വാഹനത്തെ പൊന്നുപോലെ നോക്കണമെന്നുണ്ടോ? ഒരു ഡാഷ് കാം ഫിറ്റ് ചെയ്യൂ
text_fieldsകഴിഞ്ഞ ദിവസമാണ് സംവിധായകൻ ജൂഡ് ആന്‍റണി ജോസഫ് തന്‍റെ ഫേസ്ബുക്കിൽ ഒരു പ്രത്യേക പോസ്റ്റിട്ടത്. വഴിയരികിൽ പാർക്ക് ചെയ്തിരുന്ന തന്‍റെ വാഹനത്തിൽ ഇടിച്ചിട്ട് പോയ ആളെ അന്വേഷിച്ചുള്ള പോസ്റ്റായിരുന്നു അത്. കുടമാളൂരിന് അടുത്തുള്ള അമ്പാടിയിൽ തന്‍റെ ഭാര്യവീടിന്‍റെ പുറത്ത് പാർക്ക് ചെയ്തിരുന്ന കാറിൽ ആരോ ഇടിച്ചിട്ട് പോയെന്നായിരുന്നു ജൂഡ് പറഞ്ഞത്. കാറിന്‍റെ ചിത്രങ്ങളും ഫേസ്ബുക്കിൽ പങ്കുവച്ചിരുന്നു. ഈ സംഭവം ചൂണ്ടിക്കാട്ടി എം.വി.ഡി കേരള നിയമലംഘനങ്ങൾ തടയുന്നതിനുള്ള മികച്ചൊരു മാർഗം നിർദേശിച്ചിരിക്കുകയാണ്.
ജൂഡിന് സംഭവിച്ചതുപോലുള്ള അപകടങ്ങൾ ഉണ്ടായാൽ നമ്മെ സഹായിക്കാൻ ലോക വ്യാപകമായി ഉപയോഗിക്കുന്ന സംവിധാനമാണ് ഡാഷ് കാമറകൾ എന്ന് മോട്ടോർ വെഹിക്കിൾ ഡിപ്പാർട്ട്മെന്റ് ചൂണ്ടിക്കാട്ടുന്നു. നമ്മുടെ ആവശ്യങ്ങൾക്ക് അനുസരിച്ചുള്ള പലതരം ഡാഷ് കാമുകൾ ഇന്ന് മാർക്കറ്റിൽ സുലഭമാണ്. വാഹനത്തിന്‍റെ മുൻവശവും ഉൾവശവും മറ്റു വശങ്ങളും ഒരു പോലെ റെക്കോർഡ് ചെയ്ത് മോഷണ ശ്രമം പോലുള്ള സന്ദർഭങ്ങളിൽ പ്രത്യേകം ചെറു വീഡിയോകൾ ആയി നമ്മുടെ മൊബൈലിൽ അയച്ചു തരുന്ന ക്യാമറകൾ വരെ ഇന്ന് ലഭ്യമാണ്. അതുകൊണ്ട് നമ്മുടെ ആവശ്യത്തിന് ഉതകുന്ന നമ്മുടെ ബഡ്ജറ്റിൽ ഒതുങ്ങുന്ന ഒരു ഡാഷ് കാമറ വാഹനം വാങ്ങിക്കുമ്പോൾ തന്നെ വാങ്ങി ഉപയോഗിക്കുക.
ലോകവ്യാപകമായി കോടതികൾ തന്നെ ഇത്തരം ക്യാമറകളിലൂടെ ലഭിക്കുന്ന ചിത്രങ്ങൾ തെളിവായി സ്വീകരിക്കുന്നുണ്ട്. കാമറ ഉണ്ടെന്ന ബോധ്യം നമ്മുടെ സ്വന്തം ഡ്രൈവിങിലും കാര്യമായ മാറ്റങ്ങൾ കൊണ്ടുവരുമെന്നും എം.വി.ഡി കേരള അവരുടെ ഔദ്യോഗിക ഫേസ്ബുക്ക് അകൗണ്ടിലൂടെ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.