Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHot Wheelschevron_rightOverdrivechevron_right'റോഡുകളും പാലങ്ങളും...

'റോഡുകളും പാലങ്ങളും സർക്കസ്​ വേദികളല്ല'; മാർത്താണ്ഡത്തെ അപകട ദൃശ്യം ഞെട്ടിക്കുന്നത്​

text_fields
bookmark_border
Caught on camera Rash driving leads to accident as Mahindra
cancel

ഒാവർടേക്കിങ്ങിൽ കർശന നിയന്ത്രണമുള്ള സ്​ഥലങ്ങളാണ്​ പാലങ്ങളും ഫ്ലൈഒാവറുകളും. എന്നാൽ ചിലർ ഇവിടേയും തങ്ങളുടെ ഡ്രൈവിങ്​ വൈദഗ്​ധ്യം പ്രകടിപ്പിക്കാനുള്ള വേദികളാക്കും. അതിർത്തി സംസ്​ഥാനമായ തമിഴ്​നാട്ടിലെ കന്യാകുമാരി ജില്ലയിൽ മാർത്താണ്ഡത്ത്​ ഫ്ലൈഒാവറിൽ നടന്ന അപകട ദൃശ്യം ഇത്തരത്തിലുള്ളതാണ്​. അമിതവേഗവും അലക്ഷ്യമായ ഓവർ ടേക്കിങ്ങുമാണ്​ ദുരന്തകാരണം. അമിതവേഗതയിൽവന്ന മഹീന്ദ്ര ​ൈ​സലോവാഹനം ഫ്ലൈഒാവറിലെ വളവിൽ ഒാവർടേക്കിങ് നടത്തുകയായിരുന്നു.


ഒാവർടേക്ക്​ ചെയ്യവേ എതിരേവന്ന​ മാരുതി ആൾ​േട്ടായിൽ ഇടിക്കാതിരിക്കാൻ വെട്ടിച്ച സൈലോ റോഡിൽ തലകുത്തി മറിഞ്ഞു. റോഡിലൂടെ നിരങ്ങിനീങ്ങിയ സൈലോ ഫ്ലൈഒാവറി​െൻറ ബാരിയറിൽ ഇടിച്ചാണ്​ നിന്നത്​. അപകട ദൃശ്യങ്ങൾ കേരള മോ​േട്ടാർ വെഹിക്കിൾ ഡിപ്പാർട്ട്​മെൻറ്​ തങ്ങളുടെ ഫേസ്​ബുക്ക്​ പേജിൽ പങ്കുവച്ചിട്ടുണ്ട്​. റോഡുകളും പാലങ്ങളും സർക്കസ്​ വേദികളല്ല എന്ന കാപ്​ഷനോടെയാണ്​ ദൃശ്യങ്ങൾ നൽകിയിരിക്കുന്നത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:flyoveraccidentmarthandamMahindra Xylo
Next Story