കാറിനേക്കാൾ വിലയുള്ള മ്യൂസിക് സിസ്റ്റം; ഇത് ‘വല്ലാത്ത പിരാന്ത് തന്നെ’യെന്ന് നെറ്റിസൺസ്
text_fieldsകാറുകളും ബൈക്കുകളും മോടിപിടിപ്പിക്കുക എന്നത് വാഹന പ്രേമികൾക്കിടയിൽ സാധാരണ സംഗതിയാണ്. വാഹനം മോടിപിടിപ്പിക്കാനായി ലക്ഷങ്ങൾ പൊടിക്കുന്നവരുമുണ്ട്. എന്നാൽ സ്വന്തം കാറിന്‍റെ വിലയേക്കാൾ പണംമുടക്കി വാഹനത്തിൽ മ്യൂസിക് സിസ്റ്റം സ്ഥാപിക്കുന്നത് അത്ര സാധാരണമല്ല. പീപ്പിൾസ് കാർ പോർട്ടലായ ടീം ബി.എച്ച്.പിയിൽ പങ്കുവച്ച കുറിപ്പിലാണ് സോണറ്റ് ഉടമ തന്‍റെ പുതിയ മ്യൂസിക് സിസ്റ്റം പരിചയപ്പെടുത്തിയിരിക്കുന്നത്.
ബോസില്‍ നിന്നുള്ള മികച്ച സ്പീക്കര്‍ സിസ്റ്റമടക്കം സജ്ജീകരിച്ച് വരുന്ന കിയ സോണറ്റ് ആണ് ഇപ്പോൾ പരിഷ്കരിച്ചിരിക്കുന്നത്. മ്യൂസിക് സിസ്റ്റം അപ്ഗ്രേഡ് ചെയ്യാനായി ഉടമ ഏകദേശം 29 ലക്ഷം രൂപയാണ് പൊടിച്ചതെന്നാണ് റിപ്പോർട്ട്. 14.89 ലക്ഷം രൂപ മാത്രമാണ് കിയ സോണറ്റിറെ റേഞ്ച് ടോപ്പിംഗ് വേരിയന്റിന്റെ എക്‌സ്‌ഷോറൂം വില. ഇതിന്‍റെ ഇരട്ടിയോളമാണ് താൻ മ്യൂസിക് സിസ്റ്റത്തിനുവേണ്ടി ചിലവഴിച്ചതെന്ന് വാഹന ഉടമ പറയുന്നു.
തന്റെ മ്യൂസിക് സിസ്റ്റത്തിന്റെ വിശദാംശങ്ങളും ഇയാൾ ടീം ബിഎച്ച്പിയിൽ പങ്കുവെച്ചിട്ടുണ്ട്. കാറിലെ മ്യൂസിക് സിസ്റ്റം എന്നും തനിക്കൊരു ഹരമായിരുന്നുവെന്നും താന്‍ മുമ്പ് വാങ്ങിയ കാറുകളിലെ സിസ്റ്റങ്ങള്‍ എല്ലാം അപ്‌ഗ്രേഡ് ചെയ്തിട്ടുണ്ടെന്നും അദ്ദേഹം ലേഖനത്തില്‍ പറയുന്നു. തനിക്ക് പതിറ്റാണ്ടായി പരിചയമുള്ള ചെന്നൈയിലെ സ്പീഡ്ഫ്രീക്‌സിൽ നിന്നാണ് മ്യൂസിക് സിസ്റ്റം അപ്ഗ്രേഡ് ചെയ്തതെന്നും ഉടമ പറയുന്നു. മുമ്പ് തന്റെ കാറുകളുടെ വര്‍ക്കുകള്‍ ചെയ്ത് പരിചയമുള്ളതിനാല്‍ അവരെ നല്ല വിശ്വാസമായിരുന്നു. അമ്പത്തൂരിലെ അവരുടെ പുതിയ ഡീലര്‍ഷിപ്പില്‍ വെച്ചായിരുന്നു പുതിയ കാറിന്റെ അപ്‌ഗ്രേഡിംഗ്.
ഓഡിയോ സര്‍ക്കിള്‍ പ്രോ ലൈന്‍, ഓഡിസണ്‍ തീസിസ്, ബ്രാക്‌സ്, ഫോക്കല്‍ ഉട്ടോപ്യ എം എന്നിവയില്‍ നിന്നുള്ള സ്പീക്കറുകള്‍ പരിശോധിച്ച ശേഷം ഒടുവില്‍ ഫോക്കല്‍ ഉട്ടോപ്യ എം തിരഞ്ഞെടുക്കുകയായിരുന്നു. തന്റെ കാറിന് ഒരു ബ്രാക്‌സ് ഡിഎസ്പി വേണമെന്ന് അയാള്‍ക്ക് നേരത്തെ തന്നെ ഉറപ്പിച്ചിരുന്നു. സ്പീക്കറുകളും മറ്റ് ഘടകങ്ങളും സ്ഥാപിക്കുന്നതിന് മുമ്പ് കാര്‍ മുഴുവനായി ഡാമ്പ് ചെയ്തു. റോഡിലെ ശബ്ദം കുറയ്ക്കുന്നതിനും ഓഡിയോ നിലവാരം മെച്ചപ്പെടുത്തുന്നതിനുമാണ് സാധാരണയായി ഇത് ചെയ്യുന്നത്.
മിഡ്-ബാസ് ഇന്‍സ്റ്റാള്‍ ചെയ്യുന്നതിനായി ഡോര്‍ പാഡുകളില്‍ ചെറിയ ഫാബ്രിക്കേഷന്‍ ജോലികള്‍ ചെയ്തു. കാര്‍ മ്യൂസിക് സിസ്റ്റം അപ്ഗ്രേഡ് ചെയ്യാനായി ഉപയോഗിച്ച മിക്ക ഘടകങ്ങളും ഇറക്കുമതി ചെയ്തവയാണെന്ന് ഉടമ പറയുന്നു. മ്യൂസിക് സിസ്റ്റമല്ലാതെ മറ്റ് കാര്യമായ പരിഷ്‌കാരങ്ങള്‍ വാഹനങ്ങൾ വരുത്തിയിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.