മെട്രോ നഗരത്തിൽ ആറ് രൂപയ്ക്ക് ഊബർ യാത്ര; അനുഭവം പങ്കുവച്ച് യുവതി
text_fieldsവിലക്കയറ്റത്തിന്‍റെ കാലത്ത് എന്തെങ്കിലും സൗജന്യം കിട്ടുന്നത് ആർക്കായാലും സന്തോഷമുള്ള കാര്യമാണ്. ഇത്തരത്തിൽ തനിക്ക് ലഭിച്ച അസാധാരണമായൊരു ഓഫറിനെക്കുറിച്ച് സമൂഹമാധ്യമത്തിൽ വെളിപ്പെടുത്തിയിരിക്കുകയാണ് മഹിമ ചന്ദക് എന്ന യുവതി. ഊബർ ഓട്ടോ ടാക്സിയിൽ യാത്ര ചെയ്യവേയാണ് തനിക്ക് ഡിസ്കൗണ്ട് ലഭിച്ചതെന്നും യുവതി പറഞ്ഞു.
ബെംഗ്ലൂരു നഗരത്തിലാണ് സംഭവം നടന്നത്. പതിവ് പ്രവർത്തി ദിവസങ്ങളിൽ ബംഗളൂരു നഗരത്തിലൂടെയുള്ള യാത്ര അത്ര സുഖകരമല്ലെന്നാണ് നഗരവാസികൾ പറയാറ്. കാരണം ഗതാഗതക്കുരുക്ക് തന്നെ. ഭീമമായ തുക ടാക്സി ചാർജ് ആയി ഈടാക്കുന്നതും ഇവിടെ സാധാരണ സംഭവമാണ്. ഇതിൽ നിന്ന് വ്യത്യസ്തമായ സംഭവമാണ് മഹിമക്ക് പറയാനുള്ളത്. വെറും ആറ് രൂപയ്ക്ക് താൻ നഗരത്തിലൂടെ ഊബറിൽ യാത്ര ചെയ്തു എന്നാണ് യുവതിയുടെ വെളിപ്പെടുത്തൽ. ടാക്സി ചാർജ് സ്ക്രീൻ ഷോട്ടും അവർ ട്വിറ്ററിൽ പങ്കുവെച്ചു.
തനിക്ക് പോകേണ്ടിയിരുന്ന സ്ഥലത്തേക്കുള്ള യഥാർഥ ചാർജ് 46.24 രൂപയായിരുന്നുവെന്നും എന്നാൽ വെറും ആറ് രൂപയ്ക്ക് അവിടെ വരെ പോകാൻ സാധിച്ചുവെന്നുമാണ് യുവതിയുടെ വെളിപ്പെടുത്തില്‍. ഒരു പ്രമോഷണൽ കോഡ് ഉപയോഗിച്ചതിലൂടെയാണ് ഇത്രയും ചെറിയൊരു തുകയായി ഇവരുടെ ടാക്സി ചാർജ് കുറഞ്ഞതെന്നും ഇവര്‍ പറയുന്നു. ബെംഗളൂരു നഗരത്തിൽ ഇത്രയും കുറഞ്ഞ നിരക്കിൽ ടാക്സി യാത്ര നടത്തിയ വ്യക്തി ഒരുപക്ഷേ താൻ ആയിരിക്കുമെന്നാണ് മഹിമ അവകാശപ്പെടുന്നത്.
യുവതിയുടെ പോസ്റ്റ് സോഷ്യൽമീഡിയയിൽ ശ്രദ്ധിക്കപ്പെട്ടതോടെ നിരവധി ആളുകളാണ് ട്വിറ്ററിലുൾപ്പടെ പ്രതികരിച്ചത്. പ്രമോഷണൽ കോഡുകൾ ഉപയോഗിച്ച് ടാക്സി ചാർജ് പൂർണ്ണമായും ഇല്ലാതായതോടെ ടാക്സി ലഭിക്കാതെ വന്ന അനുഭവവും ചിലർ പങ്കുവെച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.