ലോകത്തിലെ ഏറ്റവും മനോഹരമായ ഹൈപ്പർ കാർ ഇതാണ്; മൂന്ന് വർഷംകൊണ്ട് 40 എണ്ണം മാത്രം നിർമിക്കുമെന്ന് ബുഗാട്ടി
text_fieldsലോകത്തിലെ ഏറ്റവും മനോഹരമായ ഹൈപ്പർ കാറായി ബുഗാട്ടി ബോലൈഡിനെ തിരഞ്ഞെടുത്തു. പാരീസിൽ നടന്ന 36ാമത് ഫെസ്റ്റിവൽ ഓട്ടോമൊബൈൽ ഇൻറർനാഷനലിലാണ് ലോകത്തിലെ ഏറ്റവും മനോഹരമായ ഹൈപ്പർ കാറായി ബുഗാട്ടി ബോലൈഡ് തിരഞ്ഞെടുക്കപ്പെട്ടത്. മൂന്നുവർഷംകൊണ്ട് 40 യൂനിറ്റുകൾ മാത്രമായിരിക്കും നിർമിക്കുക. കഴിഞ്ഞ വർഷമാണ് ബൊലൈഡിനെ ബുഗാട്ടി വെളിപ്പെടുത്തിയത്. ട്രാക്കുകൾക്കുവേണ്ടി മാത്രമാണ് വാഹനം നിർമിച്ചിരിക്കുന്നത്.
ഡബ്ല്യു 16 ക്വാഡ്-ടർബോചാർജ്ഡ് എഞ്ചിനും ബുഗാട്ടി ഷിറോണിെൻറ പ്ലാറ്റ്ഫോമുമാണ് ബൊലൈഡിൽ ഉപയോഗിക്കുന്നത്. ആദ്യ ഡെലിവറി 2024 ൽ നടക്കും. അവാർഡ് നേടിയ ഡിസൈനുമായി താരതമ്യപ്പെടുത്തുമ്പോൾ കുറച്ച് മാറ്റങ്ങൾ മാത്രമേ ഉത്പ്പാദന മോഡലിൽ വരുത്തൂ എന്ന് ബുഗാട്ടി പറയുന്നു. ഒരു ബോലൈഡിന് നാല് മില്യൺ യൂറോ (ഏകദേശം 34.5 കോടി രൂപ) വില വരും. 'ഞങ്ങളുടെ ഡിസൈൻ ടീമിന് ബോലൈഡ് തികച്ചും വ്യത്യസ്തമായ വെല്ലുവിളിയായിരുന്നു. ഏറ്റവും തീവ്രമായ ബുഗാട്ടി സൃഷ്ടിക്കാൻ വലിയ പ്രയത്നം വേണ്ടിവന്നു'-ബൊലൈഡ് ഡിസൈനിങ് ടീം ഡയറക്ടർ അച്ചിം ആൻഷെയ്ഡ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.