Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
ക്ലച്ച്​ ചവിട്ടിയും ഗിയർ മാറിയും മടുത്തോ? രാജ്യ​െത്ത മികച്ച വിലകുറഞ്ഞ ഓട്ടോമാറ്റിക്​ കാറുകൾ പരിചയപ്പെടാം​
cancel
Homechevron_rightHot Wheelschevron_rightOverdrivechevron_rightക്ലച്ച്​ ചവിട്ടിയും...

ക്ലച്ച്​ ചവിട്ടിയും ഗിയർ മാറിയും മടുത്തോ? രാജ്യ​െത്ത മികച്ച വിലകുറഞ്ഞ ഓട്ടോമാറ്റിക്​ കാറുകൾ പരിചയപ്പെടാം​

text_fields
bookmark_border

കാർ ഓടിക്കാൻ തുടങ്ങുന്ന ഒരാൾ അനുഭവിക്കുന്ന പ്രധാന പ്രതിസന്ധികളിൽ ഒന്നാണ്​ ഗിയർമാറ്റം. കൃത്യമായി ഗിയർ മാറാനും ഹാഫ്​ ക്ലച്ചിൽ നിർത്തി വാഹനം എടുക്കാനും അറിയാത്തതുകൊണ്ടുമാത്രം കാർ ഓടിക്കാൻ മടിക്കുന്ന ധാരാളംപേരുണ്ട്​. അവർക്ക്​ ആശ്വാസമാണ്​ ഓട്ടോമാറ്റിക്​ കാറുകൾ. ലോകത്തെ മിക്ക മുൻനിര രാജ്യങ്ങളും പൂർണമായി ഓട്ടോമാറ്റിക്​ ആയിട്ട്​ എത്രയോ നാളുകളായി. എന്നാൽ നാം ഇപ്പോഴും മാനുവൽ യുഗത്തിൽ തുടരുകയാണ്​. രാജ്യത്തെ ഏറ്റവും വിലകുറഞ്ഞ ചില ഓട്ടോമാറ്റിക്​ കാറുകൾ പരിചയപ്പെടാം.

നിലവിൽ രാജ്യത്ത്​ ഇറങ്ങുന്ന മിക്ക വാഹന മോഡലുകളുടേയും ഓട്ടോമാറ്റിക്കുകളും ലഭ്യമാണ്​. മാരുതി, ഹ്യുണ്ടായ്​ പോലുള്ള നിർമാതാക്കൾ തങ്ങളുടെ എല്ലാ മോഡലുകളുടേയും ഒരു ഓട്ടോമാറ്റിക്​ വേരിയന്‍റും പുറത്തിറക്കാറുണ്ട്​. എ.എം.ടി എന്ന വിലകുറവുള്ള ടെക്​നോളജി മുതൽ ടോർക്​ കൺവെർട്ടർ എന്ന പരമ്പരാഗത രീതിവരെ ഓട്ടോമാറ്റിക്കിൽ കാണാം.

ബലേനോ ഓട്ടോമാറ്റിക്​

മാരുതി സുസുകി ബലേനോയിൽ അഞ്ച് സ്പീഡ് എ.എം.ടി ഗിയർബോക്സാണ്​ വാഗ്ദാനം ചെയ്യുന്നത്​. ഡെൽറ്റ, സീറ്റ, ആൽഫ എന്നീ മൂന്ന് വകഭേദങ്ങളിൽ പ്രീമിയം ഹാച്ച് ലഭ്യമാണ്. എ.എം.ടി അത്ര മികച്ച ഒാട്ടോമാറ്റിക്​ ടെക്​നോളജി ആണെന്ന്​ പറയാനാകില്ല. എന്നാൽ വിലക്കുറവ്​ എന്നതാണ്​ എ.എം.ടിയുടെ പ്രത്യേകത. അധികം പണംമുടക്കാതെ ഓട്ടോമാറ്റിക്​ ലക്ഷ്യമിടുന്നവർക്കുള്ള മികച്ച ഓപ്​ഷനാണ്​ ബലേനോ. വില 8.00 മുതൽ 9.88 ലക്ഷം രൂപ വരെ.

സ്വിഫ്റ്റ് ഓട്ടോമാറ്റിക്

7.50 ലക്ഷം മുതൽ 8.89 ലക്ഷം വരെ എക്സ്-ഷോറൂം വിലയ്ക്കാണ് മാരുതി സ്വിഫ്റ്റ് ഓട്ടോമാറ്റിക് വിപണിയിൽ എത്തുന്നത്. ഇവിടേയും അഞ്ച് സ്പീഡ് എ.എം.ടി ഗിയർബോക്‌സാണ്​ ലഭിക്കുക. വിവിധ വേരിയന്റുകളിൽ ഇത് ലഭ്യമാണ്. ക്രീപ്പ് മോഡും നൽകിയിട്ടുണ്ട്​. നഗരയാത്രകൾക്ക്​ മികച്ച ഓപ്​ഷനാണ്​ സ്വിഫ്​റ്റ്​ ഓട്ടോമാറ്റിക്​.

ഹ്യുണ്ടായി i20

മാരുതി വാഹനങ്ങളേക്കാൾ കുറച്ചുകൂടി പ്രീമിയം വാഹനങ്ങളാണ്​ ഹ്യൂണ്ടായ്​ ഓട്ടോമാറ്റിക്കുകൾ. ഏഴ് സ്പീഡ് ഡ്യുവൽ-ക്ലച്ച് ഡി.സി.ടി ഓട്ടോമാറ്റിക് ഗിയർബോക്‌സ് അല്ലെങ്കിൽ സി.വി.ടി എന്നിവയ്‌ക്കൊപ്പം i20 പ്രീമിയം ഹാച്ച്​ ലഭ്യമാകും. 9.11 മുതൽ 11.73 ലക്ഷം രൂപ വരെയാണ് ഇതിന്റെ എക്സ്-ഷോറൂം വില. ഡി.സി.ടി 1.0 ലിറ്റർ ടർബോ പെട്രോൾ എഞ്ചിനിലും, സി.വി.ടി 1.2 ലിറ്റർ പെട്രോൾ എഞ്ചിനിലും ലഭ്യമാണ്.

ടൊയോട്ട ഗ്ലാൻസ

ബലേനോയുടെ ടൊയോട്ട പതിപ്പായ ഗ്ലാൻസയിലും എ.എം.ടി ഗിയർബോക്സ് ലഭ്യമാണ്​. 8.25 ലക്ഷം മുതൽ 10 ലക്ഷം രൂപ വരെയാണ് ഗ്ലാൻസയുടെ എക്സ്-ഷോറൂം വില. S, G, V എന്നീ മൂന്ന് വേരിയന്റുകളിൽ അഞ്ച് സ്പീഡ് എ.എം.ടി ഗിയർബോക്സുമായാണ്​ ഗ്ലാൻസ വരുന്നത്​.

ടാറ്റ ആൽട്രോസ്

ടാറ്റ മോട്ടോർസ് ഡി.സി.എ എന്ന് വിളിക്കുന്ന ആറ് സ്പീഡ് ഡ്യുവൽ-ക്ലച്ച് ഓട്ടോമാറ്റിക് ഗിയർബോക്‌സാണ് ആൽട്രോസിലുള്ളത്. XMA+, XMA+(S), XTA, XZA, XZA+(S), XZA+O(S) എന്നിങ്ങനെ ആറ് വേരിയന്റുകളിൽ ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ ലഭിക്കുന്ന കാർ കൂടിയാണിത്. ഡി.സി.എ, എ.എം.ടിയേക്കാൾ മികച്ച ടെക്​നോളജിയാണ്​. 8.55 ലക്ഷം രൂപ മുതൽ 10.56 ലക്ഷം വരെ എക്സ്-ഷോറൂം വിലയ്ക്ക് ആൾട്രോസ്​ വാങ്ങാം.

ടിയാഗോ ഇവി

ഇനിവരുന്ന രണ്ട്​ ഓട്ടോമാറ്റിക്കുകൾ ഇ.വികൾകൂടിയാണ്​. പട്ടികയിലെ ഒന്നാമത്തെ ഇലക്ട്രിക് മോഡലാണ് ടിയാഗോ ഇവി. 8.69 ലക്ഷം - 12.04 ലക്ഷം രൂപ വരെ എക്സ്-ഷോറൂം വിലയ്ക്ക് എത്തുന്ന വാഹനം സിംഗിൾ സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്‌സുമായാണ്​ വരുന്നത്​. ടിയാഗോ ഇവിയ്ക്ക് 19.2kWh, 24kWh എന്നിങ്ങനെ രണ്ട് ബാറ്ററി പായ്ക്കുകൾ ലഭിക്കും. കൂടാതെ രണ്ട് ചാർജിങ്​ ഓപ്ഷനുകളും സ്റ്റാൻഡേർഡായി വരുന്നു.

കോമെറ്റ്

സിംഗിൾ സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്സാണ്​ കോമെറ്റ് ഇ.വിക്ക്​. സിറ്റി അർബൻ കമ്മ്യൂട്ടർ മോഡലാണ് കോമറ്റ്​. നിലവിൽ ഇന്ത്യൻ വിപണിയിൽ വിൽപ്പനയ്ക്ക് എത്തുന്ന ഏറ്റവും വിലകുറഞ്ഞ ഇ.വി ആണ്​ കോമെറ്റ്​. എംജി കോമെറ്റ് ആണ്. പേസ്, പ്ലേ, പ്ലഷ് എന്നീ മൂന്ന് വേരിയന്റുകളിൽ ഇത് ലഭ്യമാണ്. 7.98 ലക്ഷം മുതൽ 9.98 ലക്ഷം രൂപ വരെ എക്സ്-ഷോറൂം വിലയ്ക്കാണ് ഇവി വിൽപ്പനയ്ക്ക് എത്തുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:CarsAutomatic
News Summary - Best Automatic Hatchback Cars in India in 2023
Next Story