വാഹന വ്യവസായം ബി.എസ് ആറ് രണ്ടാംഘട്ടത്തിലേക്ക്; പ്രോഗ്രാംഡ് ഫ്യൂവൽ ഇഞ്ചക്ഷൻ ഉൾപ്പടെ നിരവധി മാറ്റങ്ങൾ
text_fields2020 ഏപ്രിലിലാണ് രാജ്യത്തെ വാഹന വ്യവസായം ബിഎസ് ആറിലേക്ക് പരിവർത്തിപ്പിക്കപ്പെട്ടത്. ഏറെ വെല്ലുവിളി നിറഞ്ഞ മാറ്റത്തെ അതിജീവിക്കാൻ കുറച്ചൊക്കെ ബുദ്ധിമുട്ടിയിട്ടാണെങ്കിലും നമ്മുക്കായി. 2022-23 മുതൽ പ്രാബല്യത്തിൽ വരാനിരിക്കുന്നത് ബി.എസ് ആറ് എമിഷൻ മാനദണ്ഡങ്ങളുടെ പുതിയൊരഘട്ടമാണ്. കർശനമായ സമയപരിധിക്കിടയിലും പുതിയ ലക്ഷ്യവും കൈവരിക്കാൻ കഴിയുമെന്ന ആത്മവിശ്വാസത്തിലാണ് കാർ നിർമ്മാതാക്കൾ. 'സാങ്കേതികമായി, ഞങ്ങൾക്കത് ചെയ്യാൻ കഴിയും'റെനോ നിസ്സാൻ ടെക് ആൻറ് ബിസിനസ് സെൻറർ ഇന്ത്യ എംഡി കൃഷ്ണൻ സുന്ദരരാജൻ പറഞ്ഞു.
പ്രോഗ്രാംഡ് ഫ്യൂവൽ ഇഞ്ചക്ഷൻ
ഭാരത് സ്റ്റേജ് രണ്ടാംഘട്ടത്തിലെത്തുേമ്പാൾ പെട്രോൾ എഞ്ചിനുകൾക്ക് പ്രോഗ്രാംഡ് ഫ്യൂവൽ ഇഞ്ചക്ഷൻ സംവിധാനംകൂടി ഏർപ്പെടുത്തേണ്ടിവരും. ഹൈബ്രിഡുകളും ഇവികളും സി.എ.എഫ്.ഇ മാനദണ്ഡങ്ങൾ പാലിക്കണം. 2022 മുതൽ പുതിയ എമിഷൻ നിയന്ത്രണങ്ങൾ വരുന്നതോടെ പാസഞ്ചർ വാഹനങ്ങളുടെ വില ഉയരും. അടുത്ത റൗണ്ട് നിയന്ത്രണങ്ങൾ 2022 ഏപ്രിലിൽ ആരംഭിക്കും. ശരാശരി കാർബൺഡയോക്സൈഡ് എമിഷൻ നിലവിലെ 130g/km ൽ നിന്ന് 113g/km ആയി കുറയ്ക്കുകയാണ് ലക്ഷ്യം. ബിഎസ് 6 െൻറ രണ്ടാം ഘട്ടം വാഹന നിർമാതാക്കൾക്ക് മുമ്പത്തേതിനേക്കാൾ ബുദ്ധിമുേട്ടറിയതാകുമെന്നാണ് കരുതപ്പെടുന്നത്.
'ബിഎസ് 6ൽ നിന്ന് ബിഎസ് 6.2 ലേക്ക് നീങ്ങുമ്പോൾ യൂറോപ്പിൽ പ്രയോഗിക്കുന്ന സാങ്കേതികവിദ്യകൾ ഇവിടെ പകർത്താൻ കഴിയില്ലെന്ന് ഞങ്ങൾക്ക് നല്ല ധാരണയുണ്ട്. അതിനാൽ, പുതിയ മാർഗങ്ങൾ കണ്ടുപിടിക്കേണ്ടിവരും. 2023 ലേക്ക് പോകുേമ്പാഴുള്ള പ്രശ്നങ്ങൾ പരിഹരിക്കാൻ ഞങ്ങൾ ശ്രമിക്കുകയാണ്'-കൂടുതൽ കർശനമായ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനുള്ള തന്ത്രങ്ങൾ വിശദീകരിച്ച സുന്ദരരാജൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.