മുംബൈ നഗരത്തിൽ സ്കൂട്ടിയിൽ കറങ്ങി കോഹ്‍ലിയും അനുഷ്കയും; വൈറൽ ചിത്രങ്ങൾ
text_fieldsരാജ്യത്തെ സെലിബ്രിറ്റി ദമ്പതികളിൽ പ്രമുഖരാണ് വിരാട് കോഹ്‍ലിയും അനുഷ്ക ശർമയും. ക്രിക്കറ്റ് ആരാധകരുടെ പ്രിയ താരമായ വിരാട് കോഹ്‍ലിയും ബോളിവുഡ് നടി അനുഷ്ക ശർമയും ഇഷ്ടക്കാർക്കിടയിൽ വിരുഷ്ക എന്നാണ് അറിയപ്പെടുന്നത്. കഴിഞ്ഞ ദിവസം താരദമ്പതികൾ നടത്തിയ സ്കൂട്ടർ യാത്രയുടെ ചിത്രങ്ങൾ വൈറലായി. മുംബൈയിൽ ഒരുമിച്ചുള്ള ഒരു ചിത്രീകരണത്തിനുശേഷമാണ് ഇരുവരും സ്കൂട്ടിയിൽ സഞ്ചരിച്ചത്.
സമൂഹമാധ്യമങ്ങളിൽ വൈറലായ ചിത്രങ്ങളിൽ കറുപ്പ് നിറത്തിലുള്ള വേഷം ധരിച്ച അനുഷ്‌കയും പച്ച ഷർട്ടും കറുത്ത പാന്റും ധരിച്ച കോഹ്‍ലിയെയുമാണ് കാണുന്നത്. തുടർന്ന് ഇരുവരും സ്കൂട്ടിയിൽ യാത്ര ചെയ്യുന്നു. സ്‌നീക്കേഴ്‌സ് ധരിച്ചും മുഖം സംരക്ഷിക്കുന്ന ഹെൽമറ്റ് ധരിച്ചുമാണ് ദമ്പതികൾ യാത്ര ചെയ്യുന്നത്.
ഏകദേശം നാല് വർഷത്തെ ഡേറ്റിംഗിന് ശേഷം, 2017 ഡിസംബർ 11നാണ് കോഹ്‍ലിയും അനുഷ്കയും വിവാഹിതരായത്. 2022 ജനുവരിയിൽ ദമ്പതികൾക്ക് പെൺകുഞ്ഞ് ജനിച്ചു. അനുഷ്‌ക ഇപ്പോൾ സ്‌പോർട്‌സ് ബയോപിക് ചിത്രമായ 'ചക്ദ എക്‌സ്പ്രസ്'ന്റെ' ഷൂട്ടിങിലാണ്. മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം ജുലൻ ഗോസ്വാമിയുടെ വേഷമാണ് അതിൽ അവതരിപ്പിക്കുന്നത്. അനുഷ്കയുടെ സഹോദരൻ കർണേഷ് ശർമ്മയുടെ ഹോം പ്രൊഡക്ഷൻ കമ്പനിയായ ക്ലീൻ സ്ലേറ്റ് ഫിലിംസാണ് 'ചക്ദ എക്സ്പ്രസ്' നിർമ്മിക്കുന്നത്. ചിത്രം നേരിട്ട് നെറ്റ്ഫ്ലിക്സിൽ സ്ട്രീം ചെയ്യും. 2018ൽ പുറത്തിറങ്ങിയ ഷാരൂഖ് ചിത്രമായ 'സീറോ' യിലാണ് അവർ അവസാനമായി അഭിനയിച്ചത്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.