വാഹനവിപണിയെ തുറിച്ചുനോക്കി നഷ്ടക്കണക്കുകൾ; സെപ്റ്റംബറിലെ വരുമാനനഷ്ട സാധ്യത 73,000 കോടി
text_fieldsപകർച്ച വ്യാധിക്കൊപ്പം സാേങ്കതിക പ്രശ്നങ്ങളും ഉടലെടുത്തതോടെ ഇന്ത്യൻ വാഹനവിപണിയെ കാത്തിരിക്കുന്നത് വൻ നഷ്ട സാധ്യത. സെപ്റ്റംബറിൽ കാർ നിർമാതാക്കൾ ഒരു ബില്യൻ ഡോളർ അഥവാ 73,000 കോടി രൂപയുടെ വരുമാനനഷ്ട സാധ്യതയാണ് കണക്കാക്കുന്നത്. ഇന്ത്യൻ പാസഞ്ചർ കാർ നിർമ്മാതാക്കളുടെ മൊത്തം വരുമാനത്തിെൻറ ഏകദേശം 4 ശതമാനം ആണിത്. ഈ മാസത്തെ ഉത്പാദനം 180,000-215,000 യൂനിറ്റിന് ഇടയിലായിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ദേശീയ ലോക്ഡൗൺ കാരണം ഉത്പാദനം നിലച്ച മാസങ്ങൾ ഒഴികെയുള്ള കണക്കെടുത്താൽ ഒരു ദശകത്തിലെ ഏറ്റവും കുറഞ്ഞ നിരക്കാണ് ഇത്.
പാസഞ്ചർ വാഹന വ്യവസായത്തിൽ സെപ്റ്റംബർ മാസത്തെ ഉത്പാദനത്തിൽ 100,000-110,000 യൂനിറ്റ് കുറവുണ്ടാകുമെന്നും വിദഗ്ധർ വിലയിരുത്തുന്നു. വാഹന ബുക്കിങ് 400,000-500,000 ആയി ഉയർന്നിട്ടും, ഉത്സവ സീസണ് മുമ്പ് ഉത്പാദനം വർധിപ്പിക്കാൻ നിർമാതാക്കൾക്ക് ആയിട്ടില്ല. ചിപ്പ് ക്ഷാമമാണ് നിലവിൽ ഇവർ നേരിടുന്ന ഗുരുതര പ്രതിസന്ധി. സൊസൈറ്റി ഓഫ് ഇന്ത്യൻ ഓട്ടോമൊബൈൽ മാനുഫാക്ചറേഴ്സിെൻറ (സിയാം) ഡാറ്റ പ്രകാരം 2009 ഡിസംബറിന് ശേഷമുള്ള ഏറ്റവും താഴ്ന്ന ഉത്പാദന നിരക്കാണ് സെപ്റ്റംബറിൽ വരാനിരിക്കുന്നത്. കഴിഞ്ഞ നാല് വർഷത്തിനിടെ, കാർ നിർമാതാക്കൾ സെപ്റ്റംബറിൽ 278,000-343,000 യൂനിറ്റുകൾ നിർമ്മിച്ചിട്ടുണ്ട്.
രാജ്യത്തെ പ്രമുഖ കാർ നിർമാതാക്കളായ മാരുതി സുസുക്കി സെപ്റ്റംബറിലെ ഉൽപാദനത്തിൽ 60 ശതമാനം കുറവുണ്ടാകുമെന്ന് ഈ ആഴ്ച ആദ്യം സൂചിപ്പിച്ചിരുന്നു. 'സ്ഥിതിഗതികൾ അത്ര മികച്ചതല്ല. മൊത്തം വാഹന ഉത്പാദനത്തിെൻറ അളവ് സാധാരണയിൽനിന്ന് 40 ശതമാനം കുറവായിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്'-കമ്പനി പ്രസ്താവനയിൽ പറഞ്ഞു.
മഹീന്ദ്ര ആൻഡ് മഹീന്ദ്ര മാസത്തിൽ ഏഴ് 'ഉത്പാദന രഹിത ദിവസങ്ങൾ' പ്രഖ്യാപിച്ചിട്ടുണ്ട്. 25 ശതമാനം കുറവാണ് കമ്പനി ഉപ്രതീക്ഷിക്കുന്നത്. 'കമ്പനിയുടെ ഓട്ടോമോട്ടീവ് ഡിവിഷൻ അർധചാലകങ്ങളുടെ വിതരണ ക്ഷാമം നേരിടുന്നത് തുടരുകയാണ്'-കമ്പനി വക്താവ് പറഞ്ഞു. റെനോ-നിസ്സാൻ, ഫോർഡ്, എംജി തുടങ്ങിയവ കുറഞ്ഞ ശേഷിയിൽ പ്രവർത്തിക്കുമെന്ന് ഇതിനകം പ്രഖ്യാപിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.