോള്‍-ഡീസല്‍ എന്‍ജിനുകളിലും ഓട്ടോമാറ്റിക്-മാനുവല്‍ ട്രാന്‍സ്മിഷനുകളിലുമായി അഞ്ച് വേരിയന്റുകളില്‍ എത്തുന്ന ഈ വാഹനത്തിന്റെ പെട്രോള്‍ പതിപ്പിന് 11.99 ലക്ഷം രൂപ മുതല്‍ 20.95 ലക്ഷം രൂപ വരെയാണ് എക്സ്ഷോറൂം വില. ഡീസല്‍ എന്‍ജിന്‍ മോഡലുകള്‍ക്ക് 12.49 ലക്ഷം രൂപ മുതല്‍ 21.45 ലക്ഷം രൂപ വരെയും എക്സ്ഷോറൂം വിലയാകും. 2.0 ലിറ്റര്‍ ടര്‍ബോ പെട്രോള്‍, 2.2 ലിറ്റര്‍ ഡീസല്‍ എന്‍ജിനുമാണ് പുതിയ സ്‌കോര്‍പിയോ എന്നിന്റെ കരുത്ത്. പെട്രോള്‍ എന്‍ജിന് 203 എച്ച്.പി. കരുത്തും 370 എന്‍.എം. ടോര്‍ക്കുമുണ്ട്. ഡീസല്‍ എന്‍ജിന് 132 എച്ച്.പി. കരുത്തും 300 എന്‍.എം. ടോര്‍ക്കുമുള്ള പതിപ്പും 175 ബി.എച്ച്.പി. കരുത്തും 370 എന്‍.എം. ടോര്‍ക്കുമുള്ള വകഭേദങ്ങളുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.