തലപ്പാവിനെ ബാന്‍ഡേജ് എന്നു വിളിച്ച് കളിയാക്കി; തലപ്പാവിന്റെ നിറത്തിൽ ഓരോ റോൾസ് റോയ്സ് വാങ്ങി സർദാർജിയുടെ പ്രതികാരം
text_fieldsതലപ്പാവിനെ ബാന്‍ഡേജ് എന്നു വിളിച്ച് കളിയാക്കിയ ബ്രിട്ടിഷുകാരനോടുള്ള പ്രതികാരത്തിനായി വ്യത്യസ്തമായൊരു വഴിയാണ് റൂബൻ സിങ് എന്ന സർദാർജി തിരഞ്ഞെടുത്തത്. തന്റെ തലപ്പാവിന്റെ നിറത്തിന് അനുസരിച്ച് ബ്രിട്ടീഷുകാരുടെ അഭിമാന ബ്രാൻഡായ റോൾസ് റോയ്സ് വാങ്ങിക്കൂട്ടുകയായിരുന്നു റൂബൻ ചെയ്തത്. ആഴ്ചയിൽ ഏഴ് ദിവസവും തലപ്പാവിന്റെ നിറത്തിലുള്ള റോള്‍സ് റോയ്‌സ് കാറുകളിലാണ് റൂബന്റെ സഞ്ചാരം. ഇപ്പോൾ റൂബന്റെ ഗരാജിൽ 20 റോൾസ് റോയ്സുകളാണുള്ളത്.
റൂബൻ സിങിന്റെ ടർബൻ ചലഞ്ച്
ബ്രിട്ടിഷ് സിഖ് വ്യവസായിയാണ് റൂബൻ സിങ്. സിഖ് വിശ്വാസത്തെ മുറുകെപ്പിടിക്കുന്ന സർദാർജി മതവിശ്വാസത്തിന്റെ ഭാഗമായി ടർബൻ ധരിക്കുന്നയാളാണ്. റോൾസിന്റെ എല്ലാത്തരം വാഹനങ്ങളും റൂബൻ സ്വന്തമാക്കിയിട്ടുണ്ട്. മൂന്ന് റോൾസ് റോയ്സ് കള്ളിനാനും മൂന്ന് ഫാന്റവും റൂബന്റെ വാഹന ശേഖരത്തിലുണ്ട്.റൂബി, എമറാൾഡ്, സാഫ്രോൺ തുടങ്ങിയ നിറങ്ങളിലാണ് റോൾസുകൾ വാങ്ങിയിരിക്കുന്നത്.
റോൾസിനെക്കൂടാതെ പോർഷെ 918 സ്പൈഡർ, ബുഗാട്ടി വെയ്റോൺ, പഗാനി, ലംബോർഗിനി ഹുറാകാൻ, ഫെരാരി എഫ് 12 തുടങ്ങി ആഡംബര, സൂപ്പർകാറുകളുടെ വലിയൊരു ശേഖരവും റൂബന്റെ പക്കലുണ്ട്. തന്നെയുണ്ട്. റോൾസ് റോയ്സ് കേസരി എന്നു റൂബൻ സിങ് വിളിക്കുന്ന, കുങ്കുമ നിറത്തിലുള്ള കള്ളിനൻ ലോകത്തിൽ ഒരെണ്ണം മാത്രമേയുള്ളു എന്നും സർദാർജി പറയുന്നു. തന്റെ പാരമ്പര്യത്തിന്റെയും പൈതൃകത്തിന്റയും വിശ്വാസത്തിന്റെയും വർണമാണ് കാറിനെന്നാണ് ചിത്രം പങ്കുവച്ച് സർദാർജി സമൂഹമാധ്യമങ്ങളിൽ കുറിച്ചത്.
ബ്രിട്ടനിലെ ഏറ്റവും പണക്കാരനായ സിഖ് വംശജരിൽ ഒരാളായ റൂബൻ, ഓൾഡേ പിഎ, ഇഷർ ക്യാപിറ്റൽ തുടങ്ങിയ വ്യവസായ സംരംഭങ്ങളുടെ മേധാവി കൂടിയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.