ബ്ലൂടൂത്തിനെചൊല്ലി തർക്കം രൂക്ഷം; നിയമം നിർമിക്കാൻ നിങ്ങളാരാണെന്ന് എം.വി.ഡിയോട് നെറ്റിസൺസ്
text_fieldsഡ്രൈവിങിനിടെ ബ്ലൂടൂത്ത് ഉപയോഗിച്ച് ഫോൺ ചെയ്താൽ ലൈസൻസ് പോകുമെന്ന മോട്ടോർ വാഹനവകുപ്പിെൻറ നിലപാടിനോട് വിയോജിച്ച് നെറ്റിസൺസ്. ഫോൺ ഉപയോഗിച്ച് നേരിട്ട് നടത്തുന്ന സംസാരം മാത്രമല്ല, ബ്ലൂടൂത്തിന്‍റെ സഹായത്തോടെയുള്ള ആശയവിനിമയവും കുറ്റകരമാണെന്നാണ് മോേട്ടാർ വാഹന വകുപ്പ് പറയുന്നത്. ഇത്തരത്തിലുള്ള നിയമലംഘനങ്ങൾക്കെതിരെ കടുത്ത നടപടി സ്വീകരിക്കുമെന്നും ലൈസൻസ് ഉൾപ്പടെ റദ്ദ് ചെയ്യുമെന്നുമാണ് എംവിഡിയുടെ നിലപാട്. ഫോൺ ചെവിയോട് ചേർത്ത് സംസാരിച്ചാൽ മാത്രമേ ഇതുവെര കേസെടുത്തിരുന്നുള്ളു.
എം.വി.ഡിയുടെ വാദം
ഫോൺ കയ്യിലെടുത്ത് സംസാരിച്ചാലുള്ള അതേ ശിക്ഷതന്നെ ബ്ലൂടൂത്ത് കോളിനുമുണ്ടാകുമെന്നാണ് എം.വി.ഡിയുടെ പുതിയ നിലപാട്. വാഹനമോടിക്കുന്നതിനിടെ ഹാൻഡ് ഫ്രീ ആയതിനാൽ മാത്രം ബ്ലൂടൂത്ത് കോള്‍ ചെയ്യുന്നവര്‍ക്ക് ശിക്ഷയിൽ ഇളവു ലഭിക്കില്ല. ബ്ലൂടൂത്ത് സംവിധാനം നിലവിൽ ഫോൺ കോളിന് പുറമെ ഗൂഗിൾ-സൂം മീറ്റിങ്ങുകൾക്കും ഉപയോഗിക്കുന്നതായും, വാഹനമോടിക്കുമ്പോള്‍ ഇവ ഉപയോഗിക്കുന്നത് അപകടകരമായ പ്രവണതയാണെന്നും എം.വി.ഡി പറഞ്ഞു.
ബ്ലൂടൂത്ത് കോൾ ചെയ്തതായി സംശയം തോന്നിയാൽ ഫോൺ പരിശോധിച്ച് ഉറപ്പുവരുത്താൻ അനുവാദമുണ്ട്. ഏത് തരം ഫോൺ സംഭാഷണമാണങ്കിലും വാഹനം നിർത്തി കോൾ ചെയ്യണം. ചലിക്കുന്ന വാഹനത്തിൽ പ്രവർത്തിക്കാത്ത ബ്ലൂടൂത്ത് സാങ്കേതിക വിദ്യ നിലവിൽ വരണമെന്നും മോട്ടോർ വാഹന വകുപ്പ് പറഞ്ഞു.
നെറ്റിസൺസ് പറയുന്നത്
2019ൽ മോട്ടോർ വാഹന നിയമം ഭേദഗതി ചെയ്തിട്ടുണ്ട് (THE MOTOR VEHICLES (AMENDMENT) ACT, 2019 NO. 32 OF 2019 [9th August, 2019). ഇനുസരിച്ച് പുതിയ നിയമം നിലവിൽ വരികയും ചെയ്തു. വകുപ്പ് 184 വിശദീകരണം (സി) അനുസരിച്ച് 'ഡ്രൈവ് ചെയ്യുേമ്പാൾ കൈകൊണ്ട് ഉപയോഗിക്കാവുന്ന ഉപകരണം (use of handheld communications devices while driving) ആണ് കുറ്റകരം. അതായത് ഡ്രൈവ് ചെയ്യുമ്പോൾ കൈകൊണ്ട് കമ്യൂണിക്കേഷൻ ഉപകരണങ്ങൾ ഉപയോഗിക്കുന്നതാണ് കുറ്റകരം. ഹാൻഡ്‌സ്ഫ്രീ ഉപകരണങ്ങൾ ഉപയോഗിക്കുന്നത് കുറ്റകരമാണ് എന്ന് നിയമത്തിലില്ല. പക്ഷേ കേരള പോലീസ് സ്വന്തമായി ഹാൻഡ്സക് ഫ്രീ ആണെങ്കിലും ഇളവ് കിട്ടില്ല എന്നങ്ങ് തീരുമാനമെടുക്കുകയായിരുന്നു.
മോട്ടോർ വെഹിക്കിൾ നിയമത്തിന്റെ 200-ആം വകുപ്പിലും 'കൈകൊണ്ട് ഉപയോഗിക്കുന്ന ആശയ വിനിമയ ഉപകരണങ്ങൾക്ക് മാത്രം ബാധകം' എന്ന് വ്യക്തമായി പറയുന്നുണ്ടെന്നും വാദം ഉയർന്നിട്ടുണ്ട്. രാജ്യത്ത് നിലവിലുള്ള നിയമം നടപ്പിലാക്കുക എന്നതാണ് പോലീസിെൻറ ജോലിയെന്നും അല്ലാതെ നിയമനിർമാണമല്ലെന്നും നെറ്റിസൺസ് പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.