ഹൈവേയിൽ ലേസർ ലൈറ്റുകൾ സ്ഥാപിച്ച് ചൈന; കാരണം ഇതാണ്
text_fieldsഹൈവേയിലൂടെ വാഹനമോടിച്ച് പോകുമ്പോൾ വിവിധ നിറത്തിലുള്ള ലേസർ ലൈറ്റുകൾ മിന്നിത്തിളങ്ങുന്നു. കഴിഞ്ഞ ദിവസം സോഷ്യൽമീഡിയയിൽ വൈറലായ ഒരു വിഡിയോയിലെ ദൃശ്യങ്ങളാണിത്. ഈ സ്ഥലം എവിടെയാണെന്നും എന്തിനാണ് ലേസറുകൾ സ്ഥാപിച്ചിരിക്കുന്നതെന്നും അന്വേഷിച്ച് നിരവധിപേരാണ് സമൂഹമാധ്യമങ്ങളിൽ എത്തിയത്. അവസാനം ഈ ചോദ്യങ്ങൾക്കെല്ലാം ഉത്തരമായിരിക്കുകയാണ്.
സുരക്ഷയാണ് മുഖ്യം
റോഡ് സുരക്ഷ വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ചൈനീസ് സർക്കാറാണ് ഹൈവേകളിൽ ലേസറുകൾ സ്ഥാപിച്ചിരിക്കുന്നത്. ഇതിലൂടെ വാഹനം ഓടിക്കുമ്പോൾ ഡ്രൈവർമാർ ഉറങ്ങുന്നത് ഒരു പരിധിവരെ തടയാൻ കഴിയുമെന്നാണ് വിലയിരുത്തൽ. അത്യാധുനിക ലേസർ സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തികൊണ്ടാണ് പുതിയ നടപടി. പല നിറത്തിലുള്ള മിന്നുന്ന ലേസർ ലൈറ്റുകൾ റോഡിന് കുറുകേയുള്ള സൈൻ ബോർഡുകൾക്ക് അരികിലായാണ് സ്ഥാപിച്ചിരിക്കുന്നത്.
വിഡിയോ വൈറൽ
എക്സിലൂടെ പുറത്തുവന്ന വിഡിയോയിലാണ് ഹൈവേകളിൽ സ്ഥാപിച്ച ലേസറുകൾ കാണുന്നത്. ക്വിംഗ്‌ദാവോ-യിഞ്ചുവാൻ എക്‌സ്‌പ്രസ്‌വേയിൽ നിന്ന് പകർത്തിയ ദൃശ്യങ്ങളാണ് ഇതെന്ന് വിഡിയോയ്ക്ക് താഴെ കുറിച്ചിട്ടുണ്ട്. ഈ ലൈറ്റുകൾ ഡ്രൈവർമാരെ ഉറങ്ങി പോകാതിരിക്കാൻ സഹായിക്കുമെന്നും റോഡ് അപകടങ്ങളുടെ സാധ്യത കുറയ്ക്കുമെന്നുമാണ് വിലയിരുത്തൽ. ഹൈവേ ഹിസ്നോസിസ് എന്ന വാഹനം ഓടിക്കുമ്പോൾ ഉറങ്ങിപ്പോകുന്ന പ്രശ്നം പരിഹരിക്കാൻ ഈ ശ്രദ്ധ ക്ഷണിക്കൽ നല്ല മാർഗമാണെന്നും വിലയിരുത്തലുണ്ട്.
ഈ മാർഗം ശാസ്ത്രീയമോ
എന്നാലിതിന്‍റെ ശാസ്ത്രീയത ചോദ്യം ചെയ്യുന്നവരും ഉണ്ട്. പലരും മികച്ച ആശയമായി ഇതിനെ കരുതുന്നുണ്ടെങ്കിലും മറ്റു ചിലർ ഇതിനെ എതിർത്തും രംഗത്തെത്തിയിട്ടുണ്ട്. ഇത് യഥാർഥത്തിൽ ഡ്രൈവർമാരുടെ ശ്രദ്ധ റോഡിൽനിന്ന് തെറ്റിക്കുമെന്നും കൂടാതെ തീവ്രപ്രകാശം കാഴ്ച്ചക്ക് മങ്ങലേൽപ്പിക്കുമെന്നും കരുതുന്നവരുണ്ട്. ഉറക്കം വരാത്ത ആളുകൾക്ക് പോലും ഇത് കണ്ട് ശ്രദ്ധതെറ്റുമെന്നും കാർ അപകടത്തിൽപ്പെടുമെന്നും ചിലർ എക്സിൽ കുറിച്ചു.
Lasers being used to prevent drivers from falling asleep on Chinese highwaypic.twitter.com/j9cxdFkXBA
— Science girl (@gunsnrosesgirl3) November 6, 2023
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.