കിടിലൻ ഫീച്ചറുകൾ; ഹൈനസിന് മുന്നിൽ ബുള്ളറ്റിന് മുട്ടിടിക്കുമോ?
text_fieldsഹോണ്ട ടൂവീലേഴ്സ് തങ്ങളുടെ ആദ്യത്തെ റെട്രോ സ്റ്റൈൽ ബൈക്ക് ഇന്ത്യയിൽ അവതരിപ്പിച്ചിരിക്കുകായണ്. ഹൈനസ് സി.ബി 350 എന്ന പേരിലെത്തുന്ന പുതിയ മസിൽമാൻ ഉന്നമിടുന്നത് മറ്റാരെയുമല്ല, റോയൽ എൻഫീൽഡ് ക്ലാസിക് 350യെ തന്നെ. വരാനിരിക്കുന്ന മീറ്റിയോർ 350 എന്ന എൻഫീൽഡിെൻറ പുതിയ അവതാരത്തിനും ഇവൻ നെഞ്ചിടിപ്പുണ്ടാക്കുമോയെന്നാണ് വാഹന പ്രേമികളുടെ ചോദ്യം.
ഹൈനസ് വരുന്നതോടെ ക്ലാസിക് 350യുടെ പ്രസക്തി കുറയുമെന്ന് ബുള്ളറ്റ് വിരോധികൾ പറയുേമ്പാൾ ഇതൊക്കെ എത്ര കണ്ടതാണെന്ന മട്ടിലാണ് റോയൽ എൻഫീൽഡ് ആരാധകർ. അവെഞ്ചറും ജാവയും ഡോമിനോറുമെല്ലാം വന്നപ്പോഴും തങ്ങൾ െഞട്ടിയിട്ടില്ലെന്ന് ബുള്ളറ്റ് ഫാൻസ് പറയുന്നു. ഹോണ്ടയുടെ രാജാവിന് മുന്നിലും തങ്ങളുടെ ബുള്ളറ്റ് നെഞ്ച് വിരിച്ച് നിൽക്കുമെന്ന് തന്നെയാണ് ഇവരുടെ വിശ്വാസം.
കരുത്തിൽ മുമ്പൻ ഹൈനസ്
റോയൽ എൻഫീൽഡ് ക്ലാസിക് 350നേക്കാൾ ശക്തവും ഭാരം കുറഞ്ഞതുമാണ് ഹൈനസ് സി.ബി 350. ഫീച്ചറുകളുടെയും ധാരാളിത്തമാണ് ഹൈനസിൽ. ഡിജിറ്റല്‍ - അനലോഗ് സ്പീഡോമീറ്ററിൽ ഗംഭീര വിശേഷങ്ങളാണുള്ളത്. ശരാശരി ഇന്ധനക്ഷമത, റിയല്‍ ടൈം ഇന്ധനക്ഷമത, ബാറ്ററി വോള്‍ട്ടേജ് മീറ്റര്‍, ഗിയര്‍ പൊസിഷന്‍, ടാങ്കില്‍ അവശേഷിക്കുന്ന ഇന്ധനം കൊണ്ട് എത്ര ദൂരം കൂടി സഞ്ചരിക്കാന്‍ കഴിയുമെന്ന് വരെ ഇതില്‍ കാണാം. ഇതു കൂടാതെ (HSTC), ഹോണ്ട സ്മാര്‍ട്ട്ഫോണ്‍ വോയിസ് കണ്‍ട്രോള്‍ സിസ്റ്റം, ബ്ലൂടൂത്ത് കണക്ടിവിറ്റി, നാവിഗേഷന്‍ തുടങ്ങിയവും ഇതിലൂടെ മനസ്സിലാക്കാം.
അതേസമയം, വിലയുടെ കാര്യത്തിൽ കുറവ് ക്ലാസിക് 350ക്കാണ്. മാത്രമല്ല, മീറ്റിയോർ 350 വരുന്നതോടെ ഹൈനസിന് സമാനമായ ഫീച്ചറുകളുമായി റോയൽ എൻഫീൽഡിന് ഏറ്റുമുട്ടാൻ കഴിയും.
ക്ലാസിക് 350യും ഹൈനസും തമ്മിലെ പ്രധാന വ്യത്യാസങ്ങൾ പരിശോധിക്കാം.
സവിശേഷതകൾ | ക്ലാസിക് 350 | ഹൈനസ് സി.ബി 350 |
സി.സി | 346 | 348 |
എച്ച്.പി | 19.1 (5250 ആർ.പി.എം) | 20.8 (5500 ആർ.പി.എം) |
ടോർക്ക് | 28 എൻ.എം | 30 എൻ.എം |
വീൽബേസ് | 1390 എം.എം | 1441 എം.എം |
ഭാരം | 195 കെ.ജി | 181 കെ.ജി |
ഗ്രൗണ്ട് ക്ലിയറൻസ് | 135 എം.എം | 166 എം.എം |
ഫ്യുവൽ ടാങ്ക് | 13.5 ലിറ്റർ | 15 ലിറ്റർ |
ഗിയർ ബോക്സ് | 5 സ്പീഡ് | 5 സ്പീഡ് |
വില (എക്സ് ഷോറൂം) | 1.70* (ലക്ഷം) | 1.90* (ലക്ഷം) |
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.